Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജെറാർഡി​ന്...

ജെറാർഡി​ന് പിന്നാലെ ഫ്രാങ്ക്​ ലംപാർഡും ഇനി പരിശീലക വേഷത്തിലേക്ക്

text_fields
bookmark_border
frank-lampard
cancel

ലണ്ടൻ: സ്​റ്റീവൻ ജെറാർഡി​​െൻറ പാത പിന്തുടർന്ന്​ മറ്റൊരു ഇംഗ്ലീഷ്​ ഇതിഹാസം കൂടി പരിശീലകക്കുപ്പായമണിയുന്നു. മുൻ ചെൽസി മിഡ്​ഫീൽഡർ ഫ്രാങ്ക്​ ലംപാർഡാണ്​ ഇംഗ്ലീഷ്​ ചാമ്പ്യൻഷിപ്​​ ക്ലബായ ഡെർബി കൗണ്ടിയെ കളി പഠിപ്പിക്കാനൊരുങ്ങുന്നത്​. മൂന്നുവർഷത്തെ കരാറിലാണ് ലംപാർഡ് ഒപ്പുവെച്ചിരിക്കുന്നത്. ഗാരി റോവട്ടിന്​ പകരക്കാരനായാണ്​ 39കാരൻ ​െഡർബിയിലെത്തുന്നത്​. നേരത്തെ, ജെറാർഡ് സ്കോട്ടിഷ് ക്ലബ്​ റേഞ്ചേഴ്സി​​െൻറ പരിശീലകനായി നിയമിതനായിരുന്നു. 

ഫുൾഹാമിനോട് പ്ലേഓഫിൽ തോറ്റ് ഇത്തവണയും പ്രീമിയർ ലീഗിന്​ പുറത്തായ ​െഡർബിയെ 2008ന്​ ശേഷം പ്രീമിയർ ലീഗിലേക്ക് ഉയർത്തുക എന്നതാകും ലംപാർഡിന്​ മുന്നിലുള്ള പ്രധാന വെല്ലുവിളി. വെസ്​റ്റ്​ഹാം യുനൈറ്റഡിൽ കരിയർ തുടങ്ങിയ ലംപാർഡ്​ ചെൽസിയു​െട എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്​. പ്രീമിയർ ലീഗ്​, ചാമ്പ്യൻസ്​ ലീഗ്​, എഫ്​.എ കപ്പ്​, യൂ​േറാപ്പ ലീഗ്​​ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്​. ചെൽസിയിൽനിന്ന്​ മാഞ്ചസ്​റ്റർ സിറ്റിയിലെത്തിയ താരം അമേരിക്കൻ ക്ലബായ ന്യൂയോർക്​​ സിറ്റിയിലാണ്​ കളിയവസാനിപ്പിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsmanagerFrank LampardDerby County
News Summary - Frank Lampard named Derby County manager- Sports news,
Next Story