Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ പുരസ്കാര...

ഫിഫ പുരസ്കാര പ്രഖ്യാപനം ഇന്ന്; ബാലണ്‍ഡി ഓര്‍ പ്രഭയില്‍ ക്രിസ്റ്റ്യാനോ

text_fields
bookmark_border
ഫിഫ പുരസ്കാര പ്രഖ്യാപനം ഇന്ന്; ബാലണ്‍ഡി ഓര്‍ പ്രഭയില്‍ ക്രിസ്റ്റ്യാനോ
cancel

സൂറിക്: യൂറോകപ്പും കോപ അമേരിക്കയും ഉള്‍പ്പെടെ വമ്പന്‍പോരാട്ടങ്ങള്‍കൊണ്ട് സംഭവബഹുലമായ 2016ലെ ഏറ്റവും മികച്ച ഫുട്ബാളറെ ഇന്നറിയാം. ബാലണ്‍ഡി ഓറിന്‍െറ തിളക്കത്തിലുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സലോണയിലെ ഗോളടിമികവില്‍ ലയണല്‍ മെസ്സി, ഫ്രാന്‍സിലും അത്ലറ്റികോ മഡ്രിഡിലും അവിസ്മരണീയമാക്കിയ അന്‍ൊയിന്‍ ഗ്രീസ്മാന്‍... മൂവരില്‍ ആരാവും രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന ലോകതാരത്തിന് അര്‍ഹനാവുക. കാത്തിരിപ്പുകള്‍ക്ക് ഇന്ന് അര്‍ധരാത്രിയോടെ വിരാമമാവും. സൂറിക്കിലെ ഫിഫ ആസ്ഥാനത്ത് ഇന്ത്യന്‍സമയം രാത്രി 11ന് പുരസ്കാര പ്രഖ്യാപനചടങ്ങുകള്‍ ആരംഭിക്കും.

2010 മുതല്‍ 2015 വരെ ഫ്രഞ്ച് മാഗസിനായ ബാലണ്‍ഡി ഓറുമായി സഹകരിച്ച് ‘ഫിഫ ബാലണ്‍ഡി ഓറായി’ നല്‍കിയ ലോക ഫുട്ബാളര്‍ പുരസ്കാരമാണ് ഇക്കുറി പഴയപടിയായി ഫിഫ ഒറ്റക്ക് സമ്മാനിക്കുന്നത്. 1991 മുതല്‍ 2009 വരെ നല്‍കിയ അതേ മാതൃകയിലേക്കുള്ള മടക്കം.
2016ലെ മികച്ച പുരുഷ താരം, വനിത താരം, മികച്ച പുരുഷ-വനിത കോച്ച് എന്നീ അവാര്‍ഡുകള്‍ക്കു പുറമെ, മികച്ച ഗോളിനുള്ള ഫിഫ പുഷ്കാസ് അവാര്‍ഡ്, ഫിഫ ഫെയര്‍പ്ളേ അവാര്‍ഡ്, ഫാന്‍ അവാര്‍ഡ് എന്നിവയും ഇന്നത്തെ താരതാരവില്‍ പ്രഖ്യാപിക്കും.

യൂറോകപ്പില്‍ പോര്‍ചുഗലിനെയും യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിനെയും കിരീടമണിയിച്ച് ബാലണ്‍ഡി ഓര്‍ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് താരരാവിലെ വിജയയാകാന്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്നത്. 2008ല്‍ ഫിഫ അവാര്‍ഡും  2013, 2014 വര്‍ഷങ്ങളില്‍ ഫിഫ ബാലണ്‍ഡി ഓറും നേടിയ ക്രിസ്റ്റ്യാനോ നാലാമത്തെ ലോക ഫുട്ബാളര്‍ പട്ടത്തിനാണ് ഒരുങ്ങുന്നത്.

തുടര്‍ച്ചയായി ഒമ്പതാം സീസണില്‍ ചുരുക്കപ്പട്ടികയിലത്തെിയ മെസ്സിക്ക് അത്ര മികച്ചതല്ല കഴിഞ്ഞ സീസണ്‍. കോപ അമേരിക്ക ഫൈനലിലെ കിരീടനഷ്ടവും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ പുറത്താകലും തിരിച്ചടിയായി. ഗോളടിയില്‍ മുന്നിലായിരുന്നെങ്കിലും കിരീടനേട്ടം ക്രിസ്റ്റ്യാനോക്ക് തുണയാവും. ഫ്രാന്‍സിനെ യൂറോകപ്പ് ഫൈനലിലും അത്ലറ്റികോ മഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലുമത്തെിച്ചതാണ് ഗ്രീസ്മാന്‍െറ മികവ്.
തെരഞ്ഞെടുപ്പ് എങ്ങനെ?

മികച്ച ഫുട്ബാളര്‍, കോച്ച് പുരസ്കാരങ്ങള്‍ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഫിഫ അംഗ ടീമുകളുടെ ക്യാപ്റ്റന്മാര്‍, പരിശീലകര്‍, വിവിധ രാജ്യങ്ങളിലെ ക്ളബുകള്‍ വഴി നാമനിര്‍ദേശം ചെയ്യപ്പെട്ട ഫുട്ബാള്‍ റിപ്പോര്‍ട്ടര്‍മാര്‍, ഫിഫയില്‍ രജിസ്റ്റര്‍ ചെയ്ത ആരാധകര്‍ എന്നിവരുടെ വോട്ടിങ്ങിലൂടെയാണ് മികച്ച താരത്തെയും പരിശീലകനെയും തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ നവംബര്‍ നാലു മുതല്‍ 22 വരെയായിരുന്നു വോട്ട് ചെയ്യാനുള്ള സമയം. ജൂറി തെരഞ്ഞെടുത്ത 23 പേരില്‍നിന്ന് വോട്ടെടുപ്പിലൂടെ മൂന്നുപേര്‍ അന്തിമ പട്ടികയില്‍. വിജയിയെ ഇന്നത്തെ രാവില്‍ പ്രഖ്യാപിക്കും.

ജേതാക്കള്‍ക്ക് പുതിയ ട്രോഫി

ഫിഫ താരത്തെ കാത്തിരിക്കുന്നത് പ്ളാറ്റിനത്തില്‍ നിര്‍മിച്ച പുതിയ ട്രോഫി. ഫിഫ ലോകകപ്പ് ട്രോഫിയുടെ ചെറു മാതൃകയിലാണ് അണിയിച്ചൊരുക്കിയത്.
മികച്ച പുരുഷ താരം
•അന്‍െറായിന്‍ ഗ്രീസ്മാന്‍ (അത്ലറ്റികോ മഡ്രിഡ്, ഫ്രാന്‍സ്)
•ലയണല്‍ മെസ്സി (ബാഴ്സലോണ, അര്‍ജന്‍റീന)
•ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (റയല്‍ മഡ്രിഡ്, പോര്‍ചുഗല്‍)
മികച്ച വനിത താരം
•മെലയ്ന്‍ ബെഹറിന്‍ങ്കര്‍ (ജര്‍മനി)
•കാര്‍ലി ലോയ്ഡ് (അമേരിക്ക)
•മാര്‍ത്ത (ബ്രസീല്‍)
മികച്ച കോച്ച്
•ക്ളോഡിയോ റനേരി (ലെസ്റ്റര്‍ സിറ്റി)
•ഫെര്‍ണാണ്ടോ സാന്‍േറാസ് (പോര്‍ചുഗല്‍)
•സിനദിന്‍ സിദാന്‍ (റയല്‍ മഡ്രിഡ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football
News Summary - football
Next Story