Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇതാണ് ലോകകപ്പ്​ ഇലവൻ

ഇതാണ് ലോകകപ്പ്​ ഇലവൻ

text_fields
bookmark_border
ഇതാണ് ലോകകപ്പ്​ ഇലവൻ
cancel

നാലുവർഷം കൂടു​േമ്പാൾ വിരുന്നെത്തുന്ന ലോക ഫുട്​ബാൾ മാമാങ്കത്തിന്​ കൊടിയിറങ്ങിയപ്പോൾ  കളിയാവേശം കൊടുമുടി കയറിയ പോരാട്ടങ്ങൾക്കാണ്​  അന്ത്യമായത്​. ലോകൈക താരങ്ങളെന്ന്​  കൊട്ടിഘോഷിക്കപ്പെട്ട്​ എത്തിയവരിൽ പലരും റഷ്യയിലെ  കളിമുറ്റങ്ങളിൽ ഇടറിവീണപ്പോൾ  പുതുതാരപ്പിറവികൾക്കും ലോകകപ്പ്​ സാക്ഷ്യംവഹിച്ചു.  64 മത്സരങ്ങൾ​ക്കൊടുവിൽ ലോകകപ്പിലെ മികച്ച 11  കളിക്കാരെ ഉൾപ്പെടുത്തി ഇലവ​നെ  അവതരിപ്പിക്കുകയാണ്​. തിളങ്ങാത്ത കളിക്കാരുടെ  ഫ്ലോപ്​ ഇലവനും ഇതോടൊപ്പമുണ്ട്​ (രണ്ടിനും  അവലംബം www.foxsportsasia.com)


ബെസ്​റ്റ്​ ഇലവൻ (4-3-3)
ഗോളി: ഹ്യൂഗോ ലോറിസ്​ (ഫ്രാൻസ്​)
സേവുകളുടെ എണ്ണം നോക്കു​േമ്പാൾ (12) അത്ര ഗംഭീര  ഗോൾകീപ്പിങ്ങാണ്​ 31കാരൻ നടത്തിയതെന്ന്​ തോന്നില്ല.  എന്നാൽ, പ്രതിഭകളുടെ ധാരാളിത്തം കൊണ്ട്​  ശ്രദ്ധേയമായ ഫ്രഞ്ച്​ ടീമി​​െൻറ നെടുന്തൂൺ നായകൻ  കൂടിയായ ലോറിസ്​ ആയിരുന്നു. ആറ് മത്സരങ്ങളിലായി  540 മിനിറ്റ്​ കളത്തിലുണ്ടായിരുന്ന ലോറിസിനെ കടന്ന്​  പന്ത്​ പോയത്​ ആറ്​ തവണയാണ്​. അതിൽ രണ്ടെണ്ണം  ഫൈനലിൽ ക്രൊയേഷ്യക്കെതിരെയും മൂന്നെണ്ണം  പ്രീക്വാർട്ടറിൽ അർജൻറീനക്കെതിരെയും. കരുത്തരായ  ബെൽജിയം, ഉറുഗ്വായ്​ ടീമുകൾക്കെതിരെയടക്കം മൂന്ന്​  ക്ലീൻ ഷീറ്റുകൾ. ഒപ്പം നിർണായക ഘട്ടങ്ങളിലെ മികച്ച  സേവുകളും. 

ഡിഫൻസ്​
വലതുവിങ്​ ബാക്ക്​: തോമസ്​ മുനിയർ (ബെൽജിയം)
ബെൽജിയത്തി​​െൻറ 3-4-3 ശൈലിയിൽ മധ്യനിരയുടെ  വലതുഭാഗത്താണ്​ സ്​ഥാനമെങ്കിലും അടിസ്​ഥാനപരമായി വിങ്​ ബാക്കായ 26കാരൻ മികച്ച  അറ്റാക്കിങ്​ ഗെയിമാണ്​ പുറത്തെടുത്തത്​. ഒരു ഗോളും  രണ്ട്​ അസിസ്​റ്റുമായി തിളങ്ങിയ മുനിയർ ഡിഫൻസിലും  മോശമായില്ല. താരത്തി​​െൻറ വിലയറിയാൻ ഒ​രു മത്സരം  കണക്കിലെടുത്താൽ മതി. സസ്​പെൻഷൻ മൂലം  ഫ്രാൻസിനെതിരായ സെമിയിൽ മുനിയറിന്​  കളത്തിലിറങ്ങാനായില്ല. അത്​ ടീമി​​െൻറ ​ േഫാർമേഷനെയും കളിശൈലിയെയും ബാധിച്ചത്​  തോൽവിയിൽ തെളിഞ്ഞുനിന്നു. 

സ​െൻറർ ബാക്ക്​:
റാ​േഫൽ വരാനെ (​ഫ്രാൻസ്​)  ശാന്തപ്രകൃതിയുള്ള, ധിറുതിയില്ലാത്ത എന്നാൽ  അതിവേഗമുള്ള, ഹൈ റിസ്​ക്​ ടാക്കിളുകൾക്ക്​  മുതിരാത്ത, വൃത്തിയുള്ള ഫുട്​ബാൾ കളിക്കുന്ന സ്​ റ്റോപ്പർ ബാക്ക്​. കുറച്ചുകാലമായി ചാർത്തപ്പെടുന്ന  വിശേഷണങ്ങൾ ശരിവെക്കുന്ന പ്രകടനമായിരുന്നു ഇൗ  25കാര​േൻറത്​. ലൂയി സുവാരസ്​, റൊമേലു ലുകാക്കു  തുടങ്ങിയവരെ അനങ്ങാനാവാതെ പൂട്ടിയ വരാനെയുടെ  മിടുക്ക്​ ശ്രദ്ധേയമായിരുന്നു. ഫ്രഞ്ച്​ പ്രതിരോധനിരയിലെ  ശക്​തിദുർഗം തന്നെയായിരുന്ന വരാനെ ഉറുഗ്വായ്​ ക്കെതിരായ ഗോളുമായി ടീമി​​െൻറ രക്ഷക്കെത്തുകയും  ചെയ്​തു. 

സ​െൻറർ ബാക്ക്​: ഡീഗോ ഗോഡിൻ (ഉറുഗ്വായ്​)
കുറച്ചുകാലമായി ലോക ഫുട്​ബാളിലെ മികച്ച  ഡിഫൻഡർമാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന  32കാരൻ റഷ്യയിലും ആ പേര്​ കാത്തു. ഉറുഗ്വായ്​ ഗ്രൂപ്​  ഘട്ടത്തിൽ ഒരു ഗോൾ പോലും വഴങ്ങാതിരുന്നതിൽ  പ്രധാന പങ്ക്​ ഗോഡിനായിരുന്നു. പ്രീക്വാർട്ടറിൽ ക്രിസ്​ റ്റ്യാനോ റൊണാൾഡോയെ നിശ്ശബ്​ദനാക്കുന്നതിലും  ഗോഡിൻ വിജയിച്ചു. 

ലെഫ്​റ്റ്​ ബാക്ക്​ 
സിമെ വ്രസാൽകോ (ക്രൊയേഷ്യ)

ഫൈനൽ വരെയെത്തിയ ക്രൊയേഷ്യയുടെ  വലതുവിങ്ങിൽ സജീവ സാന്നിധ്യമായിരുന്നു  ഇരുവിങ്ങുകളിലും പന്തുതട്ടാൻ ഒരുപോലെ കെൽപുള്ള  26കാരൻ. പ്രതിരോധത്തിൽ ശ്രദ്ധിക്കു​േമ്പാൾതന്നെ  ആക്രമണനിരയെ സഹായിക്കുന്നതിലും കാട്ടിയ  മിടുക്കാണ്​ വ്രസാൽകോയെ ശ്രദ്ധേയനാക്കിയത്​.  

മധ്യനിര
എൻഗോളോ കാ​​െൻറ (ഫ്രാൻസ്​)
അദൃശ്യനായ ഫുട്​ബാളർ എന്ന വിശേഷണമുള്ള  27കാരനായിരുന്നു ചാമ്പ്യൻ ടീമി​​െൻറ ന​െട്ടല്ല്​. ചുറ്റും  സൂപ്പർ താരങ്ങൾ അണിനിരക്കു​േമ്പാഴും അവരുടെ  നിഴലിൽനിന്ന്​ എതിർടീമിലെ പ്രധാന മുന്നേറ്റ  താരങ്ങളിലേക്ക്​ പന്തെത്തുന്ന ചാനലുകൾ  മുറിച്ചുമാറ്റുന്നതിൽ അപാരമായ മിടുക്ക്​ കാണിക്കുന്ന  കാ​​െൻറയുടെ സാന്നിധ്യം ഫ്രഞ്ച്​ കോച്ചിന്​ നൽകിയ  ആത്​മവിശ്വാസം ചില്ലറയൊന്നുമല്ല.  അസുഖബാധിതനായിട്ടും ഇറങ്ങിയ ഫൈനലിൽ  തിളങ്ങാനായില്ലെങ്കിലും ക​ാ​​െൻറയുടെ മൂല്യം ഒട്ടും  കുറയുന്നില്ല.  

ലൂക്ക മോഡ്രിച്​ (ക്രൊയേഷ്യ)
ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സുവർണപന്ത്​  സ്വന്തമാക്കിയ 32കാരന്​ കൂടുതൽ വിശേഷണങ്ങൾ  ആവശ്യമില്ല. കളിയുടെ മർമമറിഞ്ഞ്​ മധ്യനിരയിൽ കളി  മെനയുന്ന മോഡ്രിച്ചായിരുന്നു ക്രൊയേഷ്യയുടെ ഹൃദയം.  ലോകകപ്പിലുടനീളം സ്ഥിരതയോടെ പന്തുതട്ടിയ ഇൗ  ചെറിയ മനുഷ്യൻ ഫൈനലിൽ തോൽവി രുചിച്ചെങ്കിലും  ലോകമെമ്പാടുമുള്ള കളിപ്രേമികളുടെ ഹൃദയത്തിലേക്ക്​  പന്തടിച്ചുകയറ്റിയാണ്​ മടങ്ങിയത്​.  ​ 

കെവിൻ ഡിബ്രൂയിൻ (ബെൽജിയം)
ഗ്രൂപ്​ ​റൗണ്ടിൽ പ്രതീക്ഷിച്ചത്ര തിളങ്ങിയില്ലെങ്കിലും  പ്രീക്വാർട്ടറിൽ ജപ്പ​ാനെതിരെയും ക്വാർട്ടറിൽ  ബ്രസീലിനെതിരെയും ബെൽജിയത്തെ കളിപ്പിച്ചത്​  ഭാവനാസമ്പന്നനായ ഇൗ 27കാരനായിരുന്നു.  പ്രത്യാക്രമണങ്ങളിൽ അപാരമായ വേഗതയും  കൃത്യതയും പുലർത്തുന്ന ഡിബ്രൂയി​െൻറ തലച്ചോറിൽ  പിറവിയെടുക്കുന്ന നീക്കങ്ങളാണ്​ ടീമി​നെ മുന്നോട്ടുനയിച്ചത്​. 

മുന്നേറ്റനിര 
​െകയ്​ലിയൻ എംബാപെ (ഫ്രാൻസ്​)
ലോകകപ്പി​ലെ താരപ്പിറവി. റെക്കോഡ്​ ട്രാൻസ്​ഫറിലൂടെ  ഫുട്​ബാൾ ലോകത്ത്​ ​പേരെടുത്ത്​ തുടങ്ങിയെങ്കിലും  ലോകകപ്പിൽ അർജൻറീനക്കെതിരായ  മത്സരത്തിലായിരുന്നു എംബാപെയുടെ യഥാർഥ  അവതാരം. ഗതിവേഗം കൊണ്ട്​ എതിരാളികളെ നിഷ്​പ്രഭരാക്കിയ 19കാരൻ മികച്ച യുവതാരത്തിനുള്ള  പുരസ്​കാരവും സ്വന്തമാക്കി. എട്ട്​ ഷോട്ടുകൾ മാത്രമാണ്​  എംബാപെ ഗോൾ ലക്ഷ്യമിട്ട്​ തൊടുത്തത്​. അതിൽ ഏഴും  ഒാൺ ടാർജറ്റ്​ ആയിരുന്നു. നാലെണ്ണം ഗോളാവുകയും  ചെയ്​തു. 

അ​േൻറായിൻ ഗ്രീസ്​മാൻ (ഫ്രാൻസ്​)
എംബാപെ​, ഒലിവർ ജിറൗഡ്​ എന്നിവരെ മുന്നിൽനിർത്തിയുള്ള ഫ്രഞ്ച്​ കോച്ചി​​െൻറ പദ്ധതിക്കനുസരിച്ച്​  പിറകിലേക്ക്​ ഇറങ്ങിക്കളിച്ച 27കാരനായിരുന്നു ടീമി​​െൻറ  ആക്രമണങ്ങളുടെ ചരട്​ മുറുകെപ്പിടിച്ചിരുന്നത്​. മൂന്ന്​  പെനാൽറ്റികളടക്കം നാലു ഗോളും രണ്ട്​ അസിസ്​റ്റുമായി  ടീമി​​െൻറ മുന്നേറ്റത്തിൽ നിർണായകമായിരുന്നു  ‘ഗ്രിസി’യുടെ പങ്ക്​.  

എഡൻ ഹസാർഡ്​ (ബെൽജിയം)
ബെൽജിയത്തി​​െൻറ സുവർണ തലമുറയിലെ  സ്വർണത്തിളക്കമുള്ള താരം. മൂന്ന്​ ഗോളും രണ്ട്​  അസിസ്​റ്റുമായി മികച്ച രണ്ടാമത്തെ കളിക്കാരനുള്ള  സിൽവർ ബാൾ കരസ്ഥമാക്കിയ 27കാരൻ ടീമി​​െൻറ  നീക്കങ്ങളിൽ നിർണായക പങ്കുവഹിച്ചു. പന്ത്​ ഹോൾഡ്​  ചെയ്​തും എതിർബോക്​സിലേക്ക്​ ഡ്രിബ്​ൾ ചെയ്​തു കയറിയും ഏത്​ നിമിഷവും സ്​കോർ ചെയ്​തേക്കുമെന്ന്​ തോന്നിക്കുകയും ചെയ്​തു. 

സബ്​സ്​റ്റിറ്റ്യൂട്ടുകൾ: ഗോളി: തിബോ കോർ​​േട്ടാ  (ബെൽജിയം), പ്രതിരോധം: ഹാരി മഗ്വയർ, കീറൺ  ട്രിപ്പിയർ (ഇംഗ്ലണ്ട്​), മധ്യനിര: പോൾ പൊഗ്​ബ (ഫ്രാൻസ്​),  ഇവാൻ റാകിടിച്​ (ക്രൊയേഷ്യ), മുന്നേറ്റനിര: ഹാരി  കെയ്​ൻ (ഇംഗ്ലണ്ട്​), റൊമേലു ലുകാക്കു (ബെൽജിയം). 


ഫ്ലോപ്​ ഇലവൻ
ഗോളി: ഡേവിഡ്​ ഡിഗിയ (സ്​പെയിൻ).
 പ്രതിരോധം:  ഫാഗ്​നർ (ബ്രസീൽ), ജെറോം ബോട്ടങ്​ (ജർമനി),  നികളസ്​ ഒടമെൻഡി (അർജൻറീന), റാഫേൽ  ഗ്വരേരോ (പോർചുഗൽ).
 മധ്യനിര: യാവിയർ മഷ​റാനോ  (അർജൻറീന), സാമി ഖദീര (ജർമനി), ഡേവിഡ്​ സിൽവ  (സ്​പെയിൻ), ​തോമസ്​ മ്യൂളർ (ജർമനി).
 മുന്നേറ്റനിര:  തിമോ വെർണർ (ജർമനി), റോബർ​ട്ട്​ ലെവൻഡോവ്​സ്​കി (പോളണ്ട്​). 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsfifa worldcup eleven
News Summary - fifa worldcup eleven- sports news
Next Story