ഫ്രഞ്ച് കപ്പ്: ആറടിച്ച് പി.എസ്.ജി
text_fieldsപാരിസ്: മനോഹര ഗോളുകളുമായി നെയ്മറും എംബാപ്പെയും ഡിമരിയയും നിറഞ്ഞു നിന്നപ്പോൾ, ഫ്രഞ്ച് കപ്പിൽ പാരിസ് രാജാക്കന്മാർക്ക് വമ്പൻ ജയം. സ്റ്റെഡെ റിനൈസിനെ 6-1ന് തോൽപിച്ചാണ് ഫ്രഞ്ച് കപ്പിൽ പി.എസ്.ജിയുടെ അവസാന 32ലേക്കുള്ള കുതിപ്പ്്. മൂവരും രണ്ടുവീതം ഗോളുകളാണ് എതിർ വലയിലെത്തിച്ചത്.
ആവേശകരമായ മത്സരത്തിൽ എംബാപ്പെയാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. ഒമ്പാതാം മിനിറ്റിൽ ക്യാപ്റ്റൻ തിയാഗോ സിൽവ സ്വന്തം പകുതിയിൽനിന്ന് നീട്ടിനൽകിയ പാസിൽ പിഴക്കാതെയാണ് എംബാപ്പെയുടെ ഫിനിഷിങ്. 17ാം മിനിറ്റിൽ നെയ്മർ ലീഡ് വർധിപ്പിച്ചു. മാർകോ വെറാട്ടിയാണ് ഗോളിനുപിന്നിൽ പ്രവർത്തിച്ചത്. പിന്നാലെ ഡിമരിയയും(24) നെയ്മറും(43) വീണ്ടും വലകുലുക്കിയതോടെ ആദ്യ പകുതിയിൽതന്നെ പി.എസ്.ജി നാലുഗോളിന് മുന്നിലെത്തി.
ഒരു മിനിറ്റ് വ്യത്യാസത്തിലായിരുന്നു പി.എസ്.ജിയുടെ അവസാന രണ്ട് ഗോളുകൾ. 74ാംമിനിറ്റിൽ എയ്ഞ്ചൽ ഡിമരിയയും 75ാം മിനിറ്റിൽ എംബാപ്പെയും. ഇതോടെ ഗോൾ മഴവർഷിച്ച് പി.എസ്.ജി അവസാന 32ലേക്ക് കടക്കുകയും ചെയ്തു. പെനാൽറ്റിയിലൂടെയായിരുന്നു റിനൈസിെൻറ ആശ്വസ ഗോൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
