ഗോകുലം പരിശീലകനായി വീണ്ടും വരേല
text_fieldsകോഴിക്കോട്: ഗോകുലം കേരള എഫ്.സിയുടെ മുഖ്യപരിശീലകനായി ഫെർണാണ്ടോ സാൻറിയാഗോ വരേല തിരിച്ചെത്തി. കഴിഞ്ഞ സീസണിനു മുമ്പ് കുറച്ചുകാലം വരേല ഗോകുലത്തിലുണ്ടായിരുന്നു. അർജൻറീനയിൽ ജനിച്ച വരേല സ്പെയിനിലെ ബാഴ്സലോണയിലാണ് താമസം. സ്പെയിനിലെ സി.എഫ് ഗവയുടെ പരിശീലകനായിരുന്ന വരേല ‘ഫുട്ബാൾ ഇൻറലിജേൻറ’ എന്ന പുസ്തകമെഴുതിയിട്ടുണ്ട്. വരാനിരിക്കുന്ന സീസണിൽ മികച്ച നേട്ടങ്ങളുണ്ടാക്കാനാണ് ടീം മത്സരിക്കുകയെന്ന് വരേല പറഞ്ഞു. ശാരീരികക്ഷമത പരിശീലനങ്ങളെല്ലാം ഗോകുലം ടീം ആരംഭിച്ചിട്ടുണ്ട്.
ഡ്യുറൻഡ് കപ്പിനായി മികച്ച തയാറെടുപ്പ് നടത്തിയിട്ടുണ്ട്. ഗോകുലത്തിൽ തിരിച്ചെത്തിയതിൽ സന്തോഷമുെണ്ടന്നും ആദ്യ ഉത്തരവാദിത്തം ചരിത്രപരമായ ഡ്യുറൻഡ് കപ്പ് ജയിക്കാനാണെന്നും ഗോകുലം പരിശീലകൻ പറഞ്ഞു.
ഈ വർഷം മികച്ച നേട്ടം ലക്ഷ്യമിടുന്ന ഗോകുലത്തിന് വിദേശ പരിശീലകെൻറ സേവനം ഏറെ ഉപകാരപ്രദമാകുമെന്ന് ക്ലബ് പ്രസിഡൻറ് വി.സി. പ്രവീൺ പറഞ്ഞു.