Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകസാൻ അറീനയിൽ ഫ്രഞ്ച്...

കസാൻ അറീനയിൽ ഫ്രഞ്ച് പടയോട്ടം; അ​ർ​ജ​ൻ​റീ​ന​ ലോകകപ്പിൽ നിന്നും പുറത്ത് (4-3)

text_fields
bookmark_border
കസാൻ അറീനയിൽ ഫ്രഞ്ച് പടയോട്ടം; അ​ർ​ജ​ൻ​റീ​ന​ ലോകകപ്പിൽ നിന്നും പുറത്ത് (4-3)
cancel

കസാൻ: കസാൻ അറീനയിൽ ഗോൾമഴ പെയ്​തിറങ്ങിയ മത്സരത്തിൽ അവസാനചിരി ​ഫ്രാൻസി​േൻറത്​. ഇരുനിരയും കൊണ്ടും കൊടുത്തും മുന്നേറിയപ്പോൾ ലീഡ്​ മാറിമറിഞ്ഞതിനൊടുവിൽ ഫ്രാൻസി​​​െൻറ കടുംനീല കുപ്പായക്കാർ വിജയഭേരി മുഴക്കി. അർജൻറീനയുടെ നീലയു​ം വെള്ളയും ജഴ്സിയും കണ്ണീരിൽ കുതിർന്നു. ഗ്രൂപ്​ റൗണ്ടിൽ മൂന്ന്​ ഗോൾ വീതം മാത്രം നേടിയ ഇരുനിരകളും തമ്മിലുള്ള അങ്കത്തിൽ ഗോൾ കുറവായിരിക്കുമെന്ന പ്രവചനങ്ങളെ കാറ്റിൽപറത്തിയ മത്സരത്തിൽ ഏഴു ഗോളുകളാണ്​ പിറവിയെടുത്തത്​.ഇരട്ട ഗോളുമായി തിളങ്ങിയ കെയ്​ലിയൻ എംബാപെയായിരുന്നു ഫ്രാൻസി​​​െൻറ വിജയശിൽപി. അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഫ്രഞ്ച്​ പ്രതിരോധം കെട്ടിപ്പൂട്ടി നിർത്തിയതാണ്​ ഫ്രഞ്ച്​ വിജയത്തിൽ നിർണായകമായത്​. ടീമി​​​െൻറ കളിയിൽ നിർണായക സ്വാധീനം ചെലുത്തിയെങ്കിലും മെസ്സിക്ക്​ സ​്​കോർ ചെയ്യാനുള്ള അവസരം ഫ്രഞ്ചുകാർ നൽകിയില്ല. ഇതോടെ, ലോകകപ്പ്​ നോക്കൗട്ട്​ റൗണ്ടിൽ ഇതുവരെ ഗോൾ നേടിയിട്ടില്ലെന്ന ചീത്തപ്പേര്​ മായ്​ച്ചുകളയാൻ മെസ്സിക്കായില്ല. 

ഡിഫൻസിവ്​ മിഡ്​ഫീൽഡർ എൻഗോളോ കാ​​​െൻറയുടെ ഒരു കണ്ണ്​ എപ്പോഴും മെസ്സിയുടെ മേലായിരുന്നു. ഡിഫൻഡർമാരായ റാഫേൽ വരാനെയും സാമുവൽ ഉംറ്റിറ്റിയും കൂടെ ജാഗരൂകരായതോടെ മെസ്സിക്ക്​ കാര്യമായൊന്നും ചെയ്യാനായില്ല. മറുവശത്ത്​ എംബാപെയുടെ വേഗമായിരുന്നു ഫ്രാൻസി​​​െൻറ കരുത്ത്​. രണ്ടു​േ ഗാളുകൾ നേടുക മാത്രമല്ല, ഗ്രീസ്​മാ​​​െൻറ പെനാൽറ്റി ഗോളിനുള്ള അവസരമൊരുക്കിയതും എംബാപെയായിരുന്നു. ബെഞ്ചമിൻ പാവർഡി​​​െൻറ മനോഹര ഗോൾകൂടി എത്തിയതോടെ ഫ്രഞ്ച്​ മുന്നേറ്റം അതിവേഗത്തിലായി. ഗ്രീസ്​മാ​​​െൻറ ഒരു ഫ്രീകിക്ക്​ ബാറിൽതട്ടി പുറത്തുപോവുകയും ചെയ്​തു. 

മറുവശത്ത്​ എയ്​ഞ്ചൽ ഡിമരിയയുടെ അത്ഭു​ത ഗോളും അവസാനഘട്ടത്തിൽ സെർജിയോ അഗ്യൂറോയുടെ ഹെഡർ ഗോളുമായിരുന്നു അർജൻറീനക്ക്​ ആശ്വസിക്കാനുണ്ടായിരുന്നത്​. മെർകാഡോയ​ുടേത്​ ഭാഗ്യ ഗോളായിരുന്നു. ആദ്യം വെടിപൊട്ടിച്ചത്​ ഫ്രാൻസായിരുന്നു, 13ാം മിനിറ്റിൽ ഗ്രീസ്​മാ​​​െൻറ പെനാൽറ്റിയിലൂടെ. ഇടവേളക്ക്​ തൊട്ടുമുമ്പും ശേഷവും ഗോൾ നേടിയാണ്​ അർജൻറീന മത്സരത്തിലേക്ക്​ തിരിച്ചുവന്നത്​. 41ാം മിനിറ്റിൽ ഡിമരിയയും 48ാം മിനിറ്റിൽ മെർകാഡോയും സ്​കോർ ചെയ്​തു. എന്നാൽ, തളരാതെ പോരാടിയ ഫ്രാൻസ്​ 57ാം മിനിറ്റിൽ പാവർഡി​​​െൻറ ഹാഫ്​വോളിയിൽ ഒപ്പംപിടിച്ചു. പിന്നാലെ 64, 68 മിനിറ്റുകളിൽ ഗോളുകളുമായി എംബാപെ ടീമി​​​െൻറ ജയമുറപ്പിച്ചു. ഇഞ്ചുറി സമയത്തായിരുന്നു അഗ്യൂറോയുടെ ഗോൾ. 


ഫ്രഞ്ച്​ കോച്ച്​ ദിദിയർ ദെഷാംപ്​സ്​ 4-2-3-1 ശൈലിയിൽ മാറ്റമില്ലാതെ ടീമിനെയിറക്കിയപ്പോൾ അർജൻറീന കോച്ച്​ ജോർജെ സാംപോളി ഒരു മാറ്റവുമായാണ്​ ടീമിനെ അണിനിരത്തിയത്​. മുൻനിരയിൽ അ​േമ്പ പരാജയമായ ഗോൺസാലോ ഹി​െഗ്വയ്​നു പകരം ക്രിസ്​റ്റ്യൻ പാവോൺ മെസ്സിക്ക്​ കൂട്ടായി ഇറങ്ങി. ഗോൾവലക്ക്​ മുന്നിൽ ഫ്രാ​േങ്കാ അർമാനി, പ്രതിരോധത്തിൽ ഗബ്ര​ിയേൽ മെർകാഡോ, നികളസ്​ ഒടമെൻഡി, മാർകസ്​ റോഹോ, നികളസ്​ താഗ്ലിയഫികോ, മധ്യനിരയിൽ ഹാവിയർ മഷറാനോ, എവർ ബനേഗ, എൻസോ പെരസ്​, എയ്​ഞ്ചൽ ഡിമരിയ, മുൻനിരയിൽ മെസ്സി, പാവോൺ എന്നതായിരുന്നു അർജൻറീന ലൈനപ്​. ആരാധകരുടെ മുറവിളിയുണ്ടായിട്ടും പ്രതിഭാധനനായ  പൗലോ ഡിബാലയെ ഉൾപ്പെടുത്താൻ സാംപോളി തയാറായില്ല. പകരക്കാരനായിപ്പോലും താരത്തിന്​ അവസരം ലഭിച്ചില്ല.

ഫ്രഞ്ച്​ നിരയിൽ ഗോളി ഹ്യൂഗോ ലോറിസിന്​ മുന്നിൽ ലൂകാസ്​ ഹെർണാണ്ടസ്​, സാമുവൽ ഉംറ്റിറ്റി, റാഫേൽ വരാനെ, ബെഞ്ചമിൻ പാവർഡ്​ എന്നിവർ പ്രതിരോധത്തിലും ഡിഫൻസിവ്​ മിഡ്​ഫീൽഡർമാരായി എൻഗോളോ കാ​​​െൻറയും പോൾ പൊഗ്​ബയും അറ്റാക്കിങ്​ മിഡ്​ഫീൽഡർമാരായി ബ്ലെയ്​സ്​ മത്യൂഡി, അ​േൻറായിൻ ഗ്രീസ്​മാൻ, കെയ്​ലിയൻ എംബാപെ എന്നിവരും സ്​ട്രൈക്കറായി ഒലിവർ ജിറൗഡും അണിനിരന്നു. 

ഗോൾ 1-0-13ാം മിനിറ്റ്​-അ​േൻറായിൻ ഗ്രീസ്​മാൻ-(ഫ്രാൻസ്​)
എംബാപെയുടെ വേഗതക്ക്​ കിട്ടിയ ഫലമായിരുന്നു ഇൗ പെനാൽറ്റി. മൈതാന മധ്യത്തിൽനിന്ന്​ കിട്ടിയ ലൂസ്​ബാളുമായി അതിവേഗം കുതിച്ച 10ാം നമ്പറുകാരനെ തടയാൻ റോഹോയുടെ മുന്നിൽ ഫൗൾ അല്ലാതെ വഴിയില്ലായിരുന്നു. തന്നെ മറികടന്ന്​ ബോക്​സിൽ കയറിയ എംബാപെ​ റോഹോയുടെ തള്ളിൽ വീണപ്പോൾ റഫറി പെനാൽറ്റി സ്​പോട്ടിലേക്ക്​ വിരൽചൂണ്ടി. ടൂർണമ​​െൻറിലെ രണ്ടാം പെനാൽറ്റിയും അനായാസം ലക്ഷ്യത്തിലെത്തിച്ച്​ ഗ്രീസ്​മാൻ ടീമിന്​ ലീഡ്​ നൽകി. 


ഗോൾ 1-1- 41ാം മിനിറ്റ്​-എയ്​ഞ്ചൽ ഡിമരിയ-(അർജൻറീന​)
ഇടതുവിങ്ങിൽനിന്ന്​ മൈതാനമ​ധ്യത്തേക്ക്​ കയറിവന്ന ഡിമരിയയുടെ വ്യക്​തിഗത മികവിൽനിന്ന്​ പിറവിയെടുത്ത ഗോൾ. പന്ത്​ കിട്ടിയപ്പോൾ ബോക്​സിലേക്ക്​ കയറാൻ മെനക്കെടാതെ 35 വാര അകലെനിന്ന്​ ഡിമരിയയുടെ ഇടങ്കാലിൽനിന്ന്​ പറന്ന ഷോട്ട്​ ഫ്രഞ്ച്​ ഗോളി ലോറിസി​​​െൻറ മുഴുനീള ഡൈവിങ്ങിന്​ പിടികൊടുക്കാതെ വലയുടെ ഇടതുമോന്തായത്തിൽ മുത്തമിട്ടു. 


ഗോൾ 2-1
48ാം മിനിറ്റ്​-ഗബ്രിയേൽ മെർകാഡോ-(അർജൻറീന​)

ഇടതുവിങ്ങിൽ ഡിമരിയയെ പാവാർഡ്​ വീഴ്​ത്തിയതിനുള്ള ഫ്രീകിക്ക്​ എടുത്തത്​ ബനേഗ. ബോക്​സിലേക്കുള്ള ക്രോസ്​ ഫ്രഞ്ച്​ പ്രതിരോധം അടിച്ചകറ്റാൻ ശ്രമിച്ചെങ്കിലും പന്ത്​ കിട്ടിയത്​ മെസ്സിക്ക്​. വലതുവശത്ത്​ ബോക്​സിന്​ പുറത്തുനിന്ന്​ മെസ്സി തൊടുത്ത ഷോട്ട്​ അപകടകരമായിരുന്നി​ല്ലെങ്കിലും മെർകാഡോ​യുടെ കാലിൽതട്ടി വലയിൽ കയറി. 


ഗോൾ 2-2
57ാം മിനിറ്റ്​-ബെഞ്ചമിൻ പാവർഡ്​-(ഫ്രാൻസ്​)

പൂർണമായും ഫ്രാൻസി​​​െൻറ ഇടതു-വലതു വിങ്​ ബാക്കുകൾക്ക്​ അവകാശപ്പെട്ട ഗോൾ. ഇടതുവിങ്ങിലൂടെ കയറി ഹെർണാണ്ടസ്​ ​െകാടുത്ത ക്രോസ്​ ആർക്കും കിട്ടാതെ ബോക്​സിന്​ പുറത്തേക്ക്​ പോയപ്പോൾ വലതുവശത്തുകൂടി കയറിയെത്തിയ പാവർഡ്​ തൊടുത്ത മനോഹരമായ ഹാഫ്​ വോളി അർജൻറീനൻ ഗോളി അർമാനിക്ക്​ പിടികൊടുക്കാതെ വലയുടെ വലതുമൂലയിലെത്തി. 1998 സെമിയിൽ ക്രെ​ാേയഷ്യക്കെതിതെ ലിലിയൻ തുറാം ഇരട്ട ഗോൾ നേടിയശേഷം ലോകകപ്പിൽ ഒരു ​ഫ്രഞ്ച്​ ഡിഫൻഡറുടെ ആദ്യ ഗോൾ. 

ഗോൾ 3-2
64ാം മിനിറ്റ്​-കെയ്​ലിയൻ എംബാപെ-(ഫ്രാൻസ്​)

വീണ്ടും ഇടതുവിങ്ങിൽ ഹെർണാണ്ടസി​​​െൻറ മുന്നേറ്റം. ക്രോസ്​ ബോക്​സിലെത്തിയപ്പോൾ ഒടമെൻഡിയുടെ കാലിൽതട്ടി 
കിട്ടിയത്​ എംബാപെക്ക്​. ഇടത്തേക്ക്​ വെട്ടിച്ചുകയറി എംബാപെ എടുത്ത ഷോട്ട്​ അനായാസം വലയിൽ. 


ഗോൾ 4-2
68ാം മിനിറ്റ്​-കെയ്​ലിയൻ എംബാപെ -(ഫ്രാൻസ്​)

നാല്​ മിനിറ്റിനകം എംബാപെ വീണ്ടും വെടിപൊട്ടിച്ചു. ഫ്രഞ്ച്​ ഗോൾമുഖത്തുനിന്ന്​ കാ​​​െൻറ-മത്യൂഡി-പൊഗ്​ബ ത്രയം വഴിയെത്തിയ പന്ത്​ ജിറൗഡ്​ വലതുവശത്തുകൂടി ഒാടിയെത്തിയ എംബാപെക്ക്​ പാകത്തിൽ നീട്ടിക്കൊടുത്തു. അതിവേഗക്കാര​​​െൻറ വലങ്കാലൻ ഷോട്ടിന്​ അർമാനിക്ക്​ മറുപടിയുണ്ടായില്ല. എംബാപെയുടെ ടൂർണമ​​െൻറിലെ മൂന്നാം ഗോൾ. 

ഗോൾ 4-3 
90+3ാം മിനിറ്റ്​ -സെർജിയോ അഗ്യ​ൂറോ-(അർജൻറീന​)

ജയിച്ചെന്ന തോന്നലിൽ ഫ്രാൻസ്​ കളി തണുപ്പിച്ച ഘട്ടത്തിൽ പകരക്കാരൻ അഗ്യൂറോയുടെ കിടിലൻ ഹെഡർ ഗോൾ. മെസ്സിയുടെ ക്രോസിൽ ഫ്രഞ്ച്​ പ്രതിരോധനിരക്കാരെ കബളിപ്പിച്ച്​ ഉയർന്നുചാടിയ അഗ്യൂറോയുടെ ഹെഡർ വലയുടെ മൂലയിലെത്തി. എന്നാൽ, സമനില ഗോളിനുള്ള സമയം അവശേഷിച്ചിരുന്നില്ല. 

 




 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - french p fifa-- france argentina fifa worldcup 2018- Sports news
Next Story