ബെൽജിയം കുതിപ്പ് അവസാനിച്ചു; ഉം​റ്റി​റ്റിയിലൂടെ ഫ്രാ​ൻ​സ് ഫൈനലിൽ

നി​ർ​ണാ​യ​ക ഗോ​ൾ 51ാം മി​നി​റ്റി​ൽ ഡി​ഫ​ൻ​ഡ​ർ സാ​മു​വ​ൽ ഉം​റ്റി​റ്റി​യു​ടെ ഹെ​ഡ​റി​ലൂ​ടെ

ഫ്രാ​ൻ​സി​െ​ൻ​റ മൂ​ന്നാം ഫൈ​ന​ൽ പ്ര​വേ​ശ​നം

french-goal-24

സെ​ൻ​റ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്​: ബെ​ൽ​ജി​യ​ത്തി​െ​ൻ​റ കു​തി​പ്പി​ന്​ ഒടുവിൽ ഫ്രാ​ൻ​സ്​ ത​ട​യി​ട്ടു. സു​ന്ദ​ര​മാ​യ ക​ളി​യു​മാ​യി റ​ഷ്യ​യി​ൽ ക​ളം​നി​റ​ഞ്ഞ ബെ​ൽ​ജ​ിയ​ത്തി​നെ അ​തി​ലും മ​നോ​ഹ​ര​മാ​യ ക​ളി​യു​മാ​യി നി​ഷ്​​പ്ര​ഭ​മാ​ക്കി​യ ഫ്രാ​ൻ​സ്​ നി​ര ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ൾ വി​ജ​യ​വു​മാ​യി ഫൈ​ന​ലി​ൽ ക​ട​ന്നു. ഇ​ന്ന്​ ന​ട​ക്കു​ന്ന ഇം​ഗ്ല​ണ്ട്​-​ക്രൊ​യേ​ഷ്യ സെ​മി വി​ജ​യി​ക​ളെ ഞാ​യ​റാ​ഴ്​​ച മോ​സ്​​​കോ​യി​ലെ ലു​ഷ്​​നി​കി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഫ്രാ​ൻ​സ്​ നേ​രി​ടും. ഫ്രാ​ൻ​സി​െ​ൻ​റ മൂ​ന്നാം ഫൈ​ന​ൽ പ്ര​വേ​ശ​ന​മാ​ണി​ത്. 

ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 51ാം മി​നി​റ്റി​ൽ ഡി​ഫ​ൻ​ഡ​ർ സാ​മു​വ​ൽ ഉം​റ്റി​റ്റി​യാ​ണ്​ ത​ക​ർ​പ്പ​ൻ ഹെ​ഡ​റി​ലൂ​ടെ ഫ്രാ​ൻ​സി​െ​ൻ​റ വി​​ജ​യ​ഗോ​ൾ നേ​ടി​യ​ത്. കൂ​ടു​ത​ൽ ഗോ​ളു​ക​ൾ പി​റ​ന്നി​ല്ലെ​ങ്കി​ലും മു​ഴു​വ​ൻ സ​മ​യ​വും ഇ​രു​ഗോ​ൾ​മു​ഖ​ത്തും പ​ന്ത്​ ക​യ​റി​യി​റ​ങ്ങി​യ മ​ത്സ​രം ലോ​ക​ക​പ്പ്​ സെ​മി ഫൈ​ന​ലി​െ​ൻ​റ എ​ല്ലാ ആ​വേ​ശ​വും നി​റ​ഞ്ഞ​താ​യി​രു​ന്നു. ലോ​കോ​ത്ത​ര ഗോ​ൾ​കീ​പ്പ​ർ​മാ​രാ​യ ഫ്രാ​ൻ​സി​െ​ൻ​റ ഹ്യൂ​ഗോ ലോ​റി​സി​നും ബെ​ൽ​ജി​യ​ത്തി​െ​ൻ​റ തി​ബോ കൂ​​ർ​േ​ട്ടാ​ക്കും വി​ശ്ര​മി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത മ​ത്സ​രം. 

ബെൽജിയം താരങ്ങളുടെ നിരാശ
 


ഫ്ര​ഞ്ച്​ നി​ര​യി​ൽ അ​തി​വേ​ഗ​ക്കാ​ര​നാ​യ കെ​യ്​​ലി​ൻ എം​ബാ​പെ​യും കൗ​ശ​ല​ക്കാ​ര​ൻ അ​േ​ൻ​റാ​യി​ൻ ഗ്രീ​സ്​​മാ​നും തി​ള​ങ്ങി​യ​പ്പോ​ൾ ഒ​ലി​വ​ർ ജി​റൂ​ഡ്​ അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി ന​ഷ്​​ട​പ്പെ​ടു​ത്തി. ബെ​ൽ​ജി​യം അ​ണി​യി​ൽ മു​ൻ മ​ത്സ​ര​ങ്ങ​ളി​ൽ തി​ള​ങ്ങി​യ റൊ​മേ​ലു ലു​കാ​കു​വും കെ​വി​ൻ ഡി​ബ്രൂ​യ്​​നും മ​ങ്ങി​യ​പ്പോ​ൾ ഏ​ഡ​ൻ ഹ​സാ​ഡും പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ഡ്രെ​യ്​​സ്​ മെ​ർ​ട​ൻ​സു​മാ​ണ്​ പൊ​രാ​ട്ടം ന​യി​ച്ച​ത്. 

ഇ​രു​ടീ​മു​ക​ളും ഒാ​രോ മാ​റ്റ​ങ്ങ​ളു​മാ​യാ​ണ്​ നി​ർ​ണാ​യ​ക പോ​രി​നി​റ​ങ്ങി​യ​ത്. ഫ്ര​ഞ്ച്​ നി​ര​യി​ൽ സ​സ്​​പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞ്​ ബ്ലെ​യ്​​സ്​ മ​ത്യൂ​ഡി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ കോ​റ​ൻ​റീ​ൻ ടോ​ളി​സോ ഫ​സ്​​റ്റ്​ ഇ​ല​വ​നി​ൽ നി​ന്ന്​ പു​റ​ത്താ​യി. ബെ​ൽ​ജി​യം നി​ര​യി​ൽ സ​സ്​​പെ​ൻ​ഷ​നി​ലാ​യ തോ​മ​സ്​ മു​നി​യ​റി​ന്​ പ​ക​രം ടൂ​ർ​ണ​മെ​ൻ​റി​ലാ​ദ്യ​മാ​യി മൂ​സ ഡെം​ബ​ലെ​യാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. അ​തോ​ടെ ഇതു​വ​രെ അ​വ​ലം​ബി​ച്ച മൂ​ന്ന്​ ഡി​ഫ​ൻ​റ​ർ​മാ​ര​ട​ങ്ങി​യ ഫോ​ർ​മേ​ഷ​നി​ലും കോ​ച്ച്​ റോ​ബ​ർ​േ​ട്ടാ മാ​ർ​ട്ടി​നെ​സ്​ മാ​റ്റം​വ​രു​ത്തി. 
 

ഉംറ്റിറ്റി ഗോൾ നേടുന്നു
 
 • 4-2-3-1 ഫോ​ർ​മേ​ഷ​നാ​യി​രു​ന്നു ടീം ​അ​ണി​നി​ര​ന്ന​ത്. ഇ​രു​നി​ര​ക​ളും അ​തി​വേ​ഗ​ത​യി​ലാ​ണ്​ ക​ളി തു​ട​ങ്ങി​യ​തെ​ങ്കി​ലും ആ​ദ്യ പ​ത്ത്​ മി​നി​റ്റി​ൽ ​ഇ​രു​ഗോ​ളി​മാ​രും കാ​ര്യ​മാ​യി പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ല്ല. 
 • മി​നി​റ്റ്​: അ​തി​വേ​ഗ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഡെം​ബ​ലെ​യെ മ​റി​ക​ട​ന്ന്​ മു​ന്നേ​റി​യ പോ​ഗ്​​ബ ന​ൽ​കി​യ ത്രൂ​പാ​സി​ൽ എം​ബാ​​പെ എ​ത്തി​പ്പി​ടി​ക്കും​മു​മ്പ്​ ക​യ​റി​യെ​ത്തി കോ​ർ​േ​ട്ടാ അ​പ​ക​ട​മൊ​ഴി​വാ​ക്കി.
 •  
 •  മി​നി​റ്റ്​: ഡി​ബ്രൂ​യ്​​െ​ൻ​റ പാ​സി​ൽ ഹ​സാ​ഡി​െ​ൻ​റ ഇ​ട​ങ്കാ​ല​ൻ ഷോ​ട്ട്​ ലോ​റി​സി​നെ മ​റി​ക​ട​ന്നെ​ങ്കി​ലും പോ​സ്​​റ്റി​ന​രി​കി​ലൂ​ടെ പു​റ​ത്തേ​ക്ക്​ പോ​യി. 
 •  മി​നി​റ്റ്​: മ​ത്യൂ​ഡി​യു​ടെ ക​രു​ത്തു​റ്റ ഷോ​ട്ട്​ കോ​ർ​േ​ട്ടാ സേ​വ്​ ചെ​യ്​​തു. 
 •  മി​നി​റ്റ്​: ഇ​ട​ത്തു​നി​ന്ന്​ ക​ട്ട്​ ചെ​യ്​​ത്​ ക​യ​റി​വ​ന്ന ഹ​സാ​ഡി​െ​ൻ​റ ഷോ​ട്ട്​ വ​രാ​െ​ൻ​റ കാ​ലി​ൽ ത​ട്ടി പു​റ​ത്തേ​ക്ക്. 
 •  മി​നി​റ്റ്​: ലോ​റി​സ്​ ഫ്രാ​ൻ​സി​െ​ൻ​റ ര​ക്ഷ​ക്കെ​ത്തി​യ നി​മി​ഷം. ചാ​ഡ്​​ലി​യു​ടെ കോ​ർ​ണ​റി​ൽ ആ​ൽ​ഡ​ർ​വി​യ​റ​ൾ​ഡി​െ​ൻ​റ ഷോ​ട്ട്​ ഗം​ഭീ​ര സേ​വു​മാ​യി ലോ​റി​സ്​ ത​ട്ടി​യ​ക​റ്റി. 
 •  മി​നി​റ്റ്​: ഫ്രീ​കി​ക്കി​ൽ ഗ്രീ​സ്​​മാ​ൻ ത​ട്ടി​ക്കൊ​ടു​ത്ത പ​ന്ത്​ പാ​വ​ർ​ഡ്​ ക്രോ​സ്​ ചെ​യ്​​ത​പ്പോ​ൾ ജി​റൂ​ഡി​െ​ൻ​റ ത​ന്ത്ര​പ​ര​മാ​യ ഹെ​ഡ​ർ പോ​സ്​​റ്റി​ന​രി​കി​ലൂ​ടെ പു​റ​ത്തേ​ക്ക്. 
 •  മി​നി​റ്റ്​: ഗ്രീ​സ്​​മാ​െ​ൻ​റ മ​നോ​ഹ​ര പാ​സി​ൽ എം​ബാ​പെ​യു​ടെ സെ​ൻ​റ​ർ. എ​ന്നാ​ൽ, ജി​റൂ​ഡി​െ​ൻ​റ ഫ​സ്​​റ്റ്​ ടൈം ​ഷോ​ട്ട്​ ല​ക്ഷ്യ​ത്തി​ലേ​ക്കെ​ത്തി​യി​ല്ല. 
 •  മി​നി​റ്റ്​: എം​ബാ​പെ​യു​ടെ ഫ്ലി​ക്കി​ൽ വ​ല​തു​വി​ങ്ങി​ൽ​നി​ന്ന്​ പാ​വ​ർ​ഡി​െ​ൻ​റ ഷോ​ട്ട്​ ഗോ​ൾ​ല​ക്ഷ്യ​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു​വെ​ങ്കി​ലും കോ​ർ​േ​ട്ടാ​യു​ടെ നീ​ട്ടി​യ കാ​ലു​ക​ൾ ബെ​ൽ​ജി​യ​ത്തെ ര​ക്ഷി​ച്ചു. 
 •  +1 മി​നി​റ്റ്​: ഡി​ബ്രൂ​യ്​​െ​ൻ​റ ക്രോ​സ്​ ഫ്ര​ഞ്ച്​ ബോ​ക്​​സി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ച്ചെ​ങ്കി​ലും ലു​കാ​കു​വി​െ​ൻ​റ ദേ​ഹ​ത്ത്​ ത​ട്ടി ല​ക്ഷ്യ​ത്തി​ൽ നി​ന്ന​ക​ന്നു. 
 •  മി​നി​റ്റ്​: വി​റ്റ്​​സ​ലി​െ​ൻ​റ ക്രോ​സി​ൽ ലു​കാ​കു​വി​െ​ൻ​റ ഹെ​ഡ​ർ ബാ​റി​ന്​ മു​ക​ളി​ലൂ​ടെ. 
 •  
 • ര​ണ്ടാം പ​കു​തി​ക്ക്​ ആ​റ്​ മി​നി​റ്റ്​ പ്രാ​യ​മാ​യ​പ്പോ​ൾ അ​നി​വാ​ര്യ​മാ​യ ഗോ​ൾ എ​ത്തി. വ​ല​തു​ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗ്രീ​സ്​​മാ​െ​ൻ​റ കോ​ർ​ണ​റി​ൽ ഒ​പ്പം​ചാ​ടി​യ ഫെ​ല്ലീ​നി​ക്ക്​ പി​ടി​കൊ​ടു​ക്കാ​തെ ഉ​യ​ർ​ന്ന ഉം​റ്റി​റ്റി​യു​ടെ ത​ക​ർ​പ്പ​ൻ ഹെ​ഡ​ർ. ഫ​സ്​​റ്റ്​ പോ​സ്​​റ്റി​ൽ കോ​ർ​േ​ട്ടാ​ക്ക്​ പി​ടി​കൊ​ടു​ക്കാ​തെ പ​ന്ത്​ വ​ല​യി​ൽ ക​യ​റി. 
 •  മി​നി​റ്റ്​: മ​നോ​ഹ​ര​മാ​യ നീ​ക്ക​ത്തി​ൽ എം​ബാ​പെ​യു​ടെ ബാ​ക്ക്​​ഹീ​ൽ. പ​ക്ഷേ പ​ന്ത്​ ജി​റൂ​ഡി​ന്​ കി​ട്ടും​മു​മ്പ്​ ഒാ​ടി​യെ​ത്തി​യ കോ​ർ​േ​ട്ടാ അ​പ​ക​ട​മൊ​ഴി​വാ​ക്കി. 
 •  മി​നി​റ്റ്​: മി​ഡ്​​ഫീ​ൽ​ഡ​ർ ഡെം​ബ​ലെ​ക്ക്​ പ​ക​രം സ്​​ട്രൈ​ക്ക​ർ ഡ്രെ​യ്​​സ്​ മെ​ർ​ട​ൻ​സ്​ ക​ള​ത്തി​ൽ. മാ​ർ​ട്ടി​ന​സി​െ​ൻ​റ ആ​ക്ര​മ​ണോ​ത്സു​ക സ​ബ്​​സ്​​റ്റി​റ്റ്യൂ​ഷ​ൻ. 
 •  മി​നി​റ്റ്​: ഇ​റ​ങ്ങി​യ ഉ​ട​ൻ  വ​ല​തു​വി​ങ്ങി​ൽ​നി​ന്നു​ള്ള മെ​ർ​ട​ൻ​സി​െ​ൻ​റ ക്രോ​സ്​ ഫ്ര​ഞ്ച്​ ഗോ​ൾ​മു​ഖ​ത്തു​ണ്ടാ​ക്കി​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നി​ടെ ഡി​ബ്രൂ​യ്​​​ൻ ഷോ​ട്ടു​തി​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ണ​ക്ഷ​ൻ കി​ട്ടി​യി​ല്ല. 
 •  മി​നി​റ്റ്​: വ​ല​തു​വി​ങ്ങി​ൽ​നി​ന്നു​ള്ള മെ​ർ​ട​ൻ​സി​െ​ൻ​റ ക്രോ​സി​ൽ ഫെ​ല്ലീ​നി​യു​ടെ ക​രു​ത്തു​റ്റ ഹെ​ഡ​ർ പോ​സ്​​റ്റി​ന​രി​കി​ലൂ​ടെ പാ​ഞ്ഞു. 
 •  മി​നി​റ്റ്​: വ​രാ​നെ ഒ​ഴി​വാ​ക്കി വി​റ്റ്​​സ​ലി​െ​ൻ​റ ഷോ​ട്ട്​ ലോ​റി​സ്​ ത​ട്ടി​യ​ക​റ്റി.
 •  
 •  +3 മി​നി​റ്റ്​: ഗ്രീ​സ്​​മാ​െ​ൻ​റ താ​ഴ്​​ന്നു​വ​ന്ന ഷോ​ട്ട്​ കോ​​ർ​േ​ട്ടാ ത​ടു​ത്തു.
   
  

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക

top