മ്യൂണിക്: ഇറ്റലിക്കിടയിലുള്ള സാൻമരിയോ എന്ന കുഞ്ഞു രാജ്യത്തെ ഏഴു ഗോളുകൾക്ക് മുക്കി ജർമനി ലോകകപ്പ് യോഗ്യത മത്സരത്തിൽ കുതിപ്പ് തുടർന്നപ്പോൾ, അയൽ രാജ്യമായ സ്േകാട്ലൻഡിനോട് ഇംഗ്ലണ്ട് സമനിലയിൽ കുരുങ്ങി. സൂപ്പർ താരം െലവൻഡോവ്സ്കി ഹാട്രിക്കുമായി തിളങ്ങിയ മറ്റൊരു മത്സരത്തിൽ റുമേനിയയെ പോളണ്ട് 3-1ന് തോൽപിച്ചു.
ഗ്രൂപ് ‘സി’യിലായിരുന്നു ജർമനിയുടെ തോരോട്ടം. മുൻനിര താരങ്ങൾക്ക് വിശ്രമം നൽകിയായിരുന്നു കോച്ച് യാകിം ലോ ദുർബല ടീമിനെതിരെ കളത്തിലിറക്കിയത്. െഫൻഹീം താരം സാൻഡ്രോ വെങ്ങർ ഹാട്രിക്കുമായി (16, 29, 85 മിനിറ്റ്) തിളങ്ങിയപ്പോൾ യൂലിയൻ ഡ്രാക്സിലർ (11), അമീൻ യൂനുസ് (38), മുസ്തഫി (47), ജൂലിയൻ ബ്രാൻഡ് (72) എന്നിവർ പട്ടികതികച്ചു. ഗ്രൂപ് സിയിൽ 18 പോയൻറുമായി ജർമനിയാണ് ഒന്നാമത്.

ഗ്രൂപ് എഫിൽ സ്േകാട്ലൻഡിനെതിരായ മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ സൂപ്പർ താരം ഹാരികെയ്നിെൻറ ഗോളിലാണ് ഇംഗ്ലണ്ട് സമിനിലയുമായി തടിതപ്പിയത്. 70ാം മിനിറ്റിൽ ഒാക്സ്ലെയ്ഡിെൻറ ഗോളിൽ ഇംഗ്ലണ്ട് മുന്നിലെത്തിയെങ്കിലും 87, 90 മിനിറ്റുകളിൽ സ്കോട്ലൻഡ് തിരിച്ചടിച്ചു. എന്നാൽ, 93ാം മിനിറ്റിൽ കെയ്ൻ ഇംഗ്ലണ്ടിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഗ്രൂപ് ‘ഇ’യിൽ െലവൻഡോവ്സ്കിയുടെ ഹാട്രിക് മികവിൽ (29, 57, 62 മിനിറ്റ്) റുമേനിയയെ 3-1നാണ് പോളണ്ട് തോൽപിച്ചത്.