ലോകകപ്പ് ചാമ്പ്യൻമാരെ തളച്ച് ജർമനി
text_fieldsമ്യൂണിക്: ലോക ചാമ്പ്യന്മാരായി റഷ്യയിലെത്തി ആദ്യ റൗണ്ടിൽ പുറത്തായ നാണക്കേടിനെ പുതു ലോക ചാമ്പ്യന്മാരെ സമനിലയിൽ തളച്ച് ജർമനി തീർത്തു. യുവേഫയുടെ പുതിയ പരീക്ഷണമായ നാഷൻസ് ‘എ’ ലീഗിലെ ആദ്യ ദിന പോരാട്ടത്തിൽ റഷ്യ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഗോളില്ലാ സമനിലയിലാണ് ജർമനി പിടിച്ചുകെട്ടിയത്. ലോകകപ്പ് ജയിച്ച ടീമിൽ അനിവാര്യമായ ചിലമാറ്റങ്ങളൊഴിച്ചാൽ സർവസജ്ജമായിരുന്നു ഫ്രാൻസ്. പുതുക്കിപ്പണിത ജർമനിയും ഒട്ടും മോശമല്ലായിരുന്നു.
ആക്രമണത്തിലും അവസരങ്ങൾ ഒരുക്കുന്നതിലും ലോകചാമ്പ്യന്മാരേക്കാൾ ഒരു പടി മുന്നിൽതന്നെ അവർ നിലകൊണ്ടു. പക്ഷേ, അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഫ്രഞ്ച് ഗോളി അൽഫോൺസ് അറിയോളയുടെ മിന്നും േഫാമിനു മുന്നിൽ എല്ലാം വെറുതെയായി. മുന്നേറ്റനിരക്കാരൻ മാർകോ റ്യൂസും വിങ്ബാക്ക് മത്യാസ് ജിൻററും ആദ്യ പകുതിയിൽതന്നെ ശ്രദ്ധേയ മായ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളി അറിയോള തടഞ്ഞിട്ടു.
അതേസമയം, ഫ്രാൻസിെൻറ മുന്നേറ്റങ്ങളിൽ പലതും ലക്ഷ്യം കാണാതെ പോയി. ലോകകപ്പ് ഹീറോകളായ അേൻറായിൻ ഗ്രീസ്മാനും എംബാപെയും സൃഷ്ടിക്കുന്ന മുന്നേറ്റങ്ങൾ ഒലിവർ ജിറൂഡ് പാഴാക്കി. രണ്ടാം പകുതിയിൽ തിമോ വെർണറും തോമസ് മ്യൂളറും തൊടുത്തുവിട്ട ഷോട്ടുകളെയും ഫ്രഞ്ച് ഗോളി അറിയോള രക്ഷപ്പെടുത്തി. പന്തടക്കത്തിൽ 60 ശതമാനമായിരുന്നു ജർമനിയുടെ പങ്ക്. ശേഷിച്ച 40 ശതമാനം മാത്രമേ ഫ്രാൻസിന് കൈയിൽ വെക്കാനായുള്ളൂ.
മറ്റു മത്സര ഫലങ്ങൾ: ലീഗ് ‘ബി’: യുക്രെയ്ൻ 2-1 ചെക്ക് റിപ്പബ്ലിക്, വെയ്ൽസ് 4-1 അയർലൻഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.