Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലി​വ​ർ​പൂ​ളിലേക്കല്ല...

ലി​വ​ർ​പൂ​ളിലേക്കല്ല തി​​മോ വെ​ർ​ണ​ർ ചെ​ൽ​സി​യി​ലേ​ക്ക്​

text_fields
bookmark_border
ലി​വ​ർ​പൂ​ളിലേക്കല്ല തി​​മോ വെ​ർ​ണ​ർ ചെ​ൽ​സി​യി​ലേ​ക്ക്​
cancel

ല​ണ്ട​ൻ: പ്ര​തി​ഫ​ല​ത്ത​ർ​ക്ക​ത്തി​​െൻറ പേ​രി​ൽ ലി​വ​ർ​പൂ​ൾ ഒ​ര​ടി പി​ന്നോ​ട്ട്​ വെ​ച്ച​പ്പോ​ൾ ചോ​ദി​ച്ച വി​ല​കൊ​ടു​ത്ത്​ ജ​ർ​മ​ൻ ബു​ണ്ട​സ്​ ലി​ഗ​യി​ൽ ലീ​പ്​​സി​ഷി​​െൻറ ഗോ​ൾ മെ​ഷീ​ൻ തി​മോ വെ​ർ​ണ​റെ റാ​ഞ്ചി ചെ​ൽ​സി. ലി​വ​ർ​പൂ​ളു​മാ​യി ക​രാ​ർ ഉ​റ​പ്പി​ച്ചു​വെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണ്​ ഫ്രാ​ങ്ക്​ ലാം​പാ​ർ​ഡി​​െൻറ നി​ർ​ണാ​യ​ക നീ​ക്ക​ത്തി​ൽ ​ജ​ർ​മ​ൻ താ​രം സ്​​റ്റാം​ഫോ​ഡ്​ ബ്രി​ഡ്​​ജി​ലെ​ത്തു​ന്ന​ത്.

54 ദ​ശ​ല​ക്ഷം പൗ​ണ്ടാ​ണ്(518 കോ​ടി രൂ​പ) വാ​ഗ്​​ദാ​നം. അ​ടു​ത്ത​യാ​ഴ്​​ച ക​രാ​റി​ൽ ഒ​പ്പി​ടും. 29 ക​ളി​യി​ൽ 25ഗോ​ൾ നേ​ടി​യ തി​മോ ര​ണ്ടാം സ്​​ഥാ​ന​ത്താ​ണ്. 
ട്രാ​ൻ​സ്​​ഫ​ർ വി​ല​ക്ക്​ നീ​ങ്ങി​യ ശേ​ഷം ചെ​ൽ​സി​യു​ടെ ര​ണ്ടാ​മ​ത്തെ ക​രാ​റാ​ണി​ത്. ഫെ​ബ്രു​വ​രി​യി​ൽ അ​യാ​ക്​​സി​​െൻറ മൊ​റോ​ക്ക​ൻ വി​ങ്ങ​ർ ഹ​കിം സി​യ​കി​നെ ചെ​ൽ​സി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഫ്ര​ഞ്ച്​ താ​രം ഒ​ലി​വ​ർ ജി​റൂ​ഡു​മാ​യു​ള്ള ക​രാ​ർ ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ പു​തു​ക്കു​ക​യും ചെ​യ്​​തു.

24 കാ​ര​നാ​യ തി​മോ വെ​ർ​ണ​ർ 2016ൽ ​സ്​​റ്റു​ട്ട്​​ഗ​ട്ടി​ൽ നി​ന്നാ​ണ്​ ലീ​പ്​​സി​ഷി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക്ല​ബ്​ വി​ടാ​നൊ​രു​ങ്ങി​യെ​ങ്കി​ലും ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ യോ​ഗ്യ​ത ഉ​റ​പ്പി​ക്ക​ണ​മെ​ന്ന നി​ശ്ച​യ​ത്തി​ൽ വെ​ർ​ണ​റെ നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelsealiverpoolTransfer newstimo wernerleipzig fc
News Summary - German striker Timo Werner close to joining Chelsea from Leipzig
Next Story