ഉയ്ഗൂർ മുസ്ലിംകൾക്ക് പിന്തുണയുമായി ഓസിൽ
text_fieldsഇസ്തംബൂൾ: പീഡനമേറ്റുവാങ്ങുന്ന ഉയ്ഗൂർ മുസ്ലിംകൾക്ക് പിന്തുണയുമായി മുൻ ജർമൻ ഫുട്ബാളറും ആഴ്സനൽ താരവുമായ മെസ്യൂത് ഓസിൽ രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു ഉയ്ഗൂർ ജനതക്കായി പ്രാർഥിച്ചും മുസ്ലിം ലോകത്തിെൻറ നിശ്ശബ്ദതയെ കുറ്റപ്പെടുത്തിയും ഓസിലിെൻറ കുറിപ്പ്. തുർക്കി ഭാഷയിൽ പങ്കുവെച്ച ട്വീറ്റ് ഇങ്ങെന.
‘ഖുർആൻ കത്തിക്കപ്പെടുന്നു. പള്ളികൾ അടച്ചുപൂട്ടുന്നു. മുസ്ലിം മതപാഠശാലകൾ വിലക്കപ്പെടുന്നു. മതപണ്ഡിതർ കൊല്ലപ്പെടുന്നു. സഹോദരങ്ങളെ ക്യാമ്പുകളിലേക്ക് തള്ളിവിടുന്നു. അവരുടെ ഇടങ്ങളിൽ ചൈന അധിനിവേശം നടത്തുന്നു. അവരെ വിവാഹം ചെയ്യാൻ മുസ്ലിം സ്ത്രീകൾ നിർബന്ധിക്കപ്പെടുന്നു. എന്നിട്ടും മുസ്ലിം ലോകം നിശ്ശബ്ദത തുടരുകയാണ്. അവരുടെ ശബ്ദം ആരു കേൾക്കുന്നില്ല. പടിഞ്ഞാറൻ മാധ്യമങ്ങൾ ഉയ്ഗൂർ വംശജരുടെ പ്രശ്നം മറച്ചുവെക്കുകയാണ്. മുസ്ലിം രാജ്യങ്ങളും മാധ്യമങ്ങളും എവിടെ മറഞ്ഞിരിക്കുന്നു’’ -ഓസിൽ എഴുതുന്നു.
അതേസമയം, താരത്തിെൻറ കുറിപ്പിനെതിരെ ചൈനീസ് ആരാധകർ രംഗത്തു വന്നതോടെ ആഴ്സനൽ വിശദീകരണവുമായി രംഗെത്തത്തി. കളിക്കാരെൻറ നിലപാടാണ് അതെന്നും, ക്ലബ് രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നും ആഴ്സനൽ വ്യക്തമാക്കി. ഓസലിെന വിലക്കണമെന്നും, ഓസിൽ കളിക്കുന്ന മത്സരങ്ങൾ ചൈനയിൽ പ്രദർശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ചൈനക്കാരും രംഗത്തുണ്ട്. അതേസമയം, താരത്തിെൻറ നിലപാടിന് വലിയ പിന്തുണയും ലഭിക്കുന്നു. ഇൗസ്റ്റ് തുർക്മെനിസ്താനിലെ സഹോദരങ്ങൾക്കായി പ്രാർഥിച്ചുകൊണ്ടായിരുന്നു ഓസിൽ കുറിപ്പ് അവസാനിപ്പിച്ചത്.