വയസ്സ്​ 42: ബു​ഫ​ണി​ന്​ ഇ​പ്പോ​ഴും ചെ​റു​പ്പം, ​അടുത്ത സീസണിലും യുവൻറസിലുണ്ടാകും

22:31 PM
30/06/2020

ടൂ​റി​ൻ: പ്രാ​യം കൂ​ടു​ന്തോ​റും യു​വ​ൻ​റ​സും ഗോ​ളി ബു​ഫ​ണും ത​മ്മി​ലെ ആ​ത്മ​ബ​ന്ധ​ത്തി​ന്​ വീ​ര്യം കൂ​ടു​ന്നേ​യു​ള്ളൂ. 18 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ബ​ന്ധം ഒ​രു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​ യു​വ​ൻ​റ​സി​​െൻറ പു​തി​യ ക​രാ​ർ. 42കാ​ര​നാ​യ ഇ​റ്റാ​ലി​യ​ൻ ഫു​ട്​​ബാ​ളി​ലെ സൂ​പ്പ​ർ ഗോ​ൾ​കീ​പ്പ​ർ ജി​യാ​ൻ ലൂ​യി​ജി ബു​ഫ​ണി​നെ അ​ടു​ത്ത സീ​സ​ണി​ലും ത​ങ്ങ​ളു​ടെ അ​ണി​യ​റ​യി​ൽ നി​ർ​ത്താ​നാ​ണ്​ ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ലെ ചാ​മ്പ്യ​ൻ ടീ​മി​​െൻറ തീ​രു​മാ​നം. 

അ​ടു​ത്ത സീ​സ​ൺ പൂ​ർ​ത്തി​യാ​വു​േ​മ്പാ​ഴേ​ക്കും ബു​ഫ​ണി​ന്​ പ്രാ​യം 43 ആ​വും. 2001ൽ 23ാം ​വ​യ​സ്സി​ലാ​ണ്​ ബു​ഫ​ൺ യു​വ​ൻ​റ​സി​ലെ​ത്തു​ന്ന​ത്. അ​ന്ന്​ ബു​ഫ​ൺ കാ​ത്ത വ​ല​ക്ക്​ മു​ന്നി​ൽ ടീ​മി​നെ ന​യി​ച്ച​വ​രെ​ല്ലാം ഫു​ട്​​ബാ​ളി​നോ​ട്​ വി​ട​പ​റ​ഞ്ഞ്​ വി​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്കോ മ​റ്റ്​ വേ​ഷ​ങ്ങ​ളി​ലേ​ക്കോ മാ​റി​യി​ട്ട്​ വ​ർ​ഷ​ങ്ങ​ൾ പ​ല​തു​ക​ഴി​ഞ്ഞു. 

അ​പ്പോ​ഴും അ​തേ ടീ​മി​​െൻറ വി​ശ്വ​സ്ത​നാ​യ കാ​വ​ൽ​ക്കാ​ര​നാ​യി തു​ട​രു​ക​യാ​ണ്​ ഇ​റ്റാ​ലി​യ​ൻ ഫു​ട്​​ബാ​ളി​ലെ ജീ​നി​യ​സ്. 2001 മു​ത​ൽ 2018 വ​രെ യു​വ​ൻ​റ​സി​ൽ ക​ളി​ച്ച താ​രം ഒ​രു സീ​സ​ണി​ൽ ഫ്ര​ഞ്ച്​ ക്ല​ബ്​ പി.​എ​സ്.​ജി​യി​ൽ എ​ത്തി​യെ​ങ്കി​ലും ഈ ​സീ​സ​ൺ തു​ട​ക്ക​ത്തി​ൽ തി​രി​ച്ചെ​ത്തി. നി​ല​വി​ൽ പോ​ള​ണ്ടു​കാ​ര​നാ​യ വോ​സി​ഷ്​ സ്​​കെ​സ​ൻ​സി​യാ​ണ്​ ഒ​ന്നാം ന​മ്പ​ർ ഗോ​ളി​യെ​ങ്കി​ലും സീ​സ​ണി​ൽ 13 ക​ളി​യി​ൽ ബു​ഫ​ൺ വ​ല​കാ​ത്തു. ഒ​രു ത​വ​ണ​കൂ​ടി ബൂ​ട്ട​ണി​ഞ്ഞാ​ൽ സീ​രി ‘എ’​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​രം ക​ളി​ച്ച പൗ​ളോ മാ​ൾ​ഡീ​നി​യു​ടെ (647) റെ​ക്കോ​ഡ്​ മ​റി​ക​ട​ക്കാം. 

ബു​ഫ​ണി​നൊ​പ്പം ക്യാ​പ്​​റ്റ​ൻ ജോ​ർ​ജി​ന്യോ ചെ​ല്ലി​നി​യു​ടെ ക​രാ​റും യു​വ​ൻ​റ​സ്​ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ നീ​ട്ടി. 2005 മു​ത​ൽ ഇ​റ്റാ​ലി​യ​ൻ ടീ​മി​​െൻറ പ്ര​ത​ി​രോ​ധ​നി​ര​യി​ലെ ന​​ട്ടെ​ല്ലാ​ണ്​ ഈ 35​കാ​ര​ൻ. 

2001ൽ ​ബു​ഫ​ണി​നൊ​പ്പം യു​വ​ൻ​റ​സി​ൽ ക​ളി​ച്ച​വ​ർ  ഇ​ന്നെ​വി​ടെ?

അ​േ​ൻ​റാ​ണി​യോ കോ​​െൻറ: ടീ​മി​ലെ മ​ധ്യ​നി​ര​ക്കാ​ര​നാ​യി​രു​ന്നു കോ​​െൻറ. അ​ന്ന്​ പ്രാ​യം 32. 2004ൽ ​വി​ര​മി​ച്ച കോ​​െൻറ 2011 മു​ത​ൽ ’14 വ​രെ അ​തേ ടീ​മി​​െൻറ പ​രി​ശീ​ല​ക​നാ​യി. ഇ​റ്റ​ലി, ചെ​ൽ​സി ടീ​മു​ക​ളി​ലൂ​ടെ ഇ​പ്പോ​ൾ ഇ​ൻ​റ​ർ​മി​ലാ​ൻ കോ​ച്ച്. 
അ​ല​സാ​േ​ന്ദ്രാ ഡെ​ൽ​പി​യ​റോ: 2001ൽ ​ക്യാ​പ്​​റ്റ​ൻ. 2014ൽ ​ഡ​ൽ​ഹി ഡൈ​നാ​മോ​സി​ലൂ​ടെ വി​ര​മി​ച്ചു. കോ​ച്ചാ​വാ​ൻ ആ​ഗ്ര​ഹി​ച്ച ഡെ​ൽ​പി​യ​റോ നി​ല​വി​ൽ യു​വെ പ്ര​സി​ഡ​ൻ​റി​​െൻറ ഉ​പ​ദേ​ശ​ക സ​മി​തി​യി​ലു​ണ്ട്. 
ലി​ലി​യ​ൻ തു​റാം: പ്ര​തി​രോ​ധ താ​ര​മാ​യി​രു​ന്നു തു​റാം 2006ൽ ​യു​വ​ൻ​റ​സ്​ വി​ട്ടു ബാ​ഴ്​​സ​യി​ലെ​ത്തി. ര​ണ്ടു വ​ർ​ഷം​കൊ​ണ്ട്​ ക​ളി മ​തി​യാ​ക്കി. നി​ല​വി​ൽ ഫ്ര​ഞ്ച്​ രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​ജീ​വം.
 എ​ജു​ക്കേ​ഷ​ൻ എ​െ​ഗ​ൻ​സ്​​​റ്റ്​​ റാ​സി​സം ഫൗ​ണ്ടേ​ഷ​നു​മാ​യി വം​ശീ​യ​ത​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ മു​ന്നി​ലു​ണ്ട്​ ഈ ​മു​ൻ ലോ​ക​ചാ​മ്പ്യ​ൻ താ​രം. 
പ​വേ​ൽ നെ​ദ്​​വെ​ദ്​: ചെ​ക്​ താ​ര​മാ​യ നെ​ദ്​​വെ​ദ്​ 2009ൽ ​യു​വ​ൻ​റ​സി​ലൂ​ടെ ഫു​ട്​​ബാ​ളി​ൽ​നി​ന്ന്​ പ​ടി​യി​റ​ങ്ങി. നി​ല​വി​ൽ യു​വ​ൻ​റ​സ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം. 
ഡേ​വി​ഡ്​ ട്രെ​സ​ഗ്വ: മു​ൻ ഫ്ര​ഞ്ച്​ താ​ര​മാ​യ ട്രെ​സ​ഗ്വ, 2010ൽ ​യു​വ​ൻ​റ​സ്​ വി​ട്ട​ശേ​ഷം വി​വി​ധ ക്ല​ബു​ക​ളി​ലൂ​ടെ 2014ൽ ​ഇ​ന്ത്യ​യി​ൽ പു​ണെ സി​റ്റി​ക്കാ​യി ക​ളി​ച്ച്​ പ​ടി​യി​റ​ങ്ങി. ഇ​​പ്പോ​ൾ ടി.​വി ച​ർ​ച്ച​ക​ളും ക​ളി​പ​റ​ച്ചി​ലു​മാ​യി ട്രെ​സ​ഗ്വ​യു​ടെ ഇ​ടം ഫു​ട്​​ബാ​ളി​​െൻറ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലാ​ണ്. 
ജി​യാ​ൻ ലൂ​ക സം​ബ്രോ​ട്ട: പ്ര​തി​രോ​ധ മ​തി​ലാ​യി​രു​ന്ന സം​ബ്രോ​ട്ട 2006ൽ ​യു​വ​ൻ​റ​സ്​ വി​ട്ട്​ ബാ​ഴ്​​സ​ലോ​ണ, മി​ലാ​ൻ ക്ല​ബു​ക​ൾ​ക്ക്​ ക​ളി​ച്ച്​ 2014ൽ ​സ്വി​റ്റ്​ ലീ​ഗി​ലൂ​ടെ വി​ര​മി​ച്ചു. പി​ന്നീ​ട്​ പ​രി​ശീ​ല​ക വേ​ഷ​ത്തി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​ലെ​ത്തി​യ താ​രം, ഇ​പ്പോ​ൾ ചൈ​നീ​സ്​ സൂ​പ്പ​ർ ലീ​ഗി​ൽ കോ​ച്ചാ​യു​ണ്ട്. 
 

Loading...
COMMENTS