ഡീഗോ ഫോർലാൻ ബൂട്ടഴിച്ചു
text_fieldsമോണ്ടിവീഡിയോ: 21 വർഷംനീണ്ട ഫുട്ബാൾ കരിയറിനോട് വിടപറഞ്ഞ് ഉറുഗ്വായ് ഇൻറർനാഷനൽ ഡീഗോ ഫോർലാൻ. രാജ്യാന്തര ഫുട്ബാളിൽനിന്ന് അഞ്ചുവർഷം മുമ്പ് പടിയിറങ്ങിയശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയിലും കളിക്കാനെത്തിയ ഫോർലാൻ 40ാം വയസ്സിൽ ഹോേങ്കാങ് ക്ലബായ കിറ്റ്ചീയിലൂടെയാണ് കരിയറിന് വിരാമം കുറിക്കുന്നത്.
1997ൽ അർജൻറീനയിലെ ഇൻഡിപെൻെൻറയിലൂടെ പ്രഫഷനൽ കരിയറിന് തുടക്കമിട്ട താരം മാഞ്ചസ്റ്റർ യുനൈറ്റഡ് (2002-04), വിയ്യാ റയൽ (2004-07), അത്ലറ്റികോ മഡ്രിഡ് (2007-11), ഇൻറർമിലാൻ (2011-12), ഇൻറർനാഷനൽ (2012-14), സെറസ്കോ ഒസാക (2014-15) എന്നിവക്കായി കളിച്ചശേഷമാണ് 2016ൽ െഎ.എസ്.എല്ലിലെത്തുന്നത്.
