Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2019 5:38 PM GMT Updated On
date_range 31 Dec 2019 5:38 PM GMTഅതിവേഗം നീ പോയത് സ്വർഗത്തിൽ കളിക്കിറങ്ങാനോ..?
text_fieldsമലപ്പുറം: ‘‘ഡാ ധനാ...അപ്പായെ ചോദിച്ച് ശിവാനിയും..സ്റ്റോപ്പറിനെ തേടി മാനേജർമാരും.. ഇതുവരെ കാർഡ് വാങ്ങാത്ത പ്രതിരോധ ഭടനെതേടി കാണികളും പിന്നെ കുടമ്പുളിയിട്ട നിെൻറ മീൻകറി കൂട്ടിയ സുഹൃത്തുക്കളും എല്ലാം സബ്സ്റ്റിറ്റ്യൂഷനില്ലാത്ത നിെൻറ ബെഞ്ചിലേക്ക് നോക്കിത്തന്നെയിരിക്കും...തിരികെ വരുമെന്ന പ്രതീക്ഷയിൽ’’- ആരുടെയും ഹൃദയത്തിൽ തറക്കുന്ന വാക്കുകളാണ് കളിക്കളത്തിൽനിന്ന് വിടവാങ്ങിയ ആർ. ധനരാജനെക്കുറിച്ച് ഉറ്റസുഹൃത്തും പ്രമുഖ ഫുട്ബാൾ താരവുമായ വാഹിദ് സാലി കുറിച്ചിരിക്കുന്നത്. ഡിസംബർ 30, 31 തീയതികളിൽ പത്തനംതിട്ടയിലെ ജനനി എഫ്.സിക്കായി കളിക്കാൻ സാലിയും ധനരാജനും മുൻ ഐ.എസ്.എൽ താരം സുഷാന്ത് മാത്യുവും യാത്രതിരിക്കുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു മരണം. ഒരു ദിവസം മുമ്പ് പോവാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെന്നും ‘ആ യാത്ര പോയിരുന്നെങ്കിൽ’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ പറയുന്നു.
പോവുന്ന വഴിയിൽ കോച്ച് ടി.കെ. ചാത്തുണ്ണിയെ കാണണമെന്നുണ്ടായിരുന്നു. കൊൽക്കത്തയിൽ ചെന്നപ്പോൾ ചാത്തുണ്ണി സാറിന് സമ്മാനമായി ധനരാജൻ കൊടുത്ത ഇന്നും സമയം നിലക്കാത്ത വാച്ചുംകെട്ടി അന്ത്യോപചാരമർപ്പിക്കാനെത്തി പൊട്ടിക്കരയിപ്പിച്ച സഹിക്കാനാകാത്ത കാഴ്ചക്കായിരുന്നു ദൈവനിശ്ചയം. മരണവാർത്തയറിഞ്ഞ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് സുഷാന്തുമൊത്ത് ചെന്നതും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടം ടേബിളിൽ പ്രിയ ചങ്ങാതിയെ എടുത്തുകിടത്തിയതുമെല്ലാം വിവരിക്കുന്നുണ്ട്. ‘‘കൊൽക്കത്തയിലെ ‘ധനാദാ’ആരേയും വെറുപ്പിക്കാറില്ലായിരുന്നു, എതിരാളികളെപ്പോലും. നല്ല കുടമ്പുളിയിട്ട മീൻകറിയും ഉപ്പേരിയുംകൂട്ടി ചോറുതിന്നണങ്കിൽ അവെൻറ ഫ്ലാറ്റിലേക്ക് കയറിച്ചെന്നാ മതി. നമ്മൾ കാണാതെ അരി അടുപ്പത്തിട്ടശേഷം മാർക്കറ്റിൽപോയി മീനോ കോഴിയോ വാങ്ങി വെട്ടി വൃത്തിയാക്കി വെച്ചുവിളമ്പി തിന്ന പാത്രംപോലും കഴുകാൻ സമ്മതിക്കാത്ത തനി നാട്ടിൻപുറത്തുകാരൻ. അതിരാവിലെ കുളിച്ചൊരുങ്ങി നേരിയ തോർത്തെടുത്ത് നിരത്തിവെച്ച ദൈവങ്ങളുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ അച്ഛെൻറയും ഫോട്ടോ വെച്ച് പ്രാർഥിക്കുന്ന ധനയെ കാണാം’’.
‘‘ഡാാ...ധനാാാ., എന്നും നിന്നെ സങ്കടപ്പെടുത്തിയിരുന്ന വീടിെൻറ ലോൺ ഇനി നിന്നെ അലോസരപ്പെടുത്തില്ല. ധനാാാ., എന്നും നീ വിഷമിച്ചപോലെ മോളുടെ ഭാവിയെകുറിച്ചുള്ള ആശങ്ക ഇനി നിന്നെ വേദനിപ്പിക്കില്ല. കണ്ണുകളടച്ച്...കൈകൾ കെട്ടി...മഞ്ഞള് പൂശി കുളിച്ചൊരുങ്ങി മിനിറ്റുകൾ കൊണ്ട് നീ എരിഞ്ഞില്ലാതായി. അതിവേഗത്തിൽ പോയത് കൊൽക്കത്തപോലെ നിനക്ക് സുപരിചിതമാകട്ടെ എന്ന് നമ്മൾ പ്രാർഥിക്കുന്ന ആ സ്വർഗത്തിൽ ബൂട്ടുകൾകെട്ടി വാം അപ് ചെയ്ത് കളിക്കിറങ്ങാനാണോ? ’’ -സാലി തുടരുന്നു.

Next Story