Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​ബൈ ബൈ കസിയസ്​
cancel
Homechevron_rightSportschevron_rightFootballchevron_right​ബൈ ബൈ കസിയസ്​

​ബൈ ബൈ കസിയസ്​

text_fields
bookmark_border

മഡ്രിഡ്​: തൊട്ടതെല്ലാം പൊന്നാക്കിയ കീപ്പർ ഗ്ലൗ അഴിച്ചുവെച്ചു റയൽ മഡ്രിഡി​െൻറയും സ്​പെയിനി​െൻറയും എക്കാലത്തെയും മികച്ച ഗോൾകീപ്പർ ​െഎകർ കസിയസ്​ വിശ്രമജീവിതത്തിലേക്ക്​.

സ്​പെയിനിനെ ലോകകിരീടത്തിലേക്ക്​ നയിച്ച നായകനും 16 വർഷം റയൽ മഡ്രിഡി​െൻറ വിശ്വസ്​തനായ കാവൽക്കാരനുമായി കാൽപന്ത്​ പ്രേമികളുടെ ഇഷ്​ടതാരമായി മാറിയ 39കാരൻ, പോർചുഗൽ ക്ലബ്​ എഫ്​.സി​ പോർട്ടാേയിലൂടെയാണ്​ സ്വപ്​നസമാനമായ കരിയറിന്​ അന്ത്യം കുറിക്കുന്നത്​. റയലിനായി 725 മത്സരം കളിച്ച താരം, മൂന്ന്​ ചാമ്പ്യൻസ്​ ലീഗും അഞ്ച്​ ലാ ലിഗ കിരീടവും നേടി ക്ലബ്​ കരിയർ അതുല്യമാക്കി.

2015ൽ റയലിൽനിന്ന്​ പോർ​േട്ടായിലേക്ക്​ കൂടുമാറിയ കസിയസ്​ 2019 ഏപ്രിലിൽ പരിശീലനത്തിനിടെ ഗുരുതരമായ ഹൃദയാഘാതത്തെ തുടർന്ന്​ മൂന്നുമാസം കളിക്കളത്തിൽനിന്ന്​ വിട്ടുനിന്നു. ശേഷം, ജൂലൈയിൽ ടീമിൽ തിരിച്ചെത്തിയെങ്കിലും കളത്തിലിറങ്ങിയില്ല. പോർട്ടാേയുടെ കോച്ചിങ്​ സംഘത്തിലായിരുന്നു പിന്നീടുള്ള കാലം. പോർട്ടാേക്കായി 156 മത്സരങ്ങൾ കളിച്ച താരം രണ്ട്​ ലീഗ്​ കിരീടവും ഒരു പോർചുഗീസ്​ കപ്പും നേടുന്നതിൽ പങ്കാളിയായി. 2000ത്തിൽ സ്​പാനിഷ്​ ദേശീയ ടീമിൽ അരങ്ങേറിയ താരം 2016ലാണ്​ വിരമിക്കുന്നത്​. 2010 ലോകകപ്പും 2008, 2012 യൂറോ കപ്പും നേടി സ്​പെയിനി​െൻറ സുവർണ തലമുറയുടെ നായകനായി.

''നിങ്ങൾ സഞ്ചരിക്കുന്ന വഴിയും നിങ്ങൾക്കൊപ്പമുള്ളവരുമാണ്​ പ്രധാനം. എവിടെയെത്തുന്നുവെന്നതല്ല. തീർച്ചയായും കഠിനാധ്വാനവും തീക്ഷ്​ണമായ ശ്രമവും ഉണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിച്ച സ്​ഥലത്തു തന്നെയെത്തും. സ്വപ്​നം കണ്ട ​​േലാകത്തുതന്നെ ഞാൻ എത്തിയെന്ന്​ സംശയമൊന്നുമില്ലാതെ എനിക്ക്​ പറയാൻ കഴിയും'' -വിരമിക്കൽ പ്രഖ്യാപിച്ച്​​ കസിയസ്​ പറഞ്ഞു. ക്ലബി​െൻറ 118 വർഷത്തെ ചരിത്രത്തിലെ മികച്ച ഗോളിയെന്നു​ വിശേഷിപ്പിച്ചാണ്​ റയൽ മഡ്രിഡ്​ വിടവാങ്ങൽ സന്ദേശം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballiker casilaas
Next Story