ശൈഖ് കമാൽ ഇൻറർനാഷനൽ കപ്പിൽ ഗോകുലം സെമിയിൽ
text_fieldsചിറ്റഗോങ്: ബംഗ്ലാദേശിൽ നടക്കുന്ന ൈശഖ് കമാൽ ഇൻറർനാഷനൽ ക്ലബ് കപ്പ് ഫുട്ബാ ളിൽ രണ്ടാം ജയവുമായി ഗോകുലം കേരള സെമിയിൽ. ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്.സ ിയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തകർത്താണ് ഗോകുലത്തിെൻറ കുതിപ്പ്. കളിയുടെ ആദ ്യപകുതിയിൽ 10 മിനിറ്റിനുള്ളിൽ പിറന്ന ഇരട്ട ഗോളിനായിരുന്നു രണ്ടാം വിജയം. തിങ്കളാഴ്ച ആദ്യ സെമിയിൽ ഗോകുലം, ചിറ്റഗോങ് അബഹാനിയെ നേരിടും. മോഹൻ ബഗാനും ടെരംഗാനുവും തമ്മിലാണ് രണ്ടാം സെമി.
ജയിച്ചാൽ സെമി ഉറപ്പിക്കാമെന്ന നിലയിൽ ഐ ലീഗ് ജേതാക്കൾക്കെതിരെ ഇറങ്ങിയ ഗോകുലം എട്ടാം മിനിറ്റിൽ തന്നെ ചെന്നൈ വലകുലുക്കി. മധ്യവരക്കരികിൽനിന്നു വന്ന ഫ്രീകിക്ക് ഷോട്ടിനെ ഹെൻറി കിസികേ പോസ്റ്റിലേക്കു മറിച്ചെങ്കിലും ചെന്നൈ ഗോളി നൗസത്തിൽ തട്ടി റീബൗണ്ട് ചെയ്തപ്പോൾ മുന്നിൽ കാത്തിരുന്ന ലാൽറുമാവിയ പോസ്റ്റിലേക്കു തട്ടിയിട്ടാണ് ഗോകുലത്തിെൻറ ആദ്യ ഗോൾ സമ്മാനിച്ചത്.
ഒന്നാം ഗോളിെൻറ ആവേശമടങ്ങുംമുേമ്പ രണ്ടാം വട്ടവും വലകുലുങ്ങി. 11ാം മിനിറ്റിൽ നതാനിയേഷൽ ഗാർഷ്യ തൊടുത്ത ഫ്രീ കിക്ക് ബോക്സിനുള്ളിൽ ഇർഷാദ് ഡമ്മി മൂവ് നടത്തിയപ്പോൾ മാർക്ക്ചെയ്യാതെ നിന്ന ഹെൻറി കിസികേക്ക് പന്ത് തട്ടിയിടാനുള്ള ജോലിയേ ഉണ്ടായിരുന്നുള്ളൂ.
