Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോവിഡില്ല; കളി...

കോവിഡില്ല; കളി പുനരാരംഭിച്ച്​ തുർക്ക്​മെനിസ്​താൻ

text_fields
bookmark_border
കോവിഡില്ല; കളി പുനരാരംഭിച്ച്​ തുർക്ക്​മെനിസ്​താൻ
cancel

ആഷ്​ഗാബട്ട്​: ഈ കോവിഡ്​ കാലത്തും മധ്യേഷ്യൻ രാജ്യമായ തുർക്ക്​മെനിസ്​താനിൽ വീണ്ടും ഫുട്​ബാൾ ആരവം​. ലോകത്തെ സുപ്രധാന ലീഗുകൾ മത്സരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച്​ ആശയക്കുയപ്പത്തിൽ നിൽക്കവേയാണ്​ താജിക്കിസ്​താനു ം ബെലാറൂസിനും പിന്നാലെ തുർക്ക്​​െമനിസ്​താനിലും മൈതാനങ്ങൾക്ക്​ വീണ്ടും ചൂടുപിടിച്ച്​ തുടങ്ങിയത്​.

നിലവിലെ ജേതാക്കളായ അൽറ്റിൻ അസീറും കൊപറ്റ്​ടാഗും തമ്മിൽ തലസ്​ഥാന നഗരിയായ ആഷ്​ഗാബത്തിൽ ഞായറാഴ്​ച നടന്ന മത്സരം കാണാൻ 500ലേറെ കാണികളെത്തി. കാണികൾക്ക്​ പ്രവേശനം സൗജന്യമായിരുന്ന കളി 1-1ന്​ സമനിലയിൽ കലാശിച്ചു. മാസ്​ക്​ പോലും ധരിക്കാതെയാണ്​ കാണികളിൽ ഏറെ പേരും മത്സരം വീക്ഷിച്ചത്​.

കോവിഡ്​-19 രോഗബാധ ഇനിയും സ്​ഥിരീകരിച്ചില്ലെന്ന്​ അവകാശപ്പെടുന്ന രാജ്യത്തിൽ കൊറോണ എന്ന വാക്ക്​ ഉപയോഗിക്കാൻ ഡോക്​ടർമാർക്ക്​ പോലും നിയന്ത്രണങ്ങളുണ്ട്​​. കോവിഡ്​ ഭീതിൽ മാർച്ച്​ 24 മുതൽ എട്ട്​ ടീമുകൾ പ​ങ്കെടുക്കുന്ന ടൂർണമ​​​െൻറ്​ നിർത്തിവെച്ചെങ്കിലും രാജ്യം ഫലപ്രധമായി മഹാമാരിയെ പ്രതിരോധിച്ചതിനാൽ മൈതാനത്തിൽ വീണ്ടും പന്തുരുളാൻ വഴിയൊരുങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsfootballfanssports newsfootball restart
News Summary - football resumes in Turkmenistan -sports news
Next Story