സീനിയര്‍ ഫുട്ബാള്‍: തിരുവനന്തപുരവും മലപ്പുറവും ക്വാര്‍ട്ടറില്‍
text_fieldsകല്‍പറ്റ: സംസ്ഥാന സീനിയര്‍ ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ തിരുവനന്തപുരം നിലംപരിശാക്കിയത്. അരപ്പറ്റ നോവ ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്‍റിന്‍െറ ഉദ്ഘാടന ദിനമായ ചൊവ്വാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ പൊരുതിക്കളിച്ച കണ്ണൂരിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പിച്ച മലപ്പുറവും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.
ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തിരുവനന്തപുരവും മലപ്പുറവും ബൂട്ടുകെട്ടിയിറങ്ങും.
ആദ്യപകുതിയില്‍ ഉസ്മാന്‍ നേടിയ ഇരട്ടഗോളുകളാണ് മലപ്പുറത്തിന് വിജയം സമ്മാനിച്ചത്. ഒപ്പത്തിനൊപ്പം നടന്ന മത്സരത്തില്‍ മുനകൂര്‍ത്ത മുന്നേറ്റങ്ങള്‍ മലപ്പുറത്തിന്‍െറ വകയായിരുന്നു. കണ്ണൂരിനുവേണ്ടി 66ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലത്തെിച്ച് ധനേഷാണ് ആശ്വാസഗോള്‍ നേടിയത്.
പാലക്കാടിന്‍െറ യുവനിരക്കെതിരെ സമഗ്രാധിപത്യം പുലര്‍ത്തിയ തിരുവനന്തപുരം അനായാസമാണ് ജയിച്ചുകയറിയത്. ബുധനാഴ്ച രണ്ടുമണിക്ക് നടക്കുന്ന മത്സരത്തില്‍ കോഴിക്കോട് ഇടുക്കിയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
