ഗോകുലം ഇന്ന് ആരോസ് തട്ടകത്തിൽ
text_fieldsകട്ടക്ക്: െഎ ലീഗിൽ ഗോകുലം കേരള എഫ്.സി ഇന്ന് ആരോസിെൻറ തട്ടകത്തിൽ പോരിനിറങ്ങും. ജയമില്ലാത്ത മൂന്നു മത്സരങ്ങൾക്കൊടുവിൽ, വിജയവഴി ലക്ഷ്യമിട്ടാണ് കേരള ടീം ആരോസ ിനെതിരെ ഇറങ്ങുന്നത്. അട്ടിമറി മുന്നേറ്റവുമായി തുടക്കത്തിൽ ഗോകുലം ആളിക്കത്തിയിരുന്നെങ്കിലും പ്രകടനം നിലനിർത്താൻ കഴിഞ്ഞിരുന്നില്ല. അവസാന മൂന്നു മത്സരങ്ങളിൽ ഒന്നിൽ തോൽവിയും രണ്ടെണ്ണത്തിൽ സമനിലയുമായിരുന്നു സമ്പാദ്യം. സമനിലയിലായ രണ്ടു മത്സരങ്ങളും ഹോം ഗ്രൗണ്ടിലാണെന്നത് ഗോകുലത്തിന് തിരിച്ചടിയാണ്. എട്ടാമതുള്ള ഗോകുലത്തേക്കാൾ രണ്ടു സ്ഥാനം പിന്നിലുള്ള ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷെൻറ കൗമാര ടീമിനെ തോൽപിച്ച് വീണ്ടും ലീഗ് പോരാട്ടത്തിലേക്ക് തിരിച്ചുവരാനാണ് ഗോകുലത്തിെൻറ പടയൊരുക്കം. ഏഴു മത്സരങ്ങളിൽ ഒന്നിൽ മാത്രമേ ഇതുവരെ ആേരാസിന് ജയിക്കാനായിട്ടുള്ളൂ.
‘‘ആരോസിനെ ചെറിയ ടീമായി കാണുന്നില്ല. ഇന്ന് ജയിച്ച് പോയൻറ് പട്ടികയിൽ ആറാം സ്ഥാനത്തെത്തുകയെന്നതാണ് ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യം’’ -ഗോകുലം കോച്ച് ബിനോ ജോർജ് പറഞ്ഞു.
