Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്വി​റ്റ്​​സ​ർ​ല​ൻ​ഡ്...

സ്വി​റ്റ്​​സ​ർ​ല​ൻ​ഡ് 2- സെ​ർ​ബി​യ 1

text_fields
bookmark_border
സ്വി​റ്റ്​​സ​ർ​ല​ൻ​ഡ് 2- സെ​ർ​ബി​യ 1
cancel
മോസ്​കോ: കളി ചൂടുംപിടിക്കും മു​​െമ്പ ഗോൾ നേടി​ ഞെട്ടിച്ച സെർബിയയെ അതിവേഗം​ കൊണ്ടും മനോഹര ഗെയിം ​കൊണ്ടും തോൽപിച്ച്​ സ്വിറ്റ്​സർലൻഡ്​. അഞ്ചാം മിനിറ്റിൽ മിത്രോവിചി​​െൻറ ഗോളിൽ ലീഡ്​ പിടിച്ച്​ കഷ്​ടിച്ച്​ കടന്നുകൂടാൻ ശ്രമിച്ച എതിരാളികളെ തുടരെ നേടിയ രണ്ടു ഗോളുകളിലാണ്​ സ്വിറ്റ്​സർലൻഡ്​ മറികടന്നത്​. സ്​കോർ 2-1.

​സ്വിസ്​ മുന്നേറ്റത്തിലെ ദ്വയങ്ങളായ ഷാകയും ഷാകിരിയുമാണ്​ സ്വിറ്റ്​സർലൻഡിന്​ വിലപ്പെട്ട പോയിൻറ്​ സമ്മാനിച്ചത്​. 52ാം മിനിറ്റിൽ ഷാകയിലൂടെ സമനില പിടിച്ച ടീം 90ാം മിനിറ്റിൽ ഷാകിരിയുടെ സോളോ ഗോളിൽ വിജയമുറപ്പിക്കുകയായിരുന്നു. 

ഇതോടെ, ബ്രസീൽ ഉൾപെടുന്ന ഗ്രൂപ്​ ഇയിൽ അവസാന റൗണ്ട്​ മൽസരം കൂടുതൽ നിർണായകമായി. ഒ​ാരോ കളി വീതം ജയിച്ച സെർബിയക്കും സ്വിറ്റ്​സർലൻഡിനും മൂന്നു വീതം ​േപായിൻറായി. ഒരു ജയവും ഒരു സമനിലയുമായി ബ്രസീൽ നാലു പോയിൻറുമായി ഒന്നാമതാണ്​.



 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story