ഹൈജംപ് അല്ല ഫുട്ബാൾ; റോണോയെ കളിയാക്കി മെസി ആരാധകർ

12:01 PM
25/12/2019

ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ ക​പ്പ്​ ഫൈ​ന​ലിൽ ലാസിയോയോട് ഏറ്റ പരാജയത്തിന് പിന്നാലെ യുവന്‍റസിന്‍റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിയാക്കി മെസി ആരാധകർ. ഇവരിൽ ആരാണ് കേമനെന്ന കാര്യത്തിൽ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന ആരാധകർക്ക് ഒടുവിൽ കിട്ടിയ അവസരമാണ് ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ ക​പ്പിലെ യുവന്‍റസിന്‍റെ തോൽവി. 

ആഴ്ചകൾക്ക് മുമ്പ് സാംപോറിക്കെതിരെ നടന്ന മത്സരത്തിൽ 71 സെ.മീ വായുവിൽ ഉയർന്നുചാടി ക്രിസ്റ്റ്യാനോ നേടിയ ഹെഡർ ഗോൾ ആരാധകർ ആഘോഷിച്ചിരുന്നു. ബാലൺ ഡിഓർ പുരസ്കാരം സ്വന്തമാക്കിയ മെസിക്ക് ഇത്തരത്തിലൊരു ഗോൾ നേടാനാവില്ലെന്ന് റോണോയുടെ ആരാധകർ എതിരാളികളെ കളിയാക്കുകയും ചെയ്തു. ഇതിനാണ് ഇപ്പോൾ മെസി ആരാധകർ മറുപടി നൽകിയിരിക്കുന്നത്. 

ഹൈജംപ് മത്സരമല്ല ഫുട്ബാൾ എന്നാണ് ഒരു മെസി ആരാധകൻ ക്രിസ്റ്റ്യാനോയെ കളിയാക്കി ട്വീറ്റ് ചെയ്തത്. സി.ആർ7 ഇപ്പോഴും ആകാശത്താണെന്നും നിലത്ത് വരട്ടെയെന്നും മറ്റൊരാൾ പറയുന്നു. ക്രിസ്റ്റ്യാനോയുടെ മാസ്മരിക പ്രകടനമാണ് ലാസിയോക്ക് കപ്പ് നേടിക്കൊടുത്തതെന്നും മെസി ആരാധകർ പരിഹസിക്കുന്നു. 

Loading...
COMMENTS