Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജ​ർ​മ​ൻ ക​പ്പി​ൽ...

ജ​ർ​മ​ൻ ക​പ്പി​ൽ ബ​യേ​ൺ മു​ത്തം

text_fields
bookmark_border
ജ​ർ​മ​ൻ ക​പ്പി​ൽ ബ​യേ​ൺ മു​ത്തം
cancel

മ്യൂ​ണി​ക്​: ജ​ർ​മ​ൻ ക​പ്പി​​ൽ ക​ന്നി മു​ത്തം സ്വ​പ്​​നം​ക​ണ്ട്​ ക​ലാ​ശ​പ്പോ​രി​നെ​ത്തി​യ ആ​ർ.​ബി ലീ​പ്​ ​സി​ഗി​നെ ത​ക​ർ​ത്ത്​ ജ​ർ​മ​ൻ ക​പ്പി​ൽ ബ​യേ​ൺ മ്യൂ​ണി​കി​​െൻറ അ​ശ്വ​മേ​ധം. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ പോ​രാ​ട ്ട​ത്തി​ൽ മു​ൻ​നി​ര താ​രം റോ​ബ​ർ​ടോ ലെ​വ​ൻ​ഡോ​വ്​​സ്​​കി ഇ​ര​ട്ട​ ഗോ​ളു​മാ​യി ത​ക​ർ​ത്ത​തോ​ടെ അ​ന്തി ​മ പോ​രി​ൽ 3-0​ത്തി​െൻറ​ ആ​ധി​കാ​രി​ക ജ​യം. ക്ല​ബി​​െൻറ ‘വ​ല്യേ​ട്ട​ന്മാ​രാ​യ’ ആ​ര്യ​ൻ റോ​ബ​നും ഫ്രാ​ങ്ക്​ റി​ബ​റി​ക്കും ഇ​നി അ​ഭി​മാ​ന​ത്തോ​ടെ പ​ടി​യി​റ​ങ്ങാം.

ജ​ർ​മ​ൻ ക​പ്പി​ൽ ബ​യേ​ൺ മ്യൂ​ണി​കി​​െൻറ 19ാം കി​രീ​ട​മാ​ണി​ത്. ബ​യേ​ൺ കോ​ച്ച്​ നി​കോ കൊ​വാ​ച്ചി​നും സു​വ​ർ​ണ മു​ഹൂ​ർ​ത്ത​മാ​ണി​ത്. കോ​ച്ചെ​​ന്ന നി​ല​യി​ലും ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ലും ജ​ർ​മ​ൻ ക​പ്പി​ൽ ര​ണ്ടു ത​വ​ണ മു​ത്ത​മി​ടു​ന്ന​യാ​ൾ എ​ന്ന ബ​ഹു​മ​തി കൊ​വാ​ച്ചി​ന്​ ല​ഭി​ച്ചു. ഫ്രാ​ങ്ക്​​ഫൂ​ർ​ട്ട്​​ കോ​ച്ച്​ ഫെ​ലി​ക്​​സ്​ മാ​ഗ​താ​ണ്​ ഇൗ ​നേ​ട്ടം കൈ​വ​രി​ച്ച ആ​ദ്യ വ്യ​ക്​​തി.

10 വ​ർ​ഷം മാ​ത്രം വ​യ​സ്സു​ള്ള ആ​ർ.​ബി ലീ​പ്​​സി​ഗ്​ ജ​ർ​മ​ൻ ക​പ്പി​ൽ ആ​ദ്യ കി​രീ​ടം തേ​ടി​യാ​ണെ​ത്തു​ന്ന​ത്. 2015-16 സീ​സ​ണി​ൽ റ​ണ്ണേ​ഴ്​​സ്​​അ​പ്പു​ക​ളാ​യി മ​ട​ങ്ങി​യ ഇ​വ​ർ, ഇ​ത്ത​വ​ണ പി​ഴ​ക്കാ​തി​രി​ക്കാ​ൻ അ​വ​സാ​നം വ​രെ പൊ​രു​തി. പ​ക്ഷേ, ഗ്ലാ​മ​ർ താ​ര​ങ്ങ​ൾ നി​റ​ഞ്ഞ ബ​യേ​ണി​നോ​ട​്​ ഏ​റ്റു​മു​ട്ടാ​ൻ ആ ​ത​ന്ത്ര​ങ്ങ​ൾ മ​തി​യാ​യി​രു​ന്നി​ല്ല. 29ാം മി​നി​റ്റി​ൽ ഡേ​വി​ഡ്​ അ​ലാ​ബ​യു​ടെ പാ​സി​ൽ​നി​ന്നാ​ണ്​ റോ​ബ​ർ​​ട്ടോ​ ലെ​വ​ൻ​ഡോ​വ്​​സ്​​കി ആ​ദ്യ ഗോ​ൾ നേ​ടു​ന്ന​ത്. ര​ണ്ടാം പ​കു​തി കി​ങ്​​സ്​​ലി കോ​മ​​െൻറ (78) ഗോ​ളു​മെ​ത്തി​യ​തോ​ടെ ബ​യേ​ണി​ന്​ ആ​ശ്വാ​സ​മാ​യി. ഒ​ടു​വി​ൽ ലെ​വ​ൻ​ഡോ​വ്​​സ്​​കി ത​ന്നെ മൂ​ന്നാം ഗോ​ളും നേ​ടി​യ​തോ​ടെ ബ​യേ​ൺ കി​രീ​ടം ഉ​റ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballGerman Cupmalayalam newssports news
News Summary - German Cup-Football
Next Story