Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകളിച്ചുജയിച്ച ജീവിതം,...

കളിച്ചുജയിച്ച ജീവിതം, ഒടുവിൽ കോവിഡിന് മുന്നിൽ കാലിടറി ഹംസക്കോയ

text_fields
bookmark_border
കളിച്ചുജയിച്ച ജീവിതം, ഒടുവിൽ കോവിഡിന് മുന്നിൽ കാലിടറി ഹംസക്കോയ
cancel

പരപ്പനങ്ങാടി (മലപ്പുറം): മഹാരാഷ്​ട്രയിൽ മലയാളക്കരയുടെ ഫുട്​ബാൾ സാന്നിധ്യമായി ഒന്നര പതിറ്റാണ്ടിലധികം​ തലയുയർത്തി നിന്ന ഹംസക്കോയ ഒടുവിൽ കോവിഡിനുമുന്നിൽ പ്രതിരോധം ചമയ്​ക്കാനാവാതെ കീഴടങ്ങി. ഇന്ത്യൻ ഫുട്ബാളിലെ മികച്ച താരങ്ങളിലെരാളായി അക്കാലത്ത്​ അടയാളപ്പെടുത്തിയ ഹംസക്കോയ സന്തോഷ് ട്രോഫിയിൽ മഹാരാഷ്​ട്രക്ക്​ വേണ്ടി പലതവണ ജഴ്സിയണിഞ്ഞിട്ടുണ്ട്​. ഡിഫൻസിൽ തികഞ്ഞ മനസ്സാന്നിധ്യവും പന്തടക്കവും കൊണ്ട്​ ശ്രദ്ധേയനായിരുന്ന ഈ പരപ്പനങ്ങാടിക്കാരൻ​, ദുരിതകാലത്ത്​ മഹാരാഷ്​ട്രയിൽനിന്ന്​ ജന്മനാട്ടിലെത്തിയെങ്കിലും ഒപ്പം കൂടിയ കോവിഡ്​19​​െൻറ ട്രാപ്പിൽ കുടുങ്ങി ജീവിതക്കളത്തിൽനിന്ന്​ മറയുകയായിരുന്നു.

1973 മുതൽ തുടർച്ചയായ നാലുവർഷം പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്ക്കൂളി​െന പ്രതിനിധാനം ചെയ്​ത്​ സംസ്ഥാന തലത്തിൽ ഫുട്ബാളിൽ മികച്ച താരമായി ഹംസക്കോയ തിളങ്ങി. ഇക്കാലത്ത്​ ലോങ്​ജംപിലും മിടുക്ക്​ കാട്ടിയിരുന്നു. തിരൂരങ്ങാടി പി.എസ്‌.എം.ഒ കോളേജിൽ പ്രീഡിഗ്രിക്ക്​ പഠിക്കുന്നതിനിടെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിൽ ഇടംനേടി. 1978 മുതൽ മൂന്നു വർഷം വെസ്​റ്റേൺ റെയിൽവെക്ക്​ വേണ്ടി ബൂട്ടണിഞ്ഞു. ആർ.സി.എഫ്​ മുംബൈ, ടാറ്റ, ഓർകേ മിൽസ്​ എന്നിവയ്​ക്കും ബൂട്ടുകെട്ടി. 

മഹാരാഷ്​ട്ര സ്​റ്റേറ്റ് ടീം അംഗം, സന്തോഷ് ട്രോഫി താരം, നെഹ്​റു കപ്പിനുള്ള ഇന്ത്യൻ ടീമി​​െൻറ ക്യാമ്പംഗം തുടങ്ങിയ വിശേഷണങ്ങളിലേക്ക്​ പന്തടിച്ചുയകറി. മഹാരാഷ്​ട്രയിലേക്ക്​ ജീവിതം താൽകാലികമായി പറിച്ചുന​ട്ടെങ്കിലും നാട്ടിലെത്തിയാൽ കളിച്ചു പഠിച്ചു വളർന്ന പരപ്പനങ്ങാടിയിലെ ബി.ഇ.എം ഹൈസ്ക്കൂൾ മൈതാനത്തെത്തി പരപ്പനങ്ങാടിയിലെ റെഡ് വേവ്സ് കായിക കൂട്ടായ്മയിലെ പഴയകാല സുഹൃത്തുക്കളോടപ്പം പന്തുതട്ടാൻ സമയം കണ്ടെത്തുമായിരുന്നെന്ന്  റെഡ് വേവ്സ് വക്താവ് ഉണ്ണികൃഷ്ണൻ അനുസ്മരിച്ചു. വോളിബാളിൽ രാജ്യാന്തര താരമായിരുന്ന ലൈലയാണ് ജീവിത സഖി. ഇന്ത്യൻ ജൂനിയർ ഫുട്ബാൾ ടീം ഗോളിയായിരുന്ന ലിയാസ് കോയ പിതാവി​​െൻറ പൈതൃകം പേറി കാൽപന്തുകളിയെ വഴിയേ സജീവമായി രംഗത്തുണ്ട്​​. കളിച്ചു വളർന്ന പരപ്പനങ്ങാടിയുടെ മണ്ണിൽ തിരിച്ചെത്തിയ കൂട്ടുകാരൻ അപ്രതീക്ഷിതമായി യാത്രപറഞ്ഞുപോയ ദുഃഖത്തിലാണ്​ പഴയ സുഹൃത്തുക്കളും ഫുട്ബോൾ സ്നേഹികളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmaharashtrakerala newsparappanangadisanthosh trophysports newsHamzakkoyaMalappuram News
News Summary - Former Santhosh Trophy player Hamzakkoya succumbed to Covid 19-Kerala News
Next Story