Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനാനി ആ​ളാകെ മാറി

നാനി ആ​ളാകെ മാറി

text_fields
bookmark_border
നാനി ആ​ളാകെ മാറി
cancel

ന്യൂയോർക്ക്​: അമേരിക്കയിലെ എം.എൽ.എസ്​ ലീഗിൽ പന്തു തട്ടുന്ന പോർചുഗീസ്​ താരം നാനിയുടെ പുതിയ ലുക്ക്​ കണ്ട്​ അന്താളിച്ചു നിൽക്കുകയാണ്​ ആരാധകർ. ഫിസിക്കൽ ഫിറ്റ്​നസ്​ വീണ്ടെടുത്ത്​ സിക്​സ്​ പാക്കുമായി നിൽക്കുന്ന ​മുൻ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ താരം ശരിക്കും ഞെട്ടിച്ചു. 

33 പിന്നിട്ട താര​ത്തി​​​െൻറ ബോഡി ചേഞ്ചിന്​ അഭിനന്ദനവുമായി നിരവധി പേർ എത്തി. സമൂഹ മാധ്യമങ്ങളിലൂടെയാണ്​ താരം പുതിയ ഫോ​ട്ടോ പുറത്തു വിട്ടത്. എം.എൽ.എസിൽ തിരിച്ചു വരാനൊരുങ്ങുന്ന താരം ജിമ്മിൽ കഠിനധ്വാനം ചെയ്​താണ്​ ഫിറ്റ്​നസ്​ ഇരട്ടിയാക്കി കളിക്കൊരുങ്ങുന്നത്​. 

കോവിഡ്​ മഹാമാരിക്കിടെ വരുന്ന ഒമ്പതിന്​ അമേരിക്കയിൽ എം.എൽ.എസ്​ ആരംഭിക്കും​. കഴിഞ്ഞ സീസണിലാണ്​ താരം ഒർലാ​ൻഡോ സിറ്റിയോടൊപ്പം ചേരുന്നത്​. 30 മത്സരത്തിൽ 12 ഗോളുകളും പോർചുംഗീസ്​ വിങ്ങർ നേടിയിട്ടുണ്ട്​.
 
പോർചുഗീസ്​ ക്ലബായ സ്​പോർടിങ്ങിലൂടെയാണ്​ നാനി ഫുട്​ബാൾ ലോകത്തേക്ക്​ എത്തുന്നത്​. 2007ൽ മാഞ്ചസ്​റ്റർ യുനൈറ്റഡിലെത്തിയ താരം എട്ടു വർഷത്തോളം പന്തു തട്ടി. പിന്നീട്​ തുർക്കിഷ്​ ക്ലബ്​ ഫെനെർബാഗിലും സ്​പാനിഷ്​ ക്ലബ്​ വലൻസിയക്കും കളിച്ചു. പിന്നീട്​ വീണ്ടും 2018-19 സീസണിൽ സ്​പോർടിങ്ങിലേക്കു തന്നെ മടങ്ങിയ നാനി, ഒരു വർഷം പൂർത്തിയാക്കി അമേരിക്കൻ ലീഗിലേക്ക്​ ചേക്കേറുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MlsManchester United FC
News Summary - Former Manchester United star Nani stuns fans with his ripped physique
Next Story