ഗോവയുടെ ഗോൾവല നിറച്ച് ചെന്നൈ വിജയക്കുതിപ്പ്
text_fieldsചെന്നൈ: ലീഗ് ജേതാക്കളായ ഗോവയുടെ വലയിൽ ഗോൾ മേളം തീർത്ത് ചെന്നൈയിെൻറ വിജയക്കുതി പ്പ്. ഐ.എസ്.എൽ സെമി ഫൈനൽ ആദ്യപാദത്തിൽ സ്വന്തം ഗ്രൗണ്ടിലായിരുന്നു ചെന്നൈയിെൻറ തകർപ ്പൻ ജയം (4-1).
ഗോളടിവീരന്മാരായ ഫെറാൻ കൊറോമനിസും, ഹ്യൂഗോ ബൗമസും ഉൾപ്പെടുന്ന ഗോവയെ വരച്ചവരയിൽ പിടിച്ചുകെട്ടിയ ചെന്നൈയിൻ ഗോൾരഹിതമായ ഒന്നാം പകുതിക്കുശേഷം ഗോൾവേട്ടക്ക് തുടക്കം കുറിച്ചു.
നായകൻ ലൂസിയാൻ ഗൊയാനിലൂടെയായിരുന്നു (54ാം മിനിറ്റ്) തുടക്കം. പിന്നാലെ, കെട്ടുപൊട്ടിയ ഗോവൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി അനിരുദ്ധ് ഥാപ്പ (61), എലി സാബിയ (77), ലാലിയാൻസുവാല ചാങ്തെ (79) എന്നിവർകൂടി സ്കോർ ചെയ്ത് ഹോം ഗ്രൗണ്ടിലെ മികച്ച വിജയംതന്നെ സമ്മാനിച്ചു. 85ാം മിനിറ്റിൽ സാവിയർ ഗാമയാണ് ഗോവയുടെ ആശ്വാസഗോൾ നേടിയത്.
