െഎ ലീഗ്: ഗോകുലത്തിന് തോൽവിത്തുടർച്ച
text_fieldsകോഴിക്കോട്: പഴയ പ്രതാപമില്ലെങ്കിലും ഒഡാഫ ഒകോലിയെന്ന മുന്നേറ്റനിരക്കാരൻ ഗോകുലം കേരള എഫ്.സിക്ക് െഎ ലീഗിൽ വിജയം നേടിക്കൊടുക്കുെമന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ആദ്യ 15 മിനിറ്റിലെ തകർപ്പൻ നീക്കങ്ങൾക്കുശേഷം നിറംമങ്ങിയ ഗോകുലത്തിന് വീണ്ടും സ്വന്തം തട്ടകത്തിൽ തോൽക്കാനായിരുന്നു വിധി. പഞ്ചാബ് മിനർവ എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലത്തിെൻറ മഞ്ഞപ്പടയെ കീഴടക്കിയത്. 19ാം മിനിറ്റിൽ ബാലി ഗഗൻദീപ് നേടിയ ഗോൾ ഗോകുലത്തിെൻറ വിധിയെഴുത്തായി. ജയത്തോടെ ഏഴ് മത്സരങ്ങളിൽനിന്ന് 16 പോയൻറുമായി മിനർവ പോയൻറ് നിലയിൽ രണ്ടാമതായി. ഏഴ് കളികളിൽനിന്ന് നാല് പോയൻറ് മാത്രമുള്ള ഗോകുലം ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. വെള്ളിയാഴ്ച ഇന്ത്യൻ ആരോസിനെതിരെയാണ് ആതിഥേയരുെട അടുത്ത മത്സരം.
ഒഡാഫയെ മുന്നിൽ നിർത്തി 4-2-3-1 ശൈലിയിലാണ് ഗോകുലം പന്ത് തട്ടിയത്. പ്രതിരോധത്തിൽ മുൻ സാൽഗോക്കർ താരം ബൽവിന്ദർ സിങ്ങും മുന്നേറ്റനിരയിൽ മുൻ മുഹമ്മദൻസ് താരവും നാഗാലാൻഡുകാരനുമായ കിവി ഷിമോമിയും എത്തി. ഒഡാഫക്കൊപ്പം കഴിഞ്ഞ ദിവസമാണ് ഇരുവരും ടീമുമായി കരാറൊപ്പിട്ടത്. ബാറിന് കീഴിൽ നിഖിൽ ബെർണാഡിന് പകരം ബിലാൽ ഹുസൈൻ ഖാനെയാണ് കോച്ച് ബിനോ ജോർജ് പരീക്ഷിച്ചത്. ആദ്യ 15 മിനിറ്റിൽ ഗോകുലം മൈതാനം നിറഞ്ഞുകളിച്ചത് ആയിരത്തോളം കാണികൾക്ക് ആവേശമായി.
രണ്ടാം മിനിറ്റിൽതന്നെ മിനർവ ഗോൾമുഖത്ത് ഒഡാഫ ഒകോലി അക്കൗണ്ട് തുറക്കാൻ ശ്രമം തുടങ്ങി. എന്നാൽ, ഗോളി രക്ഷിത് ദഗാർ രക്ഷകനായി. വിക്കിയും കിവിയും ആക്രമണം കടുപ്പിച്ചതോെട മിനർവ പ്രതിരോധത്തിലൊതുങ്ങി. എന്നാൽ, കളിയുടെ ഗതിക്ക് എതിരായി 19ാം മിനിറ്റിൽ ഗോൾ പിറന്നു. ‘ഭൂട്ടാനീസ് റൊണാൾഡോ’ എന്നറിയപ്പെടുന്ന ചെഞ്ചോ ഗെയ്ൽഷൻ ഇടത് വിങ്ങിൽനിന്ന് നീട്ടിക്കൊടുത്ത പാസിൽനിന്നുള്ള പന്ത് മൃദുസ്പർശത്തിലൂടെ ബാലി ഗഗൻദീപ് വലയിലാക്കി. ലീഡ് നേടിയതോടെ മിനർവ ടീം ഉഷാറായി. ഗോകുലത്തിന് പരസ്പര ധാരണയോെട പാസുകളുമായി മുന്നേറാനുമായില്ല. 38ാം മിനിറ്റിൽ കിവിയുടെ ക്രോസിൽ ഹെഡറിലൂടെ സമനില പിടിക്കാനുള്ള അവസരം ഒഡാഫ നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയിൽ ചെഞ്ചോയുടെ അപകടകരമായ േക്രാസുകൾ മൊയ്നുദ്ദീനും വില്യം ഒപോകുവിനും ലക്ഷ്യത്തിലെത്തിക്കാനായില്ല. 57ാം മിനിറ്റിൽ പരിക്കേറ്റ കിവിക്ക് പകരം മലയാളിതാരം ഉസ്മാൻ ആശിഖ് എത്തി. 66ാം മിനിറ്റിൽ അർജുൻ ജയരാജനും അവസരം ലഭിച്ചു. കളിയുടെ അന്ത്യനിമിഷത്തിൽ മിനർവയുടെ െഎവറി കോസ്റ്റ് താരം ലാഗോയുെട ഷോട്ട് ബാറിൽ തട്ടി തിരിച്ചുപോയതിനൊടുവിൽ ഗോകുലത്തിെൻറ തോൽവിക്കളിക്ക് അന്ത്യമായി. ബാലി ഗഗൻദീപാണ് ഹീറോ ഒാഫ് ദ മാച്ച്.