Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫ്രീ സ്​റ്റൈൽ വൈറലായി;...

ഫ്രീ സ്​റ്റൈൽ വൈറലായി; താരമായി ഹാദിയ ഹകീം

text_fields
bookmark_border
free-style-hadia-hakkeem
cancel

കോ​ഴി​ക്കോ​ട്: സ്കൂ​ൾ സോ​ക്ക​ർ മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പ് ഫ്രീ ​സ്​​റ്റൈ​ലി​ൽ വി​സ്മ​യ പ്ര​ക​ട​നം ന​ ട​ത്തി​യ മി​ടു​ക്കി​ക്കു​ട്ടി​യു​ടെ വി​ഡി​യോ ഇ​തി​ന​കം ക​ണ്ട​ത് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ. ചേ​ന്ദ​മം​ഗ ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​യാ​യ ഹാ​ദി​യ​യാ​ണ് സ്കൂ​ളി​ൽ ന ​ട​ക്കു​ന്ന ഫു​ട്ബാ​ൾ ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ ഫ്രീ ​സ്​​റ്റൈ​ലി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം ന​ട​ത്തി​യ​ത്. സ്കൂ​ ൾ ഫേ​സ്ബു​ക്ക് പേ​ജി​ൽ പങ്കുവെച്ച വി​ഡി​യോ ഇ​തി​ന​കം ആയിരങ്ങളാണ്​ ക​ണ്ട​തും ഷെ​യ​ർ ചെ​യ്ത​തും.

പ​ന്ത​ട​ക്ക​ത്തി​​​െൻറ എ​ല്ലാ മ​നോ​ഹാ​രി​ത​യും നി​റ​ഞ്ഞ പ്ര​ക​ട​നം ഇ​ന്ന് കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ഫു​ട്ബാ​ൾ ക്ല​ബു​ക​ളും താ​ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്തു​ക​ഴി​ഞ്ഞു. ഒ​മ്പ​താം ക്ലാ​സ് വ​രെ ഖ​ത്ത​ർ ഐ​ഡി​യ​ൽ സ്കൂ​ളി​ലാ​യി​രു​ന്നു ഹാ​ദി​യ പ​ഠി​ച്ച​ത്. പ​ത്താം ക്ലാ​സി​ൽ കൊ​ടി​യ​ത്തൂ​ർ വാ​ദി റ​ഹ്​​മ​യി​ലും. ഖ​ത്ത​റി​ൽ​നി​ന്ന് തു​ട​ങ്ങി​യ ഫു​ട്ബാ​ളി​നോ​ടു​ള്ള പ്ര​ണ​യ​മാ​ണ് ഹാ​ദി​യ​യെ കാ​ൽ​പ​ന്ത് മൈ​താ​ന​ത്ത് എ​ത്തി​ച്ച​ത്. അ​ന്ന് ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​​െൻറു​ക​ളി​ലും താ​ര​മാ​യി​രു​ന്നു ഹാ​ദി​യ.

മു​ക്കം ചേ​ന്ദ​മം​ഗ​ലൂ​ര്‍ അ​ബ്​​ദു​ൽ ഹ​കീ​മി​​​െൻറ​യും ആ​ബി​ദ​യു​ടെ​യും മ​ക​ളാ​യ ഹാ​ദി​യ​യു​ടെ ഇ​ഷ്​​ട​വി​നോ​ദ​മാ​ണ് ഫു​ട്‌​ബാ​ള്‍. ഹാ​ദി​യ​യു​ടെ ഇ​ഷ്​​ട​ത്തി​ന് വീ​ട്ടു​കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും പൂ​ര്‍ണ പി​ന്തു​ണ​യു​ണ്ട്. മ​ക​ളു​ടെ കാ​യി​ക​പ്ര​ക​ട​നം ലോ​കം ശ്ര​ദ്ധി​ച്ച​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന്​ ഫു​ട്‌​ബാ​ള്‍ ​പ്രേമി​യായ പി​താ​വ്​ അ​ബ്​​ദു​ൽ ഹ​കീം പ​റ​ഞ്ഞു. അഖിലേന്ത്യ ഫു​ട്‌​ബാ​ള്‍ ഫെഡറേഷൻ അംഗീകൃത പരിശീലകനാണ്​ സഹോദരൻ ഹിഷാം.

സ്കൂ​ളി​ലെ പ​ഠ​ന-​പാ​ഠ്യേ​ത​ര മേ​ഖ​ല​യി​ലും സ​ജീ​വ​മാ​ണ് ഹാ​ദി​യ. സ്കൂ​ളി​ലെ മു​ഖ​പ​ത്രം ദി​ശ​യു​ടെ സ​ബ് എ​ഡി​റ്റ​റും ഫ്രെ​യിം വെ​ബ് ജേ​ണ​ലി​​​െൻറ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​വു​മാ​ണ്. മു​ഹ​മ്മ​ദ് സ​ലാ​ഹും ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​മാ​ണ് ഇ​ഷ്​​ട​താ​ര​ങ്ങ​ൾ. ബ്ര​സീ​ൽ ഇ​ഷ്​​ട ടീ​മും. പ്ര​ക​ട​നം വൈ​റ​ലാ​യ​തോ​ടെ ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​​െൻറു​ക​ളി​ൽ ഫ്രീ ​സ്​​റ്റൈ​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഹാ​ദി​യ​യെ തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsviral videofree stylehadia hakeem
News Summary - free style viral; hadia hakeem -sports news
Next Story