Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ​ത്ര​യും...

എ​ത്ര​യും ‘പ്രി​യ’​പ്പെ​ട്ട ശി​ഷ്യ​ർ

text_fields
bookmark_border
gokulam-kerala
cancel

കേ​ര​ള​ത്തി​െൻറ കാ​യി​ക​ഭൂ​പ​ട​ത്തി​ൽ വ​നി​ത ഫു​ട്ബാ​ൾ ടീം ​ച​രി​ത്ര​നേ​ട്ടം അ​ട​യാ​ള​പ്പെ​ടു​ത്തി​യ​തി ​െൻറ ആ​വേ​ശം അ​ണ​ഞ്ഞി​ട്ടി​ല്ല. 10 ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന മ​ണി​പ്പൂ​രി ക്ല​ബ്​ ക്രി​ഫ്സ എ​ഫ്.​സി​ യെ 2-1ന് ​മ​ല​ർ​ത്തി​യ​ടി​ച്ചാ​യി​രു​ന്നു ഗോ​കു​ലം കേ​ര​ള ഇ​ന്ത്യ​ൻ വ​നി​ത ലീ​ഗി​െൻറ നാ​ലാം സീ​സ​ൺ കി​രീ​ടം ത​ങ്ങ​ളു​ടെ ഷോ​ക്കേ​സി​ലെ​ത്തി​ച്ച​ത്.

ഇൗ ​പെ​ൺ​കു​തി​പ്പി​നു പി​ന്നി​ൽ വി​യ​ർ​പ്പൊ​ഴു​ക്കി​യ​വ​രി​ൽ കോ​ച്ച് ക​ണ്ണൂ​രു​കാ​രി പി.​വി. പ്രി​യ​യു​ടെ പ്രി​യ​പ്പെ​ട്ട ശി​ഷ്യ​രാ​യി നാ​ലു മ​ല​യാ​ളി താ​ര​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി​നി കെ.​വി. അ​തു​ല്യ (24), വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി​നി മ​ഞ്ജു ബേ​ബി (21), ക​ണ്ണൂ​ർ ക​ണ്ണ​വം സ്വ​ദേ​ശി​നി സി. ​സി​വി​ഷ (21), പാ​ല​ക്കാ​ട് അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം സ്വ​ദേ​ശി​നി സി. ​രേ​ഷ്മ (21) എ​ന്നി​വ​ർ. തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ​െൻറ് ജോ​സ​ഫ്സ് കോ​ള​ജി​ൽ പി.​ജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് രേ​ഷ്മ​യും മ​ഞ്ജു​വും സി​വി​ഷ​യും.

അ​തു​ല്യ തൃ​ശൂ​ർ മാ​ള മൗ​ണ്ട് കാ​ർ​മ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യും. ക​ണ്ണൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​നി​ൽ പ​ഠി​ക്കുേ​മ്പാ​ൾ കോ​ച്ച് പി.​വി. പ്രി​യ​യോ​ടു​ള്ള ഇ​ഷ്​​ടം​കൊ​ണ്ടാ​ണ് രേ​ഷ്മ​യും മ​ഞ്ജു​വും പ​ന്തു​ത​ട്ടാ​നി​റ​ങ്ങു​ന്ന​ത്. പി​ന്നെ കാ​ൽ​പ​ന്തി​നോ​ടാ​യി ഏ​റെ​യി​ഷ്​​ടം. അ​തു​ല്യ ന​ട​ക്കാ​വ് സ്കൂ​ളി​ൽ​നി​ന്നും സി​വി​ഷ തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ​യി​ൽ​നി​ന്നു​മാ​ണ് പ​ന്തു​ക​ളി​യി​ലേ​ക്കി​റ​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fcmalayalam newssports newsWomens day 2020
News Summary - Gokulam FC coach-Sports news
Next Story