Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫു​ൾ​ഹാം കോ​ച്ചി​നെ...

ഫു​ൾ​ഹാം കോ​ച്ചി​നെ പു​റ​ത്താ​ക്കി; റ​നേ​രി വീ​ണ്ടും ഇം​ഗ്ല​ണ്ടി​ലേ​ക്ക്​

text_fields
bookmark_border
Claudio-Ranieri
cancel
camera_alt???????????? ???????

ല​ണ്ട​ൻ: ലെ​സ്​​റ്റ​ർ സി​റ്റി​യെ കി​രീ​ടം ചൂ​ടി​ച്ച ഇ​റ്റാ​ലി​യ​ൻ പ​രി​ശീ​ല​ക​ൻ​ ക്ലോ​ഡി​യോ റ​നേ​രി വീ​ണ്ടും ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്ക്. മോ​ശം പ്ര​ക​ട​നം കാ​ര​ണം ഫു​ൾ​ഹാം മാ​നേ​ജ്​​മ​െൻറ്​ കോ​ച്ച്​ സ്ലാ​വി​സ യൊ​കാ​നോ​വി​ച്ചി​നെ പു​റ​ത്താ​ക്കി​യ ഒ​ഴി​വി​ലേ​ക്കാ​ണ്​ ചാ​മ്പ്യ​ൻ കോ​ച്ച്​ വീ​ണ്ടും ഇം​ഗ്ലീ​ഷ്​ പോ​രാ​ട്ട​ഭൂ​മി​യി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.

ഫു​ൾ​ഹാ​മി​നെ ര​ണ്ടാം ഡി​വി​ഷ​നി​ൽ​നി​ന്ന് സ്ലാ​വി​സ യൊ​കാ​നോ​വി​ച്​​​ പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്കെ​ത്തി​ച്ചെ​ങ്കി​ലും പു​തി​യ സീ​സ​ണി​ൽ ടീ​മി​ന്​ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തോ​ടെ​യാ​ണ്​ കോ​ച്ചി​​െൻറ വ​ഴി​യ​ട​ഞ്ഞ​ത്. നി​ല​വി​ൽ 12 മ​ത്സ​ര​ത്തി​ൽ ഒ​മ്പ​തും തോ​റ്റ ഫു​ൾ​ഹാം 20ാം സ്​​ഥാ​ന​ത്താ​ണ്.

100 മി​ല്യ​ൺ പൗ​ണ്ടാ​ണ്​ മാ​നേ​ജ്​​മ​െൻറ്​ ടീ​മി​നെ പു​തു​ക്കി​പ്പ​ണി​യാ​ൻ​ യൊ​കാ​നോ​വി​ച്ചി​ന്​ ന​ൽ​കി​യി​രു​ന്ന​ത്. ഒ​രു​പി​ടി താ​ര​ങ്ങ​ളെ ക്ല​ബി​ലെ​ത്തി​ച്ചെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ​യാ​ണ്, കോ​ച്ചി​നെ മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​ത്.

2016ലാ​ണ്​ ക്ലോ​ഡി​യോ റ​നേ​രി ലെ​സ്​​റ്റ​ർ സി​റ്റി​യെ ചാ​മ്പ്യ​ന്മാ​രാ​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത സീ​സ​ണി​ൽ ലെ​സ്​​റ്റ​ർ മ​ങ്ങി​യ​തോ​ടെ റ​നേ​രി​ക്ക്​ പ​ടി​യി​​റ​ങ്ങേ​ണ്ടി​വ​ന്നു. ലെ​സ്​​റ്റ​ർ വി​ട്ട റ​നേ​രി 2017-18 സീ​സ​ണി​ൽ ഇ​റ്റാ​ലി​യ​ൻ ക്ല​ബ്​ നാ​ൻ​റ​സി​​െൻറ പ​രി​ശീ​ല​ക​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:claudio ranierimalayalam newssports newsFulhamSlavisa Jokanovic
News Summary - Fulham simultaneously appoint Claudio Ranieri manager and sack Slavisa Jokanovic -sports news
Next Story