അണ്ടർ 20 ലോകകപ്പ്: ഫ്രാൻസ് പ്രീക്വാർട്ടറിൽ
text_fieldsസോൾ: അണ്ടർ 20 ലോകകപ്പിൽ രണ്ടാം മത്സരത്തിലും വിജയിച്ച് ഫ്രാൻസ് പ്രീക്വാർട്ടറിൽ. വിയറ്റ്നാമിനെ 4-0ന് തോൽപിച്ചാണ് ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. മാർകസ് തുറാം (18ാം മിനിറ്റ്), ജീൻ ഒഗസ്റ്റിൻ (22, 45), ഡനീസ് വിൽ പോഹ (52) എന്നിവർ ഫ്രാൻസിനായി ഗോൾ നേടി. ഗ്രൂപ് ഇയിലെ മറ്റൊരു മത്സരത്തിൽ ന്യൂസിലൻഡ് 3-1ന് ഹോണ്ടുറാസിനെ തോൽപിച്ചു. രണ്ടു മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി ന്യൂസിലൻഡ് രണ്ടാം സ്ഥാനത്താണ്.
രണ്ടു മത്സരങ്ങളും തോറ്റതോടെ ഹോണ്ടുറാസ് നോക്കൗട്ട് കാണാതെ പുറത്തായി. ഗ്രൂപ് എഫിൽ സൗദി അറേബ്യ 2-1ന് എക്വഡോറിനെ തോൽപിച്ചപ്പോൾ, അമേരിക്ക സെനഗലിനെ 1-0ന് മറികടന്നു. സൗദിക്കായി അബ്ദുറഹ്മാൻ അൽയമ്മി രണ്ടു ഗോളുകൾ നേടി. ജോഷ് സാർജൻറാണ് അമേരിക്കയുടെ സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
