കാ​മ​റൂ​ണി​െൻറ​യും ബാ​ഴ്​​സ​ലോ​ണ​യു​ടെ​യും ഇ​തി​ഹാ​സ താ​രം എ​റ്റൂ ബൂ​ട്ട​ഴി​ച്ചു

  • താരം 38ാം വ​യ​സ്സി​ൽ ക​ളി മ​തി​യാ​ക്കു​ന്നു

23:11 PM
07/09/2019
samuel-etoo

ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ ക്ല​ബ്​ ഫു​ട്​​ബാ​ൾ മൈ​താ​ന​ങ്ങ​ളെ ത്ര​സി​പ്പി​ച്ച കാ​മ​റൂ​ണി​​െൻറ ഇ​തി​ഹാ​സ താ​രം സാ​മു​വ​ൽ എ​റ്റൂ ബൂ​ട്ട​ഴി​ച്ചു. 22 വ​ർ​ഷം നീ​ണ്ട ഫു​ട്​​ബാ​ൾ ക​രി​യ​റി​നൊ​ടു​വി​ലാ​ണ്​ പ​ടി​യി​റ​ക്കം. 1997 റ​യ​ൽ മ​ഡ്രി​ഡി​ലൂ​ടെ തു​ട​ങ്ങി​യ ക്ല​ബ്​ ജീ​വി​ത​ത്തി​ൽ ബാ​ഴ്​​സ​ലോ​ണ, ഇ​ൻ​റ​ർ മി​ലാ​ൻ, ചെ​ൽ​സി തു​ട​ങ്ങി​യ സൂ​പ്പ​ർ ക്ല​ബു​ക​ളു​ടെ ഗോ​ള​ടി യ​ന്ത്ര​മാ​യി വി​ല​സി​യ എ​റ്റൂ ഖ​ത്ത​ർ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ലൂ​ടെ​യാ​ണ്​ 38ാം വ​യ​സ്സി​ൽ ക​ളി മ​തി​യാ​ക്കു​ന്ന​ത്. ഇ​ക്കാ​ലം കൊ​ണ്ട്​ 14 ക്ല​ബു​ക​ൾ​ക്കാ​യി ബൂ​ട്ടു​കെ​ട്ടി 600ലേ​റെ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു. കാ​മ​റൂ​ണി​നാ​യി 118 മ​ത്സ​ര​ങ്ങ​ളി​ൽ 56 ഗോ​ളും നേ​ടി. ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ഫോ​േ​ട്ടാ​ക്കൊ​പ്പം ഒ​റ്റ​വ​രി സ​ന്ദേ​ശ​ത്തി​ലാ​ണ്​ വി​ര​മി​ക്ക​ൽ അ​റി​യി​ച്ച​ത്. ‘അ​വ​സാ​നി​ച്ചു. ഇ​നി പു​തി​യ വെ​ല്ലു​വി​ളി​ക​ളി​ലേ​ക്ക്. എ​ല്ലാ​വ​ർ​ക്കും ന​ന്ദി, സ്​​നേ​ഹം’ -ഇ​താ​യി​രു​ന്നു എ​റ്റൂ​വി​​െൻറ സ​ന്ദേ​ശം.

കു​ഞ്ഞു നാ​ളി​ൽ ഫു​ട്​​ബാ​ൾ മി​ടു​ക്ക്​ പ്ര​ദ​ർ​ശി​പ്പി​ച്ച എ​റ്റൂ 15ാം വ​യ​സ്സി​ൽ​ത​ന്നെ റ​യ​ൽ മ​ഡ്രി​ഡ്​ യൂ​ത്ത്​ അ​ക്കാ​ദ​മി​യി​ലെ​ത്തി​യ​താ​ണ്​ (1997) വ​ഴി​ത്തി​രി​വാ​യ​ത്. 16ാം വ​യ​സ്സി​ൽ ​കാ​മ​റൂ​ൺ ദേ​ശീ​യ ടീ​മി​ൽ ഇ​ടം പി​ടി​ച്ച താ​രം അ​വ​രു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫു​ട്​​ബാ​ള​റാ​യി പേ​രെ​ടു​ത്തു. പി​ന്നെ 2014 വ​രെ കാ​മ​റൂ​ണി​​െൻറ ത​ല​യെ​ടു​പ്പാ​യി മു​ന്നേ​റ്റ​ത്തി​ൽ എ​റ്റൂ​വു​ണ്ടാ​യി​രു​ന്നു. 2000 ഒ​ളി​മ്പി​ക്​​സ്​ സ്വ​ർ​ണ​വും ര​ണ്ടു ത​വ​ണ ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ്​ ക​പ്പ്​ കി​രീ​ട​വും രാ​ജ്യ​ത്തി​ന്​ സ​മ്മാ​നി​ച്ച താ​രം, നാ​ലു ത​വ​ണ ​ആ​ഫ്രി​ക്ക​ൻ ഫു​ട്​​ബാ​ള​ർ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​നാ​യി. 

റ​യ​ലി​നൊ​പ്പ​മാ​ണ്​ ക്ല​ബ്​ ക​രി​യ​ർ തു​ട​ങ്ങി​യ​തെ​ങ്കി​ലും മൂ​ന്നു മ​ത്സ​ര​ത്തി​ൽ മാ​ത്ര​മേ ക​ളി​ക്കാ​നാ​യു​ള്ളൂ. ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ൽ വാ​യ്​​പാ​ടി​സ്​​ഥാ​ന​ത്തി​ൽ മ​റ്റു ക്ല​ബു​ക​ളി​ൽ ക​ളി​ച്ച താ​രം 2000 മു​ത​ൽ നാ​ലു സീ​സ​ണി​ൽ മ​യോ​ർ​ക്ക​യി​ൽ പ​ന്തു ത​ട്ടി. 2004ലാ​യി​രു​ന്നു ബാ​ഴ്​​സ​ലോ​ണ​യി​ലേ​ക്ക്​ കൂ​ടു​മാ​റി​യ​ത്. പി​ന്നെ അ​ഞ്ചു​വ​ർ​ഷം കാ​റ്റ​ലോ​ണി​യ​ൻ സം​ഘ​ത്തി​​െൻറ സൂ​പ്പ​ർ സ്​​ട്രൈ​ക്ക​റാ​യി. 144 ക​ളി​യി​ൽ 108 ഗോ​ളു​ക​ൾ. മൂ​ന്ന്​ ലാ ​ലി​ഗ​യും ര​ണ്ട്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗും ഉ​ൾ​പ്പെ​ടെ എ​ട്ട്​ കി​രീ​ട​ങ്ങ​ൾ. പി​ന്നാ​ലെ ഇ​ൻ​റ​ർ മി​ലാ​ൻ (2009-11, ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്, ക്ല​ബ്​ ലോ​ക​ക​പ്പ്, സീ​രി ‘എ’ ​കി​രീ​ട​ങ്ങ​ൾ), അ​ൻ​ഷി മ​ഖ​ച്​​കാ​ല (2011-13), ചെ​ൽ​സി (2013-14), എ​വ​ർ​ട്ട​ൻ (2014-15) ക്ല​ബു​ക​ൾ​ക്കാ​യി പ​ന്തു ത​ട്ടി. സാം​ദോ​റി​യ, ര​ണ്ട്​ തു​ർ​ക്കി ക്ല​ബു​ക​ൾ എ​ന്നി​വ​യി​ൽ​കൂ​ടി ക​ളി​ച്ച ശേ​ഷം 2018ലാ​ണ്​ ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്. 

ബാ​ഴ്​​സ​ലോ​ണ​യി​ൽ റൊ​ണാ​ൾ​ഡീ​ന്യോ​ക്കൊ​പ്പം ബാ​ഴ്​​സ​യു​ടെ ആ​ക്ര​മ​ണ​ത്തി​ലെ എ​ൻ​ജി​നാ​യി മാ​റി​യ കാ​ല​മാ​യി​രു​ന്നു എ​റ്റൂ​വി​​െൻറ ക​രി​യ​റി​ലെ മി​ക​ച്ച നാ​ളു​ക​ൾ. തു​ട​ർ​ച്ച​യാ​യി ലാ ​ലി​ഗ കി​രീ​ട​വും, 2006 ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ട​വും നി​ർ​ണാ​യ​ക​മാ​യി. 2009ൽ ​പെ​പ്​ ഗ്വാ​ർ​ഡി​യോ​ള​യു​ടെ ആ​ദ്യ സീ​സ​ണി​ൽ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഉ​ൾ​പ്പെ​ടെ ട്രി​പ്​​ൾ നേ​ട്ട​ത്തി​ലും കാ​മ​റൂ​ൺ പ​രി​ച​യ​സ​മ്പ​ത്തി​ന്​ കൃ​ത്യ​മാ​യ ഇ​ട​മു​ണ്ടാ​യി​രു​ന്നു.

Loading...
COMMENTS