Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jan 2020 6:33 PM GMT Updated On
date_range 27 Jan 2020 6:33 PM GMTറയലിന് ജയം; യുവൻറസിന് തോൽവി
text_fieldsവയ്യഡോളിഡ്: രണ്ടു വർഷത്തിനുശേഷം ആദ്യ ലീഗ് ഗോൾ നേടിയ നാചോയുടെ മികവിൽ റയൽ വയ്യഡോളിഡിനെ 1-0ത്തിന് തോൽപിച ്ച് റയൽ മഡ്രിഡ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്തെത്തി. 78ാം മിനിറ്റിൽ ടോണി ക്രൂസിെൻറ ക്രോസിൽനിന്നായിരുന്നു നാച ോയുടെ ഹെഡർ ഗോൾ. 21 മത്സരങ്ങളിൽനിന്ന് 46 പോയൻറുള്ള റയലിന് നിലവിലെ ജേതാക്കളായ ബാഴ്സലോണയുമായി (43) മൂന്നു പോ യൻറ് ലീഡായി. ശനിയാഴ്ച ബാഴ്സയെ വലൻസിയ 2-0ത്തിന് അട്ടിമറിച്ചിരുന്നു.
പി.എസ്.ജിക്ക് ജയം
പാ രിസ്: നെയ്മറിെൻറ ഇരട്ടഗോൾ മികവിൽ ലില്ലെയെ 2-0ത്തിന് തോൽപിച്ച് പി.എസ്.ജി 10 പോയൻറ് ലീഡുമായി ലീഗ് വൺ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 28ാം മിനിറ്റിൽ മാർകോ വെരാറ്റിയുടെ പാസിൽ ലക്ഷ്യം കണ്ട ബ്രസീലിയൻ താരം 52ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പട്ടിക പൂർത്തിയാക്കി. 21 മത്സരങ്ങളിൽനിന്ന് പി.എസ്.ജിക്ക് 52ഉം മാഴ്സെക്ക് 42 പോയൻറുമാണുള്ളത്.
യുവൻറസിന് തോൽവി
നേപ്ൾസ്: ക്രിസ്റ്റ്യാനോ റൊണാൾഡോ (90’) തുടർച്ചയായ എട്ടാം മത്സരത്തിലും േഗാൾ കണ്ടെത്തിയെങ്കിലും സീരി എ മുമ്പന്മാരായ യുവൻറസിന് നാപോളിക്കെതിരെ തോൽവി (2-1). സീലിൻസ്കിയും (63’) ലോറൻസോ ഇൻസിഗ്നേയുമാണ് (86’) ആതിഥേയർക്കായി ഗോൾ നേടിയത്. യുവൻറസിന് 51ഉം, ഇൻററിന് 48ഉം പോയൻറാണ്.

Next Story