റയലിന് ചുവടു പിഴക്കുന്നു
text_fieldsമഡ്രിഡ്: ചാമ്പ്യന്മാർക്ക് ലാ ലിഗയിൽ അടിെതറ്റുന്നുവോ? കിരീടനേട്ടങ്ങൾ പതിവാക്കിയ സിനദിൻ സിദാന് സ്പാനിഷ് ലീഗിൽ പത്തു മത്സരത്തിനിടെ വീണ്ടും തോൽവി. അതും സ്ഥാനക്കയറ്റം ലഭിച്ച് ലാ ലിഗയിൽ അരങ്ങേറാനെത്തിയ ജിറോണ എന്ന കുഞ്ഞു ക്ലബിനോട്. ഗോളി കെയ്ലർ നവാസും പരിക്കേറ്റ് പുറത്തിരിക്കുന്ന ഗരത് ബെയ്ലുമൊഴികെ മുഴുവൻ താരനിരയുമായി കാറ്റലോണിയയിലേക്കെത്തിയ റയൽ മഡ്രിഡിനെ 2-1ന് തോൽപിച്ചാണ് ജിറോണ ഞെട്ടിച്ചത്. ഇതോടെ എട്ടുപോയൻറിെൻറ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തിരിക്കുന്ന ബാഴ്സലോണയിലേക്കെത്താൻ റയലിന് നന്നായി പാടുപെടേണ്ടിവരും.
ജിറോണക്കെതിരായ മത്സരത്തിൽ കളിച്ചത് മുഴുവൻ റയൽ മഡ്രിഡ് തന്നെയായിരുന്നു. 12ാം മിനിറ്റിൽ തന്നെ ഇസ്കോ വലകുലുക്കി. എന്നാൽ, രണ്ടാം പകുതിയിൽ ജിറോണയുടെ മിന്നും പ്രകടനമായിരുന്നു. നാലു മിനിറ്റിെൻറ വ്യത്യാസത്തിൽ രണ്ടു ഗോളുകൾ. ആദ്യത്തേത് ക്രിസ്റ്റ്യൻ സ്റ്റോണിയും(54), രണ്ടാമത്തേത് പോർട്ടുവും(58). റയലിെൻറ സെർജിയോ റാമോസിനെയും റാഫേൽ വരാനയെയും കബളിപ്പിച്ചായിരുന്നു രണ്ടു ഗോളുകളും. പത്തു മത്സരങ്ങളിൽ രണ്ടുവീതം തോൽവിയും സമനിലയുമാണ് റയൽ ഇതുവരെ വഴങ്ങിയത്.
