ധനരാജിന്റെ കുടുംബത്തിനായി അവർ ഇന്ന് ജഴ്സിയണിയും
text_fieldsപെരിന്തൽമണ്ണ: മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ച ഫുട്ബാൾ താരം ധനരാജിെൻറ കുടുംബത്തിെൻ റ കണ്ണീരൊപ്പാൻ മുൻ താരങ്ങൾ കളിക്കളത്തിലേക്ക്. ആസിഫ് സഹീറിെൻറ നേതൃത്വത്തിലുള്ള കേ രള സന്തോഷ് ട്രോഫി താരങ്ങളും ബംഗാൾ സന്തോഷ് ട്രോഫി താരങ്ങളും തമ്മിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ പ്രദർശന ഫുട്ബാൾ മത്സരം.
ആസിഫ് സഹീർ, സുശാന്ത് മാത്യു, ഷബീറലി, സക്കീർ മാനുപ്പ, വാഹിദ് സാലി, ലേണൽ തോമസ്, മോഹനൻ, കന്ദസ്വാമി, അയ്യൂബ് തുടങ്ങിയവർ കളിക്കും. കാദറലി ഫുട്ബാളിലെ വെള്ളിയാഴ്ചയിലെ മത്സരം പ്രദർശനമത്സരശേഷം നടക്കും. ഗേറ്റ് ടിക്കറ്റ് കലക്ഷൻ പൂർണമായും ധനരാജിെൻറ കുടുംബത്തിന് നൽകും. ചെലവുകൾ പൂർണമായി കാദറലി ക്ലബ് വഹിക്കും. ടിക്കറ്റ് നിരക്ക് 100 രൂപയാണ്. അധിക ഇരിപ്പിടങ്ങളും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
