ജയത്തോടെ റയൽ ഒന്നാം സ്ഥാനത്ത്
text_fieldsമഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ അത്ലറ്റികോ മഡ്രിഡിെന കീഴടക്കി കിരീടപ്പോരിൽ വെല്ലുവിളിയുയർത്തിയ ബാഴ്സലോണയെ പിന്തള്ളി റയൽ മഡ്രിഡ് തന്നെ ഒന്നാമത്. ലീഗിൽ തങ്ങളുടെ 23ാം അങ്കത്തിൽ വിയ്യാറയലിനോട് രണ്ട് ഗോളിന് പിന്നിൽനിന്നിട്ടും പൊരുതിക്കയറിയ റയൽ 3^2െൻറ തകർപ്പൻ ജയവുമായി ഒരു പോയൻറിെൻറ ലീഡിൽ മുന്നിൽ. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ഇരു ടീമുകളും ചേർന്ന് അഞ്ച് ഗോളുകൾ അടിച്ച് കൂട്ടിയത്. ഇതോടെ, 17 ജയവുമായി റയലിന് 55പോയൻറ്. ബാഴ്സലോണക്ക് 24 കളിയിൽ 16 ജയവുമായി 54പോയൻറും. 52 പോയൻറുമായി സെവിയ്യ മൂന്നാം സ്ഥാനത്തും.
ടെൻഷൻ ബ്രേക്ക്
ബാഴ്സയുടെ ജയത്തിെൻറ ടെൻഷൻ മുഴുവൻ തലയിലേറ്റിയാണ് ചാമ്പ്യൻ റയൽ കാമ്പ് മഡ്രിഗിൽ പന്തുതട്ടാനിറങ്ങിയത്. നിർണായക കളിയിൽ തോറ്റാൽ, പോയൻറ് പട്ടികയിൽ പിന്തള്ളപ്പെടും. കിരീടം തന്നെ കൈവിേട്ടക്കാം. കത്തിമുനയിലെന്നോണമായി സിനദിൻ സിദാെൻറയും സംഘത്തിെൻറയും അവസ്ഥ. എന്നാൽ, എതിരാളിയുടെ മാനസിക പിരിമുറുക്കം മുതലാക്കിയായിരുന്നു ആതിഥേയരായ വിയ്യാറയലിെൻറ ഗെയിംപ്ലാൻ.
പ്രതിരോധത്തിലൂടെ കളിച്ചവർക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കണ്ണഞ്ചിപ്പിക്കുന്ന ഇരട്ട ഗോളുകൾ. 50ാം മിനിറ്റിൽ മനു ട്രിഗോറസും 56ൽ സെഡ്രെിക് ബകാമ്പുവും നേടിയ ഗോളിലൂടെ വിയ്യ കളി ജയിച്ച ആവേശത്തിലായി. പ്രതിരോധതന്ത്രങ്ങൾ പാളിയതോടെ ഗിയർ മാറ്റിച്ചവിട്ടി ആക്രമണ മൂഡിലേക്ക് മാറിയ റയൽ കേമത്തംതെളിയിച്ചു. കാസ്മിറോയെ തിരിച്ചുവിളിച്ച് േപ്ലമേക്കർ ഇസ്കോയെ കളത്തിലെത്തിച്ചായിരുന്നു സിദാെൻറ ആക്രമണത്തിന് മൂർച്ചയേറ്റിയത്. മിനിറ്റുകൾക്കകം ഫലംകണ്ടു. 64ാം മിനിറ്റിൽ ഇടതു വിങ്ങിൽനിന്നും ഡാനിയേൽ കാർവായാൽ തൊടുത്ത എയർബാൾ ഷോട്ട് പെനാൽറ്റി ബോക്സിനുള്ളിൽ ആതിഥേയ പ്രതിരോധനിരക്ക് മുകളിലൂടെ ഉയർന്നുചാടിയ ബെയ്ൽ വലയിലാക്കി.
പരിക്ക് മാറിയ ശേഷം ആദ്യമായി െപ്ലയിങ് ഇലവനിൽ ഇടം പിടിച്ച ബെയ്ൽ സിദാെൻറ തന്ത്രങ്ങൾക്ക് അടിവരയിട്ടു. 74ാം മിനിറ്റിൽ വിവാദത്തിെൻറ അകമ്പടിയോടെ റയലിന് സമനിലയുമായി രണ്ടാം ഗോൾ.
ടോണി ക്രൂസിെൻറ ഷോട്ട് ബോക്സിനുള്ളിൽ ഹാൻഡ്ബാളായപ്പോൾ റഫറി കാത്തിരുന്നില്ല. പെനാൽറ്റി...! മനപ്പൂർവമല്ലാത്ത ഹാൻഡ് ബാൾ പെനാൽറ്റി വിധിക്കാൻ മാത്രമില്ലായിരുന്നു. ആതിഥേയരുടെ എതിർപ്പിനിടെ, ഷോെട്ടടുത്ത ക്രിസ്റ്റ്യാനോ വലകുലുക്കി. 83ാം മിനിറ്റിൽ പകരക്കാരൻ മൊറാറ്റയിലൂടെ വിജയ ഗോളും പിറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
