Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂറോ കപ്പ്​: ഫിൻലൻഡും...

യൂറോ കപ്പ്​: ഫിൻലൻഡും സ്വീഡനും യോഗ്യത നേടി

text_fields
bookmark_border

പാരിസ്​: കേരളത്തി​​െൻറ ആറിലൊന്നുമാത്രം ജനസംഖ്യ(50 ലക്ഷം)യുള്ള യൂറോപ്പിലെ കൊച്ചുരാജ്യമായ ഫിൻലൻഡ്​ വൻകരയുട െ മഹാമേളയിലേക്ക്​. യൂറോകപ്പി​​െൻറ ​യോഗ്യത റൗണ്ടിൽ ഗ്രൂപ്​​ ‘ജെ’യിൽനിന്നു രണ്ടാം സ്​ഥാനക്കാരായാണ്​ ടീമു പു ക്കിയുടെ ഫിന്നിഷ്​ പട ചരിത്രത്തിൽ ആദ്യമായൊരു മഹാപോരാട്ടത്തിന്​ യോഗ്യത നേടുന്നത്​. ഒമ്പതിൽ ഒമ്പതും ജയിച് ച ഇറ്റലി (27 പോയൻറ്​) നേരത്തെതന്നെ യോഗ്യത ഉറപ്പിച്ചതിനു പിന്നാലെ രണ്ടാം സ്​ഥാനത്താണ്​ ഫിൻലൻഡ്​ (18).

നിർണായക മത്സരത്തിൽ ലീഷൻസ്​റ്റെയ്​നെ 3-0ത്തിന്​ തോൽപിച്ചായിരുന്നു ഫിന്നിഷ്​ പടയോട്ടം. ടീമു പുക്കി ഇരട്ട ഗോളുമായി കഴിഞ്ഞ രാത്രിയിലും തിളങ്ങി. യോഗ്യത റൗണ്ടിൽ ഫിൻലൻഡ്​ നേടിയ 15ൽ ഒമ്പത്​ ഗോളും നോർവിച്​ സിറ്റി താരമായ പുക്കിയുടെ വകയായിരുന്നു. ലോകകപ്പിനോ ​യൂറോകപ്പിനോ ഇതുവരെ യോഗ്യത നേടാത്ത ഫിന്നിഷ്​ ഫുട്​ബാൾ ചരിത്രത്തി​​െൻറ ആഘോഷരാവെന്നായിരുന്നു കോച്ച്​ മർകു കനിർവയുടെ പ്രതികരണം.

ഗ്രൂപ്​ ‘എഫിൽ’നിന്ന്​ രണ്ടാം സ്​ഥാനക്കാരായി സ്വീഡനും കഴിഞ്ഞ ദിവസം യോഗ്യത നേടി. സ്​പെയിൻ നേരത്തെതന്നെ ടിക്കറ്റുറപ്പിച്ചിരുന്നു. ഇന്നലെ ഇറ്റലി ബോസ്​നിയയെയും (3-0), സ്​പെയിൻ മാൾട്ടയെയും (7-0), സ്വീഡൻ റുമേനിയയെയും (2-0), ഡെന്മാർക്​ ജിബ്രാൾട്ടറിനെയും (6-0), സ്വിറ്റ്​സർലൻഡിനെയും (1-0) തോൽപിച്ചു. ഗോൾമഴപെയ്​ത അങ്കത്തിൽ അൽവാരോ മൊറാറ്റ, പൗ ടോറസ്​, സാൻറി കസറോള, ജീസസ്​ നവസ്​ തുടങ്ങിയവർ സ്​കോർ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swedenfinlandEuro Copa
News Summary - Finland, Sweden advance to Euro 2020
Next Story