മു​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാൾ താരം അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ അ​ന്ത​രി​ച്ചു

01:52 AM
26/03/2020

ഗു​വാ​ഹ​തി: മു​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ള​ർ അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ (73) അ​ന്ത​രി​ച്ചു. 1970 ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ങ്ക​ലം നേ​ടി​യ ഇ​ന്ത്യ​ൻ ടീം ​അം​ഗ​മാ​യി​രു​ന്നു. ഗു​വാ​ഹ​തി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

1968ൽ ​ബ​ർ​മ​ക്കെ​തി​രാ​യ ഏ​ഷ്യാ​ക​പ്പ്​ യോ​ഗ്യ​താ​മ​ത്സ​ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ദേ​ശീ​യ ടീ​മി​ലെ അ​ര​ങ്ങേ​റ്റം. തൊ​ട്ട​ടു​ത്ത വ​ർ​ഷം മെ​ർ​ദേ​ക്ക ക​പ്പി​ൽ സിം​ഗ​പ്പൂ​രി​നെ​തി​രെ ഗോ​ള​ടി​ച്ച്​ ടീ​മി​ലെ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി.

ശ്യാം ​ഥാ​പ്പ​യും മ​ഗ​ൻ സി​ങ്ങും സു​ഭാ​ഷ്​ ബൗ​മി​ക്കു​മെ​ല്ലാം ക​ളി​ച്ച ടീ​മി​ൽ വി​ങ്ങ​റും മ​ധ്യ​നി​ര​ക്കാ​ര​നു​മാ​യാ​ണ്​ ല​ത്തീ​ഫ്​ പ​ന്തു​ത​ട്ടി​യ​ത്. മൈ​സൂ​രി​ൽ ജ​നി​ച്ച്​ ല​ത്തീ​ഫ്​ പി​ന്നീ​ട്​ അ​സ​മി​ലേ​ക്ക്​ കൂ​ടു​മാ​റു​ക​യാ​യി​രു​ന്നു. സ​ന്തോ​ഷ്​ ട്രോ​ഫി​യി​ൽ മൂ​ന്നു ത​വ​ണ ബം​ഗാ​ളി​നാ​യി ബൂ​ട്ട​ണി​ഞ്ഞു.

ക്ല​ബ്​ ഫു​ട്​​ബാ​ളി​ൽ കൊ​ൽ​ക്ക​ത്ത വ​മ്പ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​നും മു​ഹ​മ്മ​ദ​ൻ​സ്​ സ്​​പോ​ർ​ട്ടി​ങ്ങി​നു​മാ​ണ്​ ക​ളി​ച്ച​ത്. റോ​വേ​ഴ്​​സ്​ ക​പ്പ്, ക​ലിം​ഗ ക​പ്പ്, ശ്രീ​കൃ​ഷ്​​ണ ഗോ​ൾ​ക​പ്പ്​ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി കി​രീ​ട​വി​ജ​യ​ങ്ങ​ളും കു​റി​ച്ചു. വി​ര​മി​ച്ച​ശേ​ഷം പ​രി​ശീ​ല​ക​റോ​ളി​ലും ല​ത്തീ​ഫ്​ തി​ള​ങ്ങി. 1978 മു​ത​ൽ 1980 വ​രെ മു​ഹ​മ്മ​ദ​ൻ​സ്​ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. 

Loading...
COMMENTS