ഫുട്ബാൾ ലോകത്തിന് 270 കോടി ഡോളറിെൻറ രക്ഷാപദ്ധതിയുമായി ഫിഫ
text_fieldsസൂറിച്: മഹാമാരിയായി പടരുന്ന കോവിഡിൽ പതറിയ ഫുട്ബാൾ ലോകത്തിന് താങ്ങാകാൻ ഫിഫ യുടെ വൻ രക്ഷാപദ്ധതി. കളികൾ മുടങ്ങുകയും ടൂർണമെൻറുകൾ റദ്ദാക്കുകയും ചെയ്തത് കാരണം ക്ലബുകളും ദേശീയ ടീമുകളും സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് ആഗോള ഫുട്ബാൾ ഫ െഡറേഷെൻറ രക്ഷാപാക്കേജ്. 270 കോടി ഡോളറാണ് (രണ്ടു ലക്ഷം കോടി രൂപ) അടിയന്തരമായി പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപനം ആഗോള സാമ്പത്തികമാന്ദ്യത്തിന് വഴിയായപ്പോൾ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ രക്ഷാപാക്കേജാണ് ഫിഫയുടേത്. കളികൾ മുടങ്ങിയതോടെ ഫുട്ബാൾ ലോകമാെക അനിശ്ചിതത്വത്തിലാണ്. ടിക്കറ്റ് കലക്ഷൻ, ടി.വി സംപ്രേഷണം, സ്പോൺസർഷിപ് തുടങ്ങിയ വരുമാനമാർഗങ്ങൾ മുടങ്ങിയതോടെ ക്ലബുകളും ടീമുകളും പ്രതിസന്ധിയിലായി. കളിക്കാരുടെ വേതനം പോലും നിലയ്ക്കുന്നതാണ് നിലവിലെ അവസ്ഥ.
യുറുഗ്വായ് ദേശീയ ഫെഡറേഷൻ 400 ജീവനക്കാരെ പിരിച്ചുവിടുകയും ഏഴുവട്ടം സ്ലൊവാക്യൻ ലീഗ് ജേതാക്കളായ എം.എസ്.കെ സിലിന പാപ്പരായി പ്രഖ്യാപിക്കപ്പെടുകയുംവരെയെത്തി കാര്യങ്ങൾ. ‘‘നിലവിലെ അവസ്ഥയിൽ പ്രത്യാഘാതം കനത്തതാണ്. പുരുഷ-വനിത ടീമുകളും അവരുമായി ബന്ധപ്പെടുന്നവരുമെല്ലാം സാമ്പത്തിക പ്രതിസന്ധിയിലായി. കളിക്കാർ, മാച്ച് ഒഫീഷ്യലുകൾ, യൂത്ത്-ഗ്രാസ്റൂട്ട് ഫുട്ബാൾ തുടങ്ങി എല്ലാ മേഖലയും സാമ്പത്തികപ്രയാസത്തിലാണ്. ഈ ഘട്ടത്തിൽ ലോക ബോഡിയുടെ ഇടപെടൽ ആവശ്യമാണ്’’ -ഫിഫ വക്താവ് വ്യക്തമാക്കുന്നു.
രക്ഷാപാക്കേജിെൻറ അന്തിമ രൂപം ൈവകാതെ കൈക്കൊള്ളും. ഫിഫ അംഗരാജ്യങ്ങൾ, കോണ്ടിനെൻറൽ കോൺഫെഡറേഷൻ, ക്ലബ് ഉടമകൾ എന്നിവരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കും.