Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2018 9:30 PM GMT Updated On
date_range 17 Oct 2018 9:30 PM GMTയുവേഫ നാഷൻസ് ലീഗ്: ഫ്രാൻസിനോടും തോറ്റ് ജർമനി ( 2-1)
text_fieldscamera_alt??????????????????? ??????? ????? ??????? ????????? ????? ??????????? ??????????????? ?????????
സെൻറ് ഡെനിസ്(ഫ്രാൻസ്): നാലു തവണ ലോക ചാമ്പ്യന്മാരായ ജർമനിക്ക് 2018 എന്നത് മറക്കാൻ ആ ഗ്രഹിക്കുന്ന വർഷം. യുവേഫ നാഷൻസ് ലീഗിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ ഫ്രാൻസിനോട് 2-1ന് തോറ്റതോടെ കലണ്ടർ വർഷം മുൻ ലോക ചാമ്പ്യന്മാരുടെ ദുരിതകാലമായി. ഒരു വർഷത്തിൽ ആറു മത്സരങ്ങൾ തോൽക്കുന്ന ആദ്യ ജർമൻ സംഘമായി മാറി ലോയ്വിെൻറ പടയാളികൾ. വർഷങ്ങൾനീണ്ട ഫുട്ബാൾ പാരമ്പര്യമുള്ള ജർമനി ആദ്യമായാണ് ഒരു കലണ്ടർ വർഷം അര ഡസൻ മത്സരങ്ങൾ തോൽക്കുന്നത്.
ലോകകപ്പിനു മുന്നെ ബ്രസീലിനോടും ഒാസ്ട്രിയയോടും തോറ്റ ജർമനി പിന്നാലെ റഷ്യയിൽ, മെക്സികോയോടും സൗത്ത് കൊറിയയോടും തോറ്റ് ലോകമാമാങ്കത്തിൽനിന്ന് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ശേഷം യുവേഫ നാഷൻസ് ലീഗിൽ നെതർലൻഡ്സ്സിനോടും ഫ്രാൻസിനോടും തുടർച്ചയായ രണ്ടു തോൽവികളും. ഇതോടെ കോച്ച് യോആഹിം ലോയ്വിന് സമ്മർദമേറുകയാണ്. ലീഗ് ‘എ’ ഗ്രൂപ് ഒന്നിൽ ഒരു സമനിലയും രണ്ടു തോൽവിയുമായി മൂന്നാം സ്ഥാനത്താണ് ജർമനി. ഏഴ് പോയൻറുമായി ഫ്രാൻസ് ഒന്നാമതും മൂന്ന് പോയൻറുമായി നെതർലൻഡ്സ് രണ്ടാമതും.
ഒരു ഗോളിന് മുന്നിട്ടുനിന്നതിനു ശേഷമാണ് പുതു ലോകചാമ്പ്യന്മാർക്ക് മുന്നിൽ ജർമനിക്ക് കാലിടറിയത്. ഫ്രഞ്ച് ബോക്സിനകത്തെ ഹാൻഡ്ബാളിന് 14ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലാണ് ജർമനിയെ മുന്നിലെത്തിച്ചത്. ടോണി ക്രൂസ് ഉന്നം പിഴക്കാതെ പന്ത് വലയിലാക്കുകയും ചെയ്തു. എന്നാൽ, കളി പിടിക്കാൻ അതുമതിയായിരുന്നില്ല. രണ്ടാം പകുതിയിൽ ഫ്രാൻസ് മനോഹരമായി തിരിച്ചുവന്നു. രണ്ടു ഗോളുകളും അത്ലറ്റികോ മഡ്രിഡ് താരം ഗ്രീസ്മാെൻറ മികവിൽ.
ലൂകാസ് ഹെർണാണ്ടസിെൻറ ഹെഡറിൽ 62ാം മിനിറ്റിലാണ് ഗ്രീസ്മാൻ ആദ്യം വലകുലുക്കുന്നത്. പിന്നാലെ, 80ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും ഗ്രീസ്മാൻ ഗോളാക്കി. ഇതോടെ ജർമനിക്കെതിരെ ഫ്രാൻസിന് 2-1െൻറ ജയം. 20 വർഷത്തിനിടക്ക് ആദ്യമായാണ് ജർമനി തുടർച്ചയായ നാല് ഒൗദ്യോഗിക മത്സരങ്ങളിൽ തോൽക്കുന്നത്. ലീഗ് ‘ബി’യിലെ മത്സരങ്ങളിൽ വെയ്ൽസ് അയർലൻഡിനെയും യുെക്രയ്ൻ ചെക്ക് റിപ്പബ്ലിക്കിനെയും 1-0ത്തിന് തോൽപിച്ചു.

Next Story