Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎഡ്ഗാഡോ ബൗസ സൗദി ...

എഡ്ഗാഡോ ബൗസ സൗദി  ദേശീയ ഫുട്ബോള്‍ ടീം  കോച്ച്​

text_fields
bookmark_border
എഡ്ഗാഡോ ബൗസ സൗദി  ദേശീയ ഫുട്ബോള്‍ ടീം  കോച്ച്​
cancel
camera_alt??????? ??? ???? ???????? ??????? ??????????????????
ജിദ്ദ: അർജൻറീനയുടെ പഴയ താരം എഡ്ഗാഡോ ബൗസ സൗദി ദേശീയ ഫുട്ബോള്‍ ടീം  കോച്ചാവും. ബേര്‍ട്ട് വന്‍ മാര്‍വികുമായുള്ള കരാര്‍ അവസാനിപ്പിച്ചാണ് പുതിയ നിയമനം. 2006-ന് ശേഷം സൗദി  ടീമിനെ ലോകകപ്പ് ഫുട്​ബാളിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് മാര്‍വികായിരുന്നു. പുതിയ തലവന്‍ എഡ്ഗാഡോ ബൗസ അര്‍ജന്റീന ദേശീയ ടീമില്‍ ദീഗോ മറഡോണക്കൊപ്പം കളിച്ച താരമാണ്​. അഞ്ച് ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്​. റസൊരിയോ സെന്‍ട്രല്‍ ടീമിനായി 310 ലീഗുകളില്‍ 80 ഗോൾ നേടിയിരുന്നു. അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍മാര്‍ നേടിയ മികച്ച ഗോള്‍വേട്ടകളിലൊന്നായിരുന്നു ഇത്.അര്‍ജൻറീനയടക്കം 12 ടീമുകളുടെ മാനേജറായിരുന്നു എഡ്ഗാഡോ ബൗസ. ഏറ്റവുമൊടുവിൽ  യു.എ.ഇ ടീം മാനേജരായിരു​ന്നു.  അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കരാര്‍ തുടരാന്‍ മാര്‍വിക് തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകക്കപ്പിന് ഗ്രൂപ്പ് ബിയില്‍ 19 പോയിൻറുമായി രണ്ടാമതാണ് സൗദി ടീമിപ്പോള്‍. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsaudigulf newsmalayalam news
News Summary - football-saudi-gulf news
Next Story