മ​റ​ഡോ​ണ ആ​ശു​പ​ത്രി​യി​ൽ; ചി​കി​ത്സ​തേ​ടി വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി

22:26 PM
05/01/2019

ബ്വേ​ന​സ്​​​എ​യ്​​റി​സ്​: അ​ർ​ജ​ൻ​റീ​ന ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ സു​ഖ​മി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ൽ. പ​തി​വ്​ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ മു​ൻ ഫു​ട്​​ബാ​ള​റെ വ​യ​റ്റി​ൽ ര​ക്ത​സ്രാ​വം ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ അ​ഡ്​​മി​റ്റ്​ ​െച​യ്​​ത​താ​യി മ​ക​ൾ അ​റി​യി​ച്ചു. ചി​കി​ത്സ​ക്കു​ശേ​ഷം വീ​​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി.

മെ​ക്​​സി​കോ​യി​ലെ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബ്​ ഡൊ​​റാ​ഡോ​സ്​ പ​രി​ശീ​ല​ക​നാ​യ മ​റ​ഡോ​ണ ക്രി​സ്​​മ​സ്​-​പു​തു​വ​ർ​ഷ ഇ​ട​വേ​ള​യി​ലാ​ണ്​ നാ​ട്ടി​ലെ​ത്തി​യ​ത്. മെ​ക്​​സി​കോ​യി​ലേ​ക്ക്​ മ​ട​ങ്ങും മു​മ്പാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. ചി​കി​ത്സ തേ​ടി​യ​ശേ​ഷം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​താ​യും പി​താ​വ്​ സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും മ​ക​ൾ ഡ​ൽ​മ മ​റ​ഡോ​ണ ട്വീ​റ്റ്​ ചെ​യ്​​തു.

2004ൽ ​മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന്​ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ നേ​രി​ട്ട മ​റ​ഡോ​ണ ദീ​ർ​ഘ​കാ​ല​ത്തെ ചി​കി​ത്സ​യി​ലൂ​ടെ​യാ​ണ്​ തി​രി​ച്ചെ​ത്തി​യ​ത്. 

Loading...
COMMENTS