Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെ​യ്​​ൽ റയലിന്...

ബെ​യ്​​ൽ റയലിന് അ​ക​ത്തോ പു​റ​ത്തോ‍?

text_fields
bookmark_border
ബെ​യ്​​ൽ റയലിന് അ​ക​ത്തോ പു​റ​ത്തോ‍?
cancel
മ​ഡ്രി​ഡ്​: വെ​യി​ൽ​സ്​ സൂ​പ്പ​ർ താ​രം ഗാ​രെ​ത്​ ബെ​യ്​​ലി​​െൻറ റ​യ​ൽ മ​ഡ്രി​ഡി​ലെ ഭാ​വി ചോ​ദ്യ​ചി​ഹ്​​ന​മാ​വു​ന്നു. ബെ​യ്​​ലി​നെ ടീ​മി​ൽ നി​ല​നി​ർ​ത്താ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​ കോ​ച്ച്​ സി​ന​ദി​ൻ സി​ദാ​ൻ വ്യ​ക്​​ത​മാ​ക്കി​യ​തി​നു ​പി​ന്നാ​ലെ താ​രം അ​പ​മാ​നി​ക്ക​പ്പെ​ട്ട​താ​യി ആ​രോ​പി​ച്ച്​ ഏ​ജ​ൻ​റ് ജൊ​നാ​ഥ​ൻ ബാ​ർ​നെ​റ്റ്​​ രം​ഗ​ത്തെ​ത്തി. മ​ഡ്രി​ഡി​ൽ​നി​ന്ന്​ വാ​യ്​​പാ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റേ​തെ​ങ്കി​ലും ടീ​മി​ലേ​ക്ക്​ മാ​റാ​ൻ ബെ​യ്​​ലി​ന്​ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ഏ​ജ​ൻ​റ്​ വ്യ​ക്ത​മാ​ക്കി. ബ​യേ​ൺ മ്യൂ​ണി​കി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ബെ​യ്​​ലി​നെ ക​ളി​പ്പി​ക്കാ​തി​രു​ന്ന​ത്​ താ​ര​ത്തി​ന്​ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും കൂ​ടി സി​ദാ​ൻ പ​റ​ഞ്ഞ​തോ​ടെ വി​വാ​ദം ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്.

ബ​യേ​ണി​നെ​തി​രാ​യ ക​ളി​യി​ൽ ഇ​റ​ക്കാ​തി​രു​ന്ന​തി​നെ കു​റി​ച്ച്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ഴാ​ണ്​ ബെ​യ്​​ൽ ഉ​ട​ൻ ടീം ​വി​ടു​മെ​ന്നും അ​തി​നാ​ലാ​ണ്​ ക​ളി​ക്കാ​തി​രു​ന്ന​തെ​ന്നും സി​ദാ​​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്. ഇ​തോ​ടെ​യാ​ണ്​ മ​ഡ്രി​ഡി​ൽ താ​ര​ത്തി​​െൻറ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു എ​ന്നു​റ​പ്പാ​യ​ത്. 2013ലാ​ണ്​ അ​ന്ന​ത്തെ ലോ​ക​റെ​ക്കോ​ഡ്​ കൈ​മാ​റ്റ​ത്തു​ക​യാ​യ 100 ദ​ശ​ല​ക്ഷം യൂ​റോ​ക്ക്​ ബെ​യ്​​ൽ ടോ​ട്ട​ൻ​ഹാ​മി​ൽ​നി​ന്ന്​ റ​യ​ലി​ലെ​ത്തി​യ​ത്. ക്ല​ബി​നാ​യി 231 ക​ളി​ക​ളി​ൽ 102 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്​ 30കാ​ര​ൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gareth bale
News Summary - gareth bale
Next Story