ജർമനി X അർജൻറീന സൗഹൃദ​പ്പോരാട്ടം ഇന്ന്​

09:28 AM
09/10/2019
manuel-neur
ജ​ർ​മ​ൻ ഗോ​ൾ കീ​പ്പ​ർ മാ​നു​വ​ൽ നോ​യ​ർ പ​രി​ശീ​ല​ന​ത്തി​ൽ

ബ​ർ​ലി​ൻ: ലോ​ക ഫു​ട്​​ബാ​ളി​​ൽ താ​ര​പ്ര​ഭ​യി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന ര​ണ്ടു വ​മ്പ​ന്മാ​ർ സൗ​ഹൃ​ദ​പ്പോ​രാ​ട്ട​ത്തി​ൽ ഇ​ന്ന്​ നേ​ർ​ക്കു​നേ​ർ. ജ​ർ​മ​ൻ ടീ​മാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​​​െൻറ മൈ​താ​ന​മാ​യ സി​ഗ്​​ന​ൽ ഇ​ഡു​ന പാ​ർ​ക്കി​ൽ അ​ർ​ധ​രാ​ത്രി​യാ​ണ്​ പ​ഴ​യ ലോ​ക ചാ​മ്പ്യ​ന്മാ​ർ കൊ​മ്പു​കോ​ർ​ക്കു​ന്ന​ത്.

പരിക്കി​​​െൻറ ഭീഷണിയുമായാണ്​ ജർമനി ഇറങ്ങുന്നതെങ്കിൽ ലയണൽ മെസ്സിയില്ലാതെയാണ്​ അർജൻറീനയുടെ പടയൊരുക്കം. യൂ​റോ 2020 യോ​ഗ്യ​ത​മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ വി​ജ​യ​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം ജ​ർ​മ​നി​ക്ക്​ ക​രു​ത്താ​കും. യൂ​റോ യോ​ഗ്യ​ത​യി​ൽ എ​സ്​​തോ​ണി​യ​യു​മാ​യി നാ​ലു ദി​വ​സം ക​ഴി​ഞ്ഞ്​ മ​ത്സ​രം വ​രാ​നി​രി​ക്കെ​യാ​ണ്​ ജൊ​ആ​കിം ലോ​യു​ടെ കു​ട്ടി​ക​ൾ അ​ർ​ജ​ൻ​റീ​ന​ക്കെ​തി​രെ ഇ​റ​ങ്ങു​ന്ന​ത്. യോ​ഗ്യ​ത​മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചി​ൽ നാ​ലും ജ​യി​ച്ച ജ​ർ​മ​നി ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​ണ്. തൊ​ട്ടു​പി​റ​കി​ലു​ള്ള വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നും തു​ല്യ പോ​യ​ൻ​റാ​ണെ​ങ്കി​ലും ഗോ​ൾ​വ്യ​ത്യാ​സം​ ജ​ർ​മ​നി​ക്ക്​ തു​ണ​യാ​കു​ന്നു.

അ​തേ സ​മ​യം, ക​ഴി​ഞ്ഞ മാ​സം നെ​ത​ർ​ല​ൻ​ഡ്​​സി​നെ​തി​രെ ന​ട​ന്ന സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ ടീം 2-4​ന്​ ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു. ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ളി​ൽ എ​ക്കാ​ല​ത്തും ജ​ർ​മ​നി​ക്കാ​ണ്​ മു​ൻ​തൂ​ക്കം. അ​ഞ്ചു വ​ർ​ഷം മു​മ്പ്​ ക​ലാ​ശ​പ്പോ​രി​ൽ മ​രി​യോ ഗോ​റ്റ്​​സെ​യു​ടെ ഗോ​ളി​ൽ ജ​ർ​മ​നി കി​രീ​ട​വു​മാ​യി മ​ട​ങ്ങി​യ​പ്പോ​ൾ അ​തി​നു​മു​മ്പ്​ ഇ​രു​വ​രും ത​മ്മി​ലെ മു​ഖാ​മു​ഖ​ങ്ങ​ളി​ലൊ​ക്കെ​യും ജ​ർ​മ​നി വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ഇ​രു ടീ​മു​ക​ളും നേ​ര​േ​ത്ത പു​റ​ത്താ​യി​രു​ന്നു.

 

Loading...
COMMENTS