റഷ്യൻ ലോകകപ്പിന് പന്തുരുളാൻ ഇനി 195 ദിവസം; നറുക്കെടുപ്പ് ഇന്ന്
text_fieldsമോസ്കോ: ഫുട്ബാൾ ലോകം കാത്തിരിക്കുന്ന റഷ്യൻ ലോകകപ്പിന് പന്തുരുളാൻ ഇനി 195 ദിവസം. യോഗ്യത നേടാനാവാതെ പടിവാതിൽക്കൽ പല വമ്പന്മാരും വീണു കഴിഞ്ഞു. 32 രാജ്യങ്ങൾ മാറ്റുരക്കുന്ന ആവേശപ്പോരിൽ ഗ്രൂപ് റൗണ്ടിൽ ആരെല്ലാം നേർക്കുനേർവരുമെന്ന് ഇന്നറിയാം. റഷ്യൻ തലസ്ഥാനമായ േമാസ്കോവിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ ഇന്ന് നറുക്കെടുപ്പ് നടക്കും.
ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. മോസ്കോയിലെ സ്റ്റേറ്റ് ക്രീംലിൻ പാലസിൽ 6000ത്തോളം പേർക്ക് സൗകര്യമുള്ള പ്രത്യേക ഹാളിലാണ് ചടങ്ങ്. സോണി ടെൻ 1, സോണി ടെൻ 2 ചാനലുകളിൽ ഇന്ത്യയിൽ സംപ്രേഷണമുണ്ട്. ഫിഫയുടെ വെബ്സൈറ്റിലും തൽസമയ സംപ്രേഷണമുണ്ടാകും. നറുക്കെടുപ്പ് പൂർത്തിയാവുന്നതോടെ ഗ്രൂപ് റൗണ്ടിൽ നേർക്കുനേർവരുന്ന പോരാട്ടങ്ങളുടെ ചിത്രം വ്യക്തമാവും. 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെയാണ് ലോകഫുട്ബാൾ മാമാങ്കം.
നറുക്കെടുപ്പ് ഇങ്ങനെ
ഫിഫയിൽ അംഗങ്ങളായ 210 രാജ്യങ്ങളിൽ നിന്നും യോഗ്യത മത്സരങ്ങൾ പൂർത്തീകരിച്ച് വിജയിച്ച 32 രാജ്യങ്ങളാണ് (ആതിേഥയർ യോഗ്യത മത്സരങ്ങൾ കളിക്കേണ്ടതില്ല) 2018 റഷ്യൻ ഫിഫ ലോകപ്പിൽ മാറ്റുരക്കുന്നത്. 2017 ഒക്ടോബർ ഫിഫ റാങ്കിങ്ങിെൻറ അടിസ്ഥാനത്തിൽ ഇൗ രാജ്യങ്ങളെ എട്ടു ടീമുകളങ്ങിയ നാലു പോട്ടുകളായി തിരിക്കും. ഒാരോ പോട്ടിൽ നിന്നു ഒാരോ രാജ്യങ്ങളാവും ഒരു ഗ്രൂപ്പിൽ വരുന്നത്. ആദ്യ പോട്ടിലാണ് ആദ്യ ഏഴുറാങ്കിലുള്ള രാജ്യങ്ങളുണ്ടാവുക. റാങ്കിങ്ങിൽ എത്ര താഴെയാണെങ്കിലും ആതിഥേയർ ആദ്യ പോട്ടിലായിരിക്കും.
ചടങ്ങിനെത്തുന്നത് താരനിര
മുൻ ഇംഗ്ലീഷ് ഫുട്ബാളർ ഗാരി ലിനേക്കർ, റഷ്യൻ ജർണലിസ്റ്റ് മരിയ കൊമാൻറ്നയ എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത്. നറുക്കെടുപ്പിൽ ഫിഫയുടെ അതിഥികളായി മുൻ റഷ്യൻ ഇതിഹാസ ഫുട്ബാളർ നിക്കിറ്റ സിമോണിയാൻ, ഡീഗോ മറഡോണ, ഡീഗോ േഫാർലാൻ, ലോറൻറ് ബ്ലാൻക്, ജോർഡൻ ബ്ലാൻക്, കഫു, ഫാബിയോ കന്നവാരോ, കാർലോസ് പുയോൾ, മിറാസോവ് ക്ലോസെ എന്നിവരും പെങ്കടുക്കും.
പോട്ട് 1
- റഷ്യ (റാങ്ക് 65), ജർമനി (1),
- ബ്രസീൽ (2), പോർചുഗൽ (3), അർജൻറീന (4),
- ബെൽജിയം (5),
- പോളണ്ട് (6), ഫ്രാൻസ് (7)
പോട്ട് 2
- സ്പെയിൻ (8), പെറു (10),
- സിറ്റ്സർലൻഡ് (11),
- ഇംഗ്ലണ്ട് (12), കൊളംബിയ (13),
- മെക്സികോ (16),
- ഉറുഗ്വായ് (17), ക്രൊയേഷ്യ (18)
പോട്ട് 3
- ഡെന്മാർക്ക് (19), െഎസ്ലൻഡ് (21), കോസ്റ്ററീക (22),
- സ്വീഡൻ (25), തുനീഷ്യ (28),
- ഇൗജിപ്ത് (30), സെനഗാൾ (32),
- ഇറാൻ (34)
പോട്ട് 4
- സെർബിയ (38), നൈജീരിയ (41),
- ആസ്േട്രലിയ (43), ജപ്പാൻ (44),
- മൊറോക്കോ (48), പാനമ (49),
- ദക്ഷിണ കൊറിയ (62),
- സൗദി അറേബ്യ (63).
യോആഹിം ലോയ്വ് (ജർമൻ കോച്ച്)
ഏതൊക്കെ രാജ്യങ്ങളാണ് ഒപ്പമുള്ളതെന്ന് ഞങ്ങളുടെ പ്രകടനത്തെ ബാധിക്കുന്ന കാര്യമല്ല. നിലവിലെ ചാമ്പ്യന്മാരാണ് ഞങ്ങൾ. യോഗ്യത മത്സരങ്ങളിൽ പത്തിൽ പത്തും ജയിച്ചു. മത്സരങ്ങൾക്ക് മുമ്പ് നന്നായി ഒരുങ്ങും. ഗ്രൂപ് നറുക്കെടുപ്പിനെ സംബന്ധിച്ച് യാതൊരു ആശങ്കയുമില്ല.
നെയ്മർ (ബ്രസീൽ നായകൻ)
ടീം എന്ന നിലയിൽ ബ്രസീൽ ഒരുങ്ങിക്കഴിഞ്ഞു. ലാറ്റിനമേരിക്കയിലെ ശക്തമായ യോഗ്യത മത്സരത്തിൽ ഒന്നാമതായാണ് റഷ്യയിലേക്കെത്തുന്നത്. ലോകകപ്പിൽ ആരെ നേരിടാനും ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർചുഗൽ നായകൻ)
ഗ്രൂപ് നറുക്കടുപ്പിൽ ആശങ്കകളൊന്നുമില്ല. ഒാരോ ഗ്രൂപ്പിലും ചില ടീമുകൾ ശക്തരായിരിക്കുമെന്നത് നേരാണ്. എങ്കിലും എട്ടു ഗ്രൂപ്പുകളും സന്തുലിതമായിരിക്കും. മത്സരങ്ങൾക്ക് പോർചുഗൽ ഒരുങ്ങിക്കഴിഞ്ഞു.
ലയണൽ മെസ്സി (അർജൻറീന നായകൻ)
നറുക്കെടുപ്പ് കാണാനാവുമെന്നാണ് പ്രതീക്ഷ. ആ സമയത്ത് മത്സരങ്ങളും പരിശീലനങ്ങളും ഇല്ല. ലോകകപ്പിന് അർജൻറീന ഒരുങ്ങിക്കഴിഞ്ഞു. ഏതു ഗ്രൂപ്പിലാണെങ്കിലും ഞങ്ങൾക്ക് ജയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
