Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജർമനിയും ചരിത്രം...

ജർമനിയും ചരിത്രം ആവർത്തിക്കുമോ?

text_fields
bookmark_border
Sami-Khedira
cancel
camera_alt??? ?????

സോ​ചി: ലോ​ക ചാ​മ്പ്യ​ന്മാ​രു​ടെ പ​കി​ട്ടു​മാ​യെ​ത്തി ആ​ദ്യ റൗ​ണ്ടി​ൽ​ത​ന്നെ തി​രി​ച്ച്​ വ​ണ്ടി​ക​യ​റി​യ മു​ൻ​ഗാ​മി​ക​ളാ​യ ഫ്രാ​ൻ​സ്, ഇ​റ്റ​ലി, സ്​​പെ​യി​ൻ എ​ന്നി​വ​രു​ടെ പാ​ത ജ​ർ​മ​നി​യും പി​ന്തു​ട​രു​മോ? ശ​നി​യാ​ഴ്​​ച​ സ്വീ​ഡ​നെ​തി​രെ ജ​ർ​മ​നി ബൂ​ട്ട​ണി​യു​ന്ന​ത്​ ഇൗ ​​ഒാ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യാ​ണ്. ടൂ​ർ​ണ​മ​​െൻറ്​ ഫേ​വ​റി​റ്റു​ക​ളാ​യെ​ത്തി ആ​ദ്യ ക​ളി​യി​ൽ മെ​ക്​​സി​കോ​യോ​ടേ​റ്റ ഞെ​ട്ടി​ക്കു​ന്ന പ​രാ​ജ​യ​ത്തി​ൽ​നി​ന്ന്​ ഇ​നി​യും ജ​ർ​മ​ൻ ആ​രാ​ധ​ക​ർ മു​ക്ത​മാ​യി​ട്ടി​ല്ല. 1982ന്​ ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ജ​ർ​മ​നി ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. 

മ​റു​വ​ശ​ത്ത്​ ഏ​ഷ്യ​ൻ ശ​ക്​​തി​ക​ളാ​യ ദ​ക്ഷി​ണ കൊ​റി​യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ സ്​​കാ​ൻ​ഡി​നേ​വി​യ​ക്കാ​രു​ടെ വ​ര​വ്. ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ മെ​ക്​​സി​കോ കൊ​റി​യ​യെ തോ​ൽ​പി​ക്കു​ക​യും ജ​ർ​മ​നി, സ്വീ​ഡ​നു​മാ​യി സ​മ​നി​ല​യി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്​​താ​ൽ യോ​ആ​ഹിം ലോ​യ്​​വി​നും സം​ഘ​ത്തി​നും ബ​ർ​ലി​നി​ലേ​ക്ക്​ മ​ട​ക്ക ടി​ക്ക​റ്റെ​ടു​ക്കാം. 

നാ​ലു​ത​വ​ണ ക​പ്പു​യ​ർ​ത്തി​യ ഇ​റ്റ​ലി​ക്കാ​ർ​ക്ക്​ ടി​ക്ക​റ്റ്​ നി​ഷേ​ധി​ച്ച്​ റ​ഷ്യ​യി​ലെ​ത്തി​യ​ സ്വീ​ഡി​ഷ്​ പ​ട ജ​ർ​മ​നി​യു​ടെ അ​ന്നം മു​ട​ക്കു​മോ എ​ന്നാ​ണ്​ ഏ​വ​രും കാ​ത്തി​രി​ക്കു​ന്ന​ത്. 2006ന്​ ​ശേ​ഷം ആ​ദ്യ​മാ​യി ലോ​ക​ക​പ്പ്​ ക​ളി​ക്കു​ന്ന സ്വീ​ഡ​ന്​ ജ​ർ​മ​നി​യെ തോ​ൽ​പി​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ലെ​ങ്കി​ലും ജാ​ന്നെ ആ​ൻ​ഡേ​​ഴ്​​സ​​​െൻറ സം​ഘ​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വൈ​ഡ്​ അ​റ്റാ​ക്കേ​ഴ്​​സി​ൽ ഒ​രാ​ളാ​യ എ​മി​ൽ ഫോ​സ്​​ബ​ർ​ഗി​നെ​യാ​ണ്​ ജ​ർ​മ​ൻ പ​ട ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​യ​ക്കു​ന്ന​ത്. 

ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ പ​ത​റു​ന്ന ഒ​രു ജ​ർ​മ​നി​യെ​യാ​ണ്​ ക​ണ്ട​തെ​ങ്കി​ൽ പൊ​തു​വെ പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി ക​ളി നെ​യ്യു​ന്ന സ്വീ​ഡ​നെ അ​വ​ർ അ​ത്ര​ക​ണ്ട്​ ഭ​യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ല. പരിശീലനത്തിനിടെ പരിക്കേറ്റ്​ മാറ്റ്​ ഹുമ്മൽസില്ലാതെയാവും ജർമനി ഇറങ്ങുന്നത്​.

എ​ന്നാ​ൽ, പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യ ക​ളി​ക്കി​ടെ ത​രം കി​ട്ടു​േ​മ്പാ​ൾ ആ​ക്ര​മി​ക്കു​ന്ന സ്വീ​ഡ​​​െൻറ ഗെ​യിം പ്ലാ​ൻ ജ​ർ​മ​നി എ​ങ്ങ​നെ പ്ര​തി​​േ​രാ​ധി​ക്കു​മെ​ന്ന്​ കാ​ണാം. ബു​ണ്ട​സ്​ ലി​ഗ​യി​ൽ ര​ണ്ട്​ അ​വി​സ്​​മ​ര​ണീ​യ സീ​സ​ണു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ താ​രം സ്വീ​ഡി​ഷ്​ നി​ര​യി​ൽ സ്ലാ​റ്റ​ൻ ഇ​ബ്രാ​ഹി​മോ​വി​ച്ചി​​​െൻറ പ​ക​ര​ക്കാ​ര​നാ​യ ഫോ​സ്​​ബ​ർ​ഗ്​ പ​ന്തു​ത​ട്ടാ​നെ​ത്തു​ന്ന​ത്. അ​വ​സാ​നം 2014 ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ൽ  സ്വീ​ഡ​നെ 5-3ന്​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്​ ചാ​മ്പ്യ​ന്മാ​ർ​ക്ക്​ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു​​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballgermanyworld cupmalayalam newssports newsSerbia
News Summary - Is Germany Repeat the History - Sports News
Next Story