Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2017 4:35 AM IST Updated On
date_range 14 May 2017 4:35 AM IST‘അബ്ബ’ നിയമത്തിലൂടെ ആദ്യ ജയം അണ്ടർ-17 ജർമൻ വനിതകൾക്ക്
text_fieldsbookmark_border
സ്യൂറിക്: ഫിഫയുടെ പരിഷ്കരിച്ച പെനാൽറ്റി ഷൂട്ടൗട്ട് നിയമത്തിന് ചെക്ക്റിപ്പബ്ലിക് മണ്ണിൽ തുടക്കം. ക്രൊയേഷ്യയിൽ നടക്കുന്ന ആൺകുട്ടികളുടെയും, ചെക്ക് റിപ്പബ്ലിക് വേദിയാവുന്ന പെൺകുട്ടികളുടെയും അണ്ടർ-17 യുവേഫ ചാമ്പ്യൻഷിപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് പച്ചക്കൊടി ലഭിച്ചത്. എന്നാൽ, ചരിത്രത്തിെൻറ ഭാഗമാവാൻ ഭാഗ്യമുണ്ടായത് പെൺകുട്ടികൾക്ക്. ചെക്ക്റിപ്പബ്ലിക് വേദിയാവുന്ന ചാമ്പ്യൻഷിപ്പിലെ നോർവേ-ജർമനി സെമിഫൈനൽ ടൈബ്രേക്കറിലേക്ക് നീങ്ങിയപ്പോൾ പുതിയ നിയമത്തിലൂടെ ഷൂട്ടൗട്ടും കടന്ന് സഡൻഡെത്തിൽ ജർമനി വിജയികളായി.
ടെന്നിസിലെ ടൈബ്രേക്കർ മാതൃകയിലാണ് പുതിയ പെനാൽറ്റി. നിലവിലെ രീതിപ്രകാരം ആദ്യ കിക്കെടുക്കുന്ന ടീമിനാണ് 60 ശതമാനം വിജയസാധ്യത. രണ്ടാമത് കിക്കെടുക്കുന്ന എതിരാളിക്ക് സമ്മർദമേറുേമ്പാൾ തുല്യനീതി അട്ടിമറിക്കപ്പെടുന്നു. ഇേതാടെയാണ് ഫിഫയുടെ ഫുട്ബാൾ നിയമ സംഘടനയായ െഎ.എഫ്.എ.ബി പെനാൽറ്റി ഷൂട്ടൗട്ട്, ടെന്നിസ് ൈടേബ്രക്കർ മാതൃകയാക്കാൻ തീരുമാനിച്ചത്.ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പുതിയരീതി വിജയകരമെന്ന് ബോധ്യപ്പെട്ടാൽ ഭാവിയിൽ പ്രമുഖ ചാമ്പ്യൻഷിപ്പുകളിലും നടപ്പാക്കും.
‘അബ്ബ’ (ABBA) എങ്ങനെ?
നിലവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ടോസ് നേടുന്ന ടീമിനാണ് ആദ്യ കിക്ക്. ശേഷം ഒാരോ ടീമും മാറിമാറി കിക്കെടുക്കും. ‘A-B-A-B’ എന്ന മാതൃകയിൽ.
എന്നാൽ, ടോസ് നേടി ആദ്യം കിക്കെടുക്കുന്ന ടീമിന് ലഭിക്കുന്ന മുൻതൂക്കമാണ് പുതിയ നിയമം അട്ടിമറിക്കുന്നത്. ഇതുപ്രകാരം രണ്ടാമത് കിക്കെടുക്കുന്ന ടീമിന് തുടർച്ചയായി രണ്ട് കിക്ക് ലഭിക്കും. ‘A-B-B-A’ മാതൃകയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story