സ്വന്തം തട്ടകത്തിൽ ഗോകുലം ഇന്ന് ഈസ്റ്റ്ബംഗാളിനെതിരെ
text_fieldsകോഴിക്കോട്: െകാൽക്കത്തയിലെ സ്വന്തം തട്ടകത്തിൽ ഗോകുലം കേരള എഫ്.സിയോട് 3-1ന് തോറ്റതിന് പകരം വീട്ടാൻ ഇൗസ്റ്റ് ബംഗാൾ ചൊവ്വാഴ്ച എവേ മത്സരത്തിനിറങ്ങുന്നു. ഈസ്റ്റ് ബംഗാളിനെ തോൽപിച്ചെങ്കിലും ലീഗിലെ പോയൻറ് പട്ടികയിൽ കൊൽക്കത്ത ടീമിന് പിന്നിലാണ് ഗോകുലം. 13 കളികളിൽനിന്ന് 18 പോയൻറാണ് മലബാറിയൻസിെൻറ സമ്പാദ്യം. പട്ടികയിൽ ഏഴാം സ്ഥാനത്തുമാണ്. ഇൗസ്റ്റ് ബംഗാൾ 14 കളികളിൽ 19 പോയൻറുമായി നാലാമതാണ്. ജയിച്ചാൽ ഗോകുലത്തിന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറാം.
പഞ്ചാബ് എഫ്.സിക്കെതിരെ കളിതീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ ഗോളടിക്കാനുള്ള ഗംഭീര അവസരം കളഞ്ഞതിെൻറ നിരാശയാണ് ഗോകുലത്തിന്. ജയിക്കേണ്ടിയിരുന്ന മത്സരമാണ് സമനിലയിലവസാനിച്ചത്. മറുഭാഗത്ത്, ചർച്ചിൽ ബ്രദേഴ്സിനെതിരെ തോൽവിയുടെ വക്കിൽനിന്ന് അവസാന മിനിറ്റിൽ ഗോളടിച്ച് സമനില നേടിയാണ് ഈസ്റ്റ് ബംഗാളിെൻറ വരവ്.
തിങ്കളാഴ്ച ഉച്ചക്ക് കോഴിക്കോട്ടെത്തിയ ഈസ്റ്റ് ബംഗാൾ ടീമിന് പരിശീലനത്തിന് സമയം കിട്ടിയിരുന്നില്ല. വിജയം നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഈസ്റ്റ് ബംഗാൾ കോച്ച് മാരിയോ റിവേറ പറഞ്ഞു. എവേ മത്സരത്തിൽ തോൽപിച്ച ടീമിൽ മാറ്റങ്ങൾ വന്നതായും വിജയത്തിലേക്ക് തിരിച്ചുവന്ന ഈസ്റ്റ് ബംഗാളിനെ കുറച്ചു കാണാനാവില്ലെന്നും ഗോകുലം കോച്ച് സാൻറിയാഗോ വരേല പറഞ്ഞു. മലയാളി ഗോൾ കീപ്പർ മിർഷാദ് മിച്ചുവാണ് ഈസ്റ്റ് ബംഗാളിെൻറ വലകാക്കുന്നത്. വൈകീട്ട് ഏഴിന് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. വൺ സ്പോർട്സിലും മലയാളം ചാനലായ 24 ന്യൂസിലും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.