െഎ ലീഗിൽ ഗോകുലം ഇന്ന് െഎസോളിനെതിരെ
text_fieldsെഎസോൾ: െഎ ലീഗിൽ ഗോകുലം കേരള എഫ്.സി ഇന്ന് മുൻ ചാമ്പ്യന്മാരായ െഎസോളിനെ അവരുടെ ത ട്ടകത്തിൽ നേരിടും. തുടർച്ചയായ നാലു മത്സരങ്ങളിൽ ജയമില്ലാതെ വിയർക്കുന്ന ഗോകുലത ്തിന് ഇന്ന് ആതിഥേയരെ മറികടന്നാൽ മാത്രമേ കിരീട പോരാട്ടത്തിലേക്ക് തിരിച്ചുവരാനാവൂ.
സമുദ്രനിരപ്പിൽനിന്ന് 3700 അടി ഉയരത്തിൽ െഎസോളിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ടു മുതലാണ് മത്സരം. മുൻ ചാമ്പ്യന്മാരാണെങ്കിലും നടപ്പു സീസണിൽ െഎസോൾ അത്ര മിടുക്കരല്ല. ഒമ്പതു കളിയിൽ ഒരു ജയം മാത്രമുള്ള വടക്കുകിഴക്കൻ പോരാളികൾ ആറു പോയൻറുമായി പത്താമതാണ്. അവസാന മൂന്നു മത്സരത്തിലും ജയിക്കാനാവാതെ പരുങ്ങലിലുള്ള അവർക്കെതിരെ മൂന്നു പോയൻറ് നേടാനാവുമെന്നാണ് കോച്ച് ബിനോ ജോർജിെൻറ വിശ്വാസം.
മികച്ച പ്രകടനവുമായി സീസൺ തുടങ്ങിയെങ്കിലും ഗോകുലം കേരളക്ക് പിന്നീട് ഫോം നിലനിർത്താനായിട്ടില്ല. മിനർവ പഞ്ചാബിനെതിരെയാണ് അവസാന ജയം. പിന്നീട്, നടന്ന രണ്ടു ഹോം മത്സരങ്ങളിൽ ചർച്ചിലിനോടും റിയൽ കശ്മീരിനോടും സമനില വഴങ്ങിയതും ഇൗസ്റ്റ് ബംഗാളിനോടും ദുർബലരായ ഇന്ത്യൻ ആരോസിനോടും തോൽവി സമ്മതിച്ചതും കേരള ടീമിന് വൻ തിരിച്ചടിയാണ്. കഴിഞ്ഞ സീസണിലെ രണ്ടു മത്സരത്തിലും െഎസോളിന് മുന്നിൽ തോൽക്കാനായിരുന്നു ഗോകുലത്തിെൻറ വിധി.
