മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ
text_fieldsലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ ബ്രിസ്റ്റൾ സിറ്റിയെ തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. പെപ് ഗ്വർഡിയോളക്കു കീഴിലെ സിറ്റിയുടെ ആദ്യ കിരീടപ്പോരാട്ടമാണിത്. ബ്രിസ്റ്റളിെൻറ തട്ടകത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ 2-3ന് വിജയിച്ചതോടെ, ഇരു പാദങ്ങളിലുമായി 5-3െൻറ വൻ മാർജിനിലാണ് സിറ്റി ലീഗ് കപ്പിെൻറ ഫൈനലിലേക്ക് മാർച്ചു ചെയ്തത്. ആദ്യ മത്സരത്തിൽ 2-1നായിരുന്നു വിജയം.
രണ്ടാം പാദ മത്സരത്തിൽ 43ാം മിനിറ്റിൽ ലിറോയ് സെയ്നാണ് ആദ്യ ഗോൾ നേടുന്നത്. രണ്ടാം പകുതിയിൽ സിറ്റി വീണ്ടും മുന്നിലെത്തി. ഇത്തവണ സെർജിയോ അഗ്യൂറോയാണ് (49) സ്കോർ ചെയ്തത്. പിന്നീട് 64, 94 മിനിറ്റിൽ ഗോൾ നേടി ബ്രിസ്റ്റൾ തിരിച്ചു വന്നു.എന്നാൽ, 96ാം മിനിറ്റിൽ കെവിൻ ഡിബ്രൂയിൻ കളിജയിപ്പിച്ചു. ആഴ്സനൽ-െചൽസി മത്സര വിജയികളാണ് ഫൈനലിൽ എതിരാളി.
