Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗ: റയലിന്​...

ലാ ലിഗ: റയലിന്​ വിജയത്തുടക്കം ആ​ന്ദ്രെ സി​ൽ​വ​ക്ക്​  ഹാ​ട്രി​ക്​; സെ​വി​യ്യ​ക്ക്​ ജ​യം

text_fields
bookmark_border
real-madrid-23
cancel

മ​ഡ്രി​ഡ്​: സൂ​പ്പ​ർ കോ​ച്ച്​ സി​ന​ദി​ൻ സി​ദാ​നും സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ടീം ​വി​െ​ട്ട​ങ്കി​ലും കു​ലു​ക്ക​മി​ല്ലാ​തെ റ​യ​ൽ മ​ഡ്രി​ഡ്. താ​ര​ത്തി​ള​ക്കം കു​റ​ഞ്ഞെ​ങ്കി​ലും സ്​​പാ​നി​ഷ്​ ലാ ​ലി​ഗ​യി​ൽ ടീം ​വി​ജ​യ​ത്തോ​ടെ ത​ന്നെ തു​ട​ങ്ങി. ഗെ​റ്റാ​ഫെ​യെ 2-0ത്തി​നാ​ണ്​ റ​യ​ൽ തോ​ൽ​പി​ച്ച​ത്. ഡാ​നി കാ​ർ​വ​ഹാ​ലും (20)​ ഗാ​രെ​ത്​ ബെ​യ്​​ലും (51) ആ​ണ്​ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഒ​രു ഗോ​ൾ നേ​ടു​ക​യും മ​റ്റൊ​ന്നി​ന്​ വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്​​ത ബെ​യ്​​ലാ​യി​രു​ന്നു വി​ജ​യ​ശി​ൽ​പി. 

യൂ​റോ​പ്യ​ൻ സൂ​പ്പ​ർ ക​പ്പി​ൽ ന​ഗ​ര​വൈ​രി​ക​ളാ​യ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​േ​നാ​ട്​ 4-2ന്​ ​കീ​ഴ​ട​ങ്ങി​യ​തി​​െൻറ ക്ഷീ​ണ​മൊ​ന്നും കാ​ണി​ക്കാ​ത്ത പ്ര​ക​ട​ന​മാ​യി​രു​ന്നു റ​യ​ലി​േ​ൻ​റ​ത്. സ്വ​ന്തം ത​ട്ട​ക​മാ​യ സാ​ൻ​റി​​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ റ​യ​ൽ തു​ട​ക്കം മു​ത​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി. ചെ​ൽ​സി​യി​ൽ​നി​ന്ന്​ എ​ത്തി​യ ലോ​ക​ക​പ്പി​ലെ ഗോ​ൾ​ഡ​ൻ ഗ്ലൗ ​ജേ​താ​വ്​ തി​ബോ കോ​ർ​ട്ടു​വ​ക്ക്​ കോ​ച്ച്​ യൂ​ലെ​ൻ ലോ​പ​റ്റ്​​ഗു​യി ഇ​ത്ത​വ​ണ​യും ആ​ദ്യ ഇ​ല​വ​നി​ൽ അ​വ​സ​രം ന​ൽ​കി​യി​ല്ല. 

ത​​െൻറ ഹെ​ഡ​ർ​ ക്രോ​സ്​ ബാ​റി​ലി​ടി​ച്ച്​ മ​ട​ങ്ങി​യ​തി​നു​പി​ന്നാ​ലെ വെ​ൽ​ഷ്​ താ​രം ന​ൽ​കി​യ ​ക്രോ​സ്​ ഗെ​റ്റാ​ഫെ ഗോ​ളി ത​ട്ടി​യ​ക​റ്റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഹെ​ഡ​റി​ലൂ​ടെ​യാ​യി​രു​ന്നു കാ​ർ​വ​ഹാ​ലി​​െൻറ ഗോ​ൾ. ഗെ​റ്റാ​ഫെ ഡി​ഫ​ൻ​ഡ​റു​ടെ പി​ഴ​വി​ൽ​നി​ന്ന്​ പ​ന്ത്​ പി​ടി​ച്ചെ​ടു​ത്ത്​ അ​സെ​ൻ​സി​യോ ന​ൽ​കി​യ പാ​സി​ൽ ഇ​ട​ങ്കാ​ല​ൻ ഷോ​ട്ടി​ലൂ​ടെ ബെ​യ്​​ൽ ടീ​മി​​െൻറ ജ​യ​മു​റ​പ്പാ​ക്കി. 
എ.​സി മി​ലാ​നി​ൽ​നി​ന്ന്​ ടീ​മി​ലെ​ത്തി​യ ആ​ന്ദ്രെ സി​ൽ​വ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ​ത​ന്നെ ഹാ​ട്രി​ക്​ കു​റി​ച്ച​പ്പോ​ൾ സെ​വി​യ്യെ 4-1ന്​ ​റ​യോ വ​യെ​കാ​നോ​യെ ത​ക​ർ​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridLaligamalayalam newssports news
News Summary - Gareth Bale shines as Real Madrid open La Liga with win-Sports news
Next Story